ജിമ്മിൽ പോകുന്നത് കാണാറേയില്ല, പിന്നെ എങ്ങനെ തടി കുറച്ചു?; രഹസ്യം വെളിപ്പെടുത്തി മനോജ് കെ ജയൻ
തങ്ങളുടെ ശരീരം ആരോഗ്യത്തോടെ ഫിറ്റായിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. തങ്ങളുടെ ശരീര സൗന്ദര്യത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് സിനിമ നടന്മാരും നടിമാരുമൊക്കെ ആയിരിക്കും. യുവതാരങ്ങൾ മുതൽ സീനിയർ നടന്മാർ വരെ ആരോഗ്യത്തിൽ വളരെ ശ്രദ്ധ കൊടുക്കുന്നുണ്ട്. ജിമ്മിൽ അതിനായി ധാരാളം സമയം ചെലവഴിക്കുന്നുണ്ട്.
എപ്പോഴും വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്ന ഒരു നടനാണ് മനോജ് കെ ജയൻ. മുഖത്തായാലും ചർമ്മത്തിലായാലും പ്രായം കാണാറേയില്ല. താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോസിന് താഴെ ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് ചോദിക്കാറുണ്ട്.

കാരണം മനോജ് കെ ജയൻ അധികം ജിമ്മിൽ പോകുന്നതൊന്നും കാണാറില്ല, മധുരം ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും കാണാം. എന്നാൽ തടി കൂടാറുമില്ല. പിന്നെ എങ്ങനെയാണ് മനോജ് കെ ജയൻ ഇങ്ങനെ ശരീരം സംരക്ഷിക്കുന്നത് എന്നാണ് ചോദ്യം.
കഴിഞ്ഞദിവസം മനോജ് കെ ജയൻ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ ഈ സംശയം കമന്റായി ഒരാൾ ചോദിച്ചു. ഈ ചോദ്യത്തിനുള്ള ഉത്തരം മനോജ് കെ ജയൻ നൽകുന്നുണ്ട്. ജിമ്മിലൊന്നും പോകാതെ പിന്നെങ്ങനെയാ മനോജ് ഏട്ടന് ഇങ്ങനെ വെയ്റ്റ് കുറഞ്ഞത്?ഡയറ്റ് ഒന്ന് ഷെയർ ചെയ്യാമോ,
അങ്ങനെയാണെങ്കിൽ എന്തൊക്കെ ഫുഡ് ആണ് കഴിക്കുന്നത്? തടി കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ ഭക്ഷണം കണ്ടാൽ കൺട്രോൾ പോകും, എന്നാണ് കമന്റ്...
എല്ലാം കഴിക്കും, പക്ഷേ ആവശ്യത്തിന് മാത്രം എന്നാണ് മനോജ് കെ ജയന്റെ പ്രതികരണം. അത് പോലെ താൻ സ്കിസ് പാക്ക് ആഗ്രഹിക്കുന്ന ആളല്ലെന്ന് മനോജ് ജെ ജയൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നല്ല രുചിയുള്ള ഇഷ്ടമുള്ള ഭക്ഷണം കണ്ടാൽ അതിൽ നിന്ന് ഒരു കഷണം എടുക്കുക എന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു. പാൽ ചേർത്ത ചായയും അത്ര ഇഷ്ടമല്ല.
രാത്രി കഞ്ഞിയും പയറുമാണ് ഇഷ്ടമെന്നും അതിന്റെ കൂടെ ഉണക്കമീനും ചമ്മന്തിയും ആണ് പ്രിയമെന്നും മനോജ് കെ ജയൻ പറഞ്ഞിരുന്നു.
മനോജ് കെ ജയന്റെ മുഖം കണ്ടാലും ചർമം കണ്ടാലും പ്രായം തോന്നുകയേയില്ല. മാത്രമല്ല ഫാഷൻ ഫോളോ ചെയ്യുന്ന ആളുകൂടയാണ്.












Click it and Unblock the Notifications