തൈര് കൊണ്ട് ചെറിയൊരു പ്രയോഗം; അദിതിയുടെ ബ്യൂട്ടി സീക്രട്ട് സിംപിളാണ്.. പക്ഷേ പവര്‍ ഫുള്ളും
അദിതി രവി, മോഡലിംഗിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടി. ഇന്ന് ധാരാളം ആരാധകരുണ്ട് അദിതിക്ക്. ഒരുപാട് മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെ അദിതിയെ കാണാൻ പ്രത്യേക ഭംഗിയാണ്. നാച്ച്വറൽ ബ്യൂട്ടി എന്ന് പറയാറില്ലേ..
2014 ൽ ആണ് അദിതി സിനിമ അഭിനയിത്തിലേക്ക് വരുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. അദിതിയെ പ്രേക്ഷകർ കാണാൻ തുടങ്ങിയ കാലം തൊട്ട് ഈ ദിവസം വരെ ആവർത്തിച്ചാവർത്തിച്ച് ചോദിക്കുന്ന ഒരു കാര്യമാണ് എങ്ങനെയാണ് തടി കൂടാതെ ഇങ്ങനെ ശരീരം നോക്കുന്നതെന്ന്.

മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അദിതി തന്റെ സൗന്ദര്യത്തിന്റെയും ഫിറ്റ്നസിന്റെയും രഹസ്യങ്ങൾ പങ്കുവെച്ചിരുന്നു. അദിതി പിന്തുടർന്നിരുന്ന ആ ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തന്റെ സൗന്ദര്യത്തിന് പിന്നിൽ പ്രത്യേകിച്ച് രഹസ്യങ്ങളൊന്നും ഇല്ലെന്നാണ് അദിതി പറയുന്നത്. പാർലറിൽ പോയാൽ ത്രെഡ് ചെയ്യുകയും ഹെയർ ട്രീറ്റ്മെന്റ് ചെയ്യുകയും ചെയ്യാറുണ്ടെന്നും അദിതി പറയുന്നു കൃത്യമായ ഇടവേളകളിൽ ഹോട്ട് ഓയിൽ മസാജും സ്പായും ചെയ്യാറുണ്ട്. ഫേഷ്യലും ബ്ലിച്ചുമില്ല. ഷൂട്ടിംഗിന് ഇടെ വെയിൽ കൊണ്ട് കരുവാളിച്ചാൽ തൈര് പുരട്ടാറുണ്ടെന്ന് അദിതി പറയുന്നു.
അദിതിയെ സ്ക്രീനിൽ കാണുമ്പോൾ ശരിക്കും കാണുന്നതിനെക്കാൾ വണ്ണം തോന്നിക്കാറുണ്ട്. എന്നാൽ അതിനേക്കാൾ മെലിഞ്ഞിട്ടാണ് താരം. ശരീരം ടോൺ ചെയ്യാനും ഫിറ്റ് ആകാനും വേണ്ടി കുറച്ച് കാലം ജിമ്മിൽ പോയിരുന്നുവെന്ന് താരം മുമ്പ് പറഞ്ഞിരുന്നു. സൈക്ലിംഗും വയറ് കുറയ്ക്കാനുള്ള വ്യായാമവും ചെയ്തിരുന്നു.
സാധാരണ ചോറ് കഴിക്കുന്നത് തടി കൂടാൻ കാരണമാകുമെന്നൊക്കെ പറയാറില്ലേ, എന്നാൽ അദിതിക്ക് ഇഷ്ടം ചോറാണ്. ചോറും സാമ്പാറും മീൻ പൊരിച്ചതും ഇഷ്ടപ്പെട്ട കോമ്പിനേഷൻ ആണെന്നാണ് അദിതി പറയുന്നത്. എന്ത് കഴിച്ചാലും വണ്ണം വെയ്ക്കാത്ത ശരീരമാണെന്നാണ് താരം പറയുന്നത്.
ചെറുപ്പത്തിൽ ഭരതനാട്യം പഠിച്ചിരുന്നു. 3 വർഷം മാത്രമേ അഭ്യസിച്ചുള്ളൂ. അതേസമയം തനിക്ക് മൂഡ് ഓഫ് തോന്നിയാൽ മുറിയിൽ കയറി ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം എന്നും അപ്പോൾ താൻ റിഫ്രഷ് ആകുമെന്നും താരം പറയുന്നു. മൂഡ് ഓഫ് മാറ്റാൻ യാത്ര ചെയ്യാനും താരത്തിന് ഇഷ്ടമാണ്.












Click it and Unblock the Notifications