Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉച്ചക്ക് ചോറ് കഴിക്കില്ല, പകരം സ്പെഷ്യൽ പുട്ട്, ഒന്നരമണിക്കൂർ വ്യായാമം; അഹാനയുടെ സൗന്ദര്യ രഹസ്യം

ആഹാന കൃഷ്ണ കുമാർ, ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ നടിയാണ് ആഹാന. 'ഞാൻ സ്റ്റീവ് ലോപ്പസ്', 'ലൂക്ക', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. യൂട്യൂബിൽ താരം പങ്കിടുന്ന വീഡിയോകൾ ധാരാളം കാഴ്ചക്കാരും ഉണ്ട്.

തന്റെ വർക്കൗട്ട് കാര്യങ്ങളിലും ‌ ഭക്ഷണക്രമത്തിലും വിട്ടുവീഴ്ച ചെയ്യാത്ത ഒരു ഫിറ്റ്നസ് പ്രേമിയാണ് താരം. 'ശാരീരികക്ഷമതയുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും കാര്യത്തിൽ ആഹാന കൃത്യമായ രീതി പിന്തുടരുന്നു. സ്ഥിരമായി ചെറിയ വർക്കൗട്ടുകൾ ചെയ്താൽ പോലും ഒരാൾ ഫിറ്റാകും എന്നാണ് അഹാന വിശ്വസിക്കുന്നത്.

ahana

2022 ൽ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ താരം വർക്കൗട്ടുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കിട്ടിരുന്നു. അതിൽ അഹാന തന്റെ വർക്ക്ഔട്ട് രീതി പറയുന്നുണ്ട്. ഡംബെല്ലുകളും കുറച്ച് സ്‌ട്രെച്ചിംഗും മറ്റ് ലളിതമായ വ്യായാമങ്ങളും വെയ്റ്റ ലിഫിറ്റിം​ഗും ഉൾപ്പെടുന്നതാണ് വ്യായാമം.

താൻ ഒരിക്കലും തന്റെ ജിം പരിശീലനം നഷ്ടപ്പെടുത്താറില്ലെന്ന എന്നും കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിൽ മുഴുകാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും അഹാന പറയുന്നു.

കാർഡിയോ വ്യായാമങ്ങൾ, നീന്തൽ, ക്രോസ് ഫിറ്റ് വ്യായാമങ്ങൾ എന്നിവ താരത്തിന്റെ പ്രിയപ്പെട്ട വ്യായാമങ്ങൾ ആണ്. താരം ഹൂല ഹൂപ്പിംഗിന്റെ കടുത്ത ആരാധികയാണ്, മാത്രമല്ല പലപ്പോഴും ഹൂപ്പ് ബാലൻസ് ചെയ്യുന്നതിന്റെ വീഡിയോകൾ പങ്കിടുകയും ചെയ്യുന്നു.

ഭക്ഷണത്തിലും കൃത്യമായ രീതിയാണ് അഹാന പിന്തുടരുന്നത്. ഡയറ്റിലും അഹാന വിട്ടുവീഴ്ച ചെയ്യാറില്ല. ആരോ​ഗ്യകരമായ ഭക്ഷണ ക്രമമാണ് അഹാന പിന്തുടരുന്നത്. ഉച്ചയ്ക്ക് ചോറ് കഴിക്കാറില്ല, പകരം ​ഗോതമ്പ് പുട്ടാണ് താരത്തിന് ഏറെ ഇഷ്ടം. പുട്ടാണ് തന്റെ പ്രിയപ്പെട്ട വിഭവമെന്നും പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും പുട്ട് കിട്ടായിൽ കഴിക്കുമെന്നാണ് അഹാന പറയുന്നത്.

പുറത്ത് പോകാതെ തന്നെ തന്റെ വർക്കൗട്ട് സെഷനുകൾ എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാൻ കഴിയുന്ന തരത്തിൽ അഹാന തന്റെ വീട്ടിൽ ഒരു ജിം ഒരുക്കിയിട്ടുണ്ട്. അഹാനയുടെ അച്ഛൻ നടൻ കിഷ്ണകുമാറും സഹോദരിമാരായ ദിയയും ഇഷാനിയും ആരോഗ്യമുള്ള ശരീരവും മനസ്സും നിലനിർത്താൻ പതിവായി വ്യായാമം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+