ആലിയയുടേയും തമന്നയുടെയുമൊക്കെ മുഖം തിളങ്ങുന്നതിന്റെ ഗുട്ടൻസ് അറിയാം; ആ ഐസ് വെള്ളം ഇങ്ങെടുത്തേ
മുഖത്തെ തിളക്കം കൂട്ടാൻ പാട് പെടുന്നവരാണ് പലരും. കയ്യിൽ കിട്ടുന്ന ക്രീമുകളും പഴങ്ങളും പച്ചക്കറികളുമെല്ലാം നമ്മൾ ഇതിനായി പരീക്ഷിക്കാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും നല്ല ഐസിട്ട വെള്ളത്തിൽ ദിവസേന മുഖം മുക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ധൈര്യമായി ചെയ്തോളൂ, കാരണം ഇത്തരത്തിൽ ചെയ്യുന്നത് നിങ്ങളുടെ മുഖചർമ്മത്തിന് നൽകുന്ന ഗുണം ചില്ലറയല്ല.
സെലിബ്രിറ്റികളിൽ പലരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത് തന്നെ ഇത്തരത്തിൽ മുഖം ഐസ് വെള്ളത്തിൽ മുക്കിയാണ്. ദിവസേന ഒരു തവണയെങ്കിലും നടിമാരിൽ പലരും ഐസ് വെള്ളം ഉപയോഗിക്കാറുണ്ട്. ആലിയ ദീപിക പാദുക്കോൺ, തമന്ന ഭാട്ടിയ തുടങ്ങിയ നടിമാരെല്ലാം ഇത്തരത്തിൽ ഐസ് വെള്ളത്തിൽ മുഖം മുക്കുന്നതിന്റെ ഗുണങ്ങൾ വിവരിച്ച് കൊണ്ട് വീഡിയോകൾ പങ്കിട്ടുണ്ട്. മുഖത്തിന് യുവത്വം നൽകാനും മുഖം വളരെ ഫ്രഷ് ആയി തോന്നാനുമെല്ലാം ഈ രീതി നിങ്ങളെ സഹായിക്കും.

രക്തക്കുഴലുൾ മുറുകാനും നീർവീക്കം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഇത് ഉത്തമമാണ്. മാത്രമല്ല ചർമ്മത്തിന് യുവത്വം പകരാനും ഇത് നല്ലതാണത്രേ. വെള്ളത്തിൽ മുഖം മുക്കുന്നത് രക്തചംക്രമണം വർധിക്കുകയും അതുവഴി ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് പോഷകങ്ങളും ഓക്സിജനും എത്താനും ചർമ്മം ആരോഗ്യകരമാകാനും തിളങ്ങാനും ഐസ് വെള്ളം ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
തണുത്ത വെള്ളത്തിൽ പതിവായി മുഖം മുക്കുന്നത് ഊർജം ലഭിക്കാനും നല്ലതാണത്ര. തിളക്കമുള്ളതും ഇറുകിയതും വൃത്തിയുള്ളതുമായ ചർമ്മത്തിന് ദിവസത്തിൽ ഒരു തവണയെങ്കിലും തണുത്ത വെളഅളത്തിൽ മുഖം മുക്കി വെയ്ക്കമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്തുന്നു
ഐസ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നതിനാൽ സുഷിരങ്ങളും ചുളിവുകളും ചെറുതാകുകയും അതുഴി മുഖത്തിന് ഊർജ്ജവും തിളക്കവും ലഭിക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ സ്വാഭാവികമായി ചർമ്മം തിളങ്ങുന്നത് മുഖത്തിന്റെ നിറം വർധിക്കാനും സഹായിക്കുമത്രേ.
ഐസ് ഉപയോഗിച്ച് ഫേഷ്യൽ ചെയ്യുന്നത് മുഖത്തെ നീർവീക്കത്തെ കുറക്കുന്നു, പ്രത്യേകിച്ച് മുഖക്കുരുപോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക്. മുഖത്തെ വീർപ്പുമുട്ടൽ കുറയ്ക്കുകയും മുഖത്തെ അധിക ഫ്ലൂയിഡിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
മുഖം ഐസ് വെള്ളത്തിൽ മുക്കുന്നത് ചർമ്മത്തിൽ ജലാംശവും ഈർപ്പവും നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു. ചർമ്മത്തിലേറ്റ സൂര്യഘാതത്തെ ശമിപ്പിക്കാൻ സഹായിക്കുന്നു. തണുത്ത വെള്ളത്തിൽ മുഖം മുക്കി വെയ്ക്കുന്നത് ചർമ്മത്തിന് വിശ്രമവും ആശ്വാസവും നൽകുമത്രേ.












Click it and Unblock the Notifications