എപ്പോള്‍ കണ്ടാലും 20 കളില്‍ തന്നെ, എന്താണ് അമലയുടെ സൗന്ദര്യത്തിന്റെ രഹസ്യം? കല്യാണത്തിനും പൊളി ലുക്ക്..!
തെന്നിന്ത്യന്‍ സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രിയാണ് അമല പോള്‍. ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയാണ് താരം. ഇന്നലെയായിരുന്നു അമല പോള്‍ സുഹൃത്തായ ജഗദ് ദേശായിയെ വിവാഹം ചെയ്തത്. അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. സംവിധായകന്‍ എഎല്‍ വിജയിയെ ആയിരുന്നു അമല ആദ്യം വിവാഹം കഴിച്ചിരുന്നത്.
എന്നാല്‍ 2017 ല്‍ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. ഗുജറാത്ത് സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്. കൊച്ചിയിലായിരുന്നു ഇരുവരുടേയും വിവാഹം. ലാവണ്ടര്‍ നിറത്തിലുള്ള ലഹങ്കയും അതിന് ചേരുന്ന ചോക്കറും മോതിരവും കമ്മലും ധരിച്ച അമല പോളിന്റെ വിവാഹ ചിത്രം വൈറലായിരുന്നു. 32 കാരിയായ അമല പോള്‍ ഇപ്പോഴും 20 കളിലെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നു എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

ഈ സാഹചര്യത്തില്‍ എന്താണ് അമല പോളിന്റെ സൗന്ദര്യ രഹസ്യം എന്നാണ് പലരും തിരക്കുന്നത്. ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവുമായി അമല പോളിന്റെ സൗന്ദര്യത്തിന്റെ രഹസ്യം. ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ശരീരത്തെ ടോണ്‍ ചെയ്യാനും സഹായിക്കുന്നതിനാല്‍ ഫിറ്റ്‌നസ് നിലനിര്‍ത്തണം എന്നാണ് അമല പോളിന്റെ അഭിപ്രായം. അതിനാല്‍ വ്യായാമത്തില്‍ ജോഗിംഗ് ഉള്‍പ്പെടുത്താന്‍ അമല പോള്‍ മടിക്കാറില്ല.
10 മുതല്‍ 30 മിനിറ്റ് വരെ നീളുന്ന ഹിറ്റ് വര്‍ക്കൗട്ടുകളും അമല പോള്‍ ചെയ്യാറുണ്ട്. വ്യായാമം ചെയ്യുന്നതിനുള്ള ഏറ്റവും സമയക്ഷമതയുള്ള മാര്‍ഗമാണിത് എന്നാണ് ഫിറ്റ്‌നസ് വിദഗധരെല്ലാം പറയുന്നത്. ശരീരത്തിലെ അമിതഭാരം കുറയ്ക്കാന്‍ ഇത് വേഗത്തില്‍ സഹായിക്കുന്നു. ഫ്രഷ് പഴങ്ങളും പച്ചക്കറികളും കൊണ്ടുള്ള ജ്യൂസുകളും സമാനമായ മറ്റ് ആരോഗ്യകരമായ പാനീയങ്ങളും കഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അമല പോള്‍.
ഇത് അമല പോളിന്റെ ആരോഗ്യവും ചര്‍മ്മവും ഒരുപോലെ സംരക്ഷിക്കുന്നു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ആസ്വദിക്കുകയും പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുകയും ചെയ്യുന്നുയാളാണ് അമല പോള്‍. ഇത് താരത്തിന്റെ ദഹനം, മെറ്റബോളിസം എന്നിവയെ ക്രമമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. തിരക്കുകള്‍ക്കിടയിലും യോഗ ചെയ്യാനും അമല പോള്‍ സമയം കണ്ടെത്താറുണ്ട്.
ഇത് താരത്തെ ഫിറ്റും ആക്റ്റീവും ആയി തുടരാന്‍ സഹായിക്കും. യോഗയോടൊപ്പം പൈലേറ്റ്‌സ്, നൃത്തം എന്നിവയും അമല പോളിന്റെ ആരോഗ്യ-ഫിറ്റ്‌നസ് സംരക്ഷണങ്ങള്‍ ഉള്‍പ്പെടുന്നു. സമ്മര്‍ദ്ദത്തിനടിമപ്പെടാതെ സന്തോഷത്തോടെയിരിക്കാനും അമല പോള്‍ ബോധപൂര്‍വം ശ്രദ്ധിക്കാറുണ്ട്.












Click it and Unblock the Notifications