'ചോറ് കഴിച്ചില്ലെങ്കിൽ എനിക്ക് മാനസിക പ്രശ്നങ്ങൾ വരും'; ഭക്ഷണരീതിയെക്കുറിച്ച് അനുശ്രീ
മലയാളികൾക്ക് ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ, ഡയമണ്ട് നെക്ലേസിലെ രാജശ്രീ എന്ന കഥാപാത്രത്തെയും അരുണേട്ടാ എന്ന വിളിയും ആരു മറക്കില്ല. വളരെ നിഷ്ക്കളങ്കമായ കഥാപാത്രങ്ങളെയാണ് അനുശ്രീ കൂടുതലായും അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ താരം തന്റെ ഭക്ഷണ രീതികളെ കുറിച്ച് പറയുകയാണ്. തനിക്ക് ചോറ് കഴിക്കാനാണ് കൂടുതൽ ഇഷ്ടമെന്നാണ് താരം പറയുന്നത്. ഒരു ഓൺലൈൻ ചാനലിനോടാണ് അനുശ്രീ ഇക്കാര്യങ്ങൾ പറഞ്ഞത്
'' ഞാൻ എപ്പോഴും ചോറ് കഴിക്കുന്ന ആളാണ്. ചോറ് കഴിച്ചില്ലെങ്കിൽ എനിക്ക് മാനസിക പ്രശ്‌നം വരും. പണ്ടത്തെക്കാളും കുറച്ച് മാറിയിട്ടുണ്ട. പണ്ടൊക്കെ എന്നും ചോറ് വേണമായിരുന്നു, ഇപ്പോൾ ഒരു ഒരാഴ്ചയെങ്കിലും പിടിച്ചുനിൽക്കാൻ പറ്റും. ഫ്രൈഡ് റേൈസാ ബിരിയാണിയോ അങ്ങനത്തെ എന്തെങ്കിലും ആയാലും മതി. ചോറ്, തൈര് മീൻപൊരിച്ചത്, ചമ്മന്തിയാണെങ്കിലും മതി, പക്ഷേ ചോറ് വേണം. സ്ഥിരമായി ചോറ് കഴിക്കുന്ന ആളാണ്.

വീട്ടിലും അങ്ങനെ തന്നെയാണ്. അല്ലാതെ ഡിന്നറിന് ചപ്പാത്തി. ഡിന്നറിന് ബ്രേക്ക്ഫാസ്റ്റ് ഐറ്റങ്ങൾ ഒന്നും പറ്റില്ല, അക്കാര്യത്തിൽ ഞാൻ അച്ഛന്റെ മോളാണ്. അച്ഛന് ബ്രേക്ക്ഫാസ്റ്റ് ഐറ്റങ്ങളൊന്നും ഇഷ്ടമല്ല.
അച്ഛന് രാവിലെ ചപ്പാത്തിയും അപ്പവുമൊക്കെ ആക്കിക്കൊടുക്കുമ്പോൾ അച്ഛൻ പറയും എനിക്കിത്തിരി കഞ്ഞിയോ പഴങ്കഞ്ഞിയോ തന്നാൽ മതി എന്ന് അച്ഛൻ പറയും. അക്കാര്യത്തിൽ അച്ഛനും ഞാനും സെറ്റാ.. ചോറ് ഐറ്റം എന്തെങ്കിലും മതി, ഉപ്പുമാവോ പഞ്ചസാര ആയാലോ മതി, അനുശ്രീ പറഞ്ഞു.
ചോറ് ഐറ്റം ഭയങ്കരമായി കഴിക്കുന്നത് കൊണ്ട് ഇടയ്ക്ക് വയർ വെച്ചോ എന്ന് തോന്നുമ്പോൾ ഒരു മാസം വർക്ക് ഔട്ടിന് പോകും,. അല്ലാതെ കകഴിക്കുന്നത് കൊണ്ട് അങ്ങനെ ഭയങ്കര വണ്ണം വെയ്ക്കുന്ന ആളല്ല ഞാൻ, പക്ഷേ വെയ്ക്കും വെച്ചാൽ എനിക്ക് പെട്ടെന്ന് അറിയാൻ പറ്റും, എന്റെ കവിൾ വെയ്ക്കും.
എനിക്ക് ക്ഷീണം വന്നാലും എന്റെ കവിളാണ് പെട്ടെന്ന് പോവുക. അപ്പോൾ കവിൾ വെയ്ക്കുമ്പോൾ ഓർക്കണം എന്തോ ഹോർമോൺ മാറിയിട്ടുണ്ട് പണി കിട്ടും. അപ്പോൾ ഒരു രണ്ട് മാസമെക്കെ ജിമ്മിൽ പോകും, അല്ലെങ്കിൽ വീട്ടിൽ തന്നെ യൂട്യൂബിൽ ഒക്കെ നോക്കി ചെയ്യും , അനുശ്രീ പറഞ്ഞു...
ചോറാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും പൊതുവേ എല്ലാവരും ബേക്കറിയും ചോക്ലേറ്റുമൊക്കെ കഴിച്ചിട്ടാണ് തടി വെയ്ക്കുന്നത് തനിക്ക് അതൊന്നും ഇഷ്ടമല്ലെന്നും പൊതുവേ മധുരം ഇഷ്ടമല്ലെന്നും എരിവാണ് ഇഷ്ടമെന്നും അനുശ്രീ പറയുന്നു. ചോറ് കഴിക്കുമ്പോഴും അതിനൊപ്പം ഒരു പച്ചമുളക് വേണമെന്നും താരം പറയുന്നു.












Click it and Unblock the Notifications