Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം; പക്ഷെ അതിന് വേറെയും ചില കാര്യങ്ങളുണ്ട്: നടി അശ്വതി പറയുന്നു

തടിച്ച ശരീരപ്രകൃതി ഒരു പ്രശ്നം അല്ലെങ്കിലും അമിത ഭാരമുള്ളവരാണ് നിങ്ങളെങ്കില്‍ പലപ്പോഴും ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഈ സാഹചര്യത്തില്‍ കൃത്യമായ ഭക്ഷണ രീതിയും വ്യായാമങ്ങളും പിന്തുടരേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ രീതി എന്ന് പറയുമ്പോള്‍ തടി കുറയ്ക്കാനായി പട്ടിണി കിടക്കുന്ന ചിലരെങ്കിലുമുണ്ട്. ഇത് ഗുണത്തേക്കാള്‍ ഉപരി വലിയ ദോഷമായി മാറുകയും ചെയ്യും.

ഇവിടെയിതാ ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ തടി കുറയ്ക്കാം എന്ന് പറയുകയാണ് നടി അശ്വതി നായർ. നേരത്തെ ‌വർക്കൗട്ടിലും ഡയറ്റിലുമൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് കുറഞ്ഞു. തടി കുറയ്ക്കാന്‍ വേണ്ടി എളുപ്പ വഴി തേടുന്ന ധാരാളം ആളുകളുണ്ട്. ചിലർ കഠിനായ ഡയറ്റുകള്‍ എടുത്ത് അപകടത്തില്‍ ചാടുമെന്നും മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ താരം പറയുന്നു.

aswathy-nair

ശരീര ഭാരം കുറയ്ക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തില്‍ നിന്നും മധുരം ഒഴിവാക്കുക. പ്രത്യേകിച്ച് പഞ്ചസാര. ഭക്ഷണത്തില്‍ നിന്നും പഞ്ചസാര ഒഴിവാക്കി ആരോഗ്യകരമായ ഡയറ്റും നോക്കിയാല്‍ ശരീരത്തിന് നല്ല രീതിയില്‍ മാറ്റമുണ്ടാകും. ഇതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിക്കണം. ഭക്ഷണത്തില്‍ പച്ചക്കളികളും സാലഡും നല്ല രീതിയില്‍ ഉള്‍പ്പെടുത്തണം.

ഭക്ഷണം കഴിക്കുന്നതിലും ക്രമം വേണം. വലിച്ച് വാരി കഴിക്കുന്ന രീതി മാറ്റണം. അതോടൊപ്പം തന്നെ ഫാസ്റ്റ് ഫുഡിനോടും നോ പറയണം.വ്യായാമവും വേണം. രണ്ട് ദിവസം ഡയറ്റ് എടുത്തിട്ട് മൂന്നാം ദിവസം ഹോട്ടലുകളില്‍ പോയി സ്പൈസി ഭക്ഷണം കഴിച്ചാല്‍ എല്ലാ കൈവിട്ടുപോകുന്ന സാഹചര്യം വരും. കാലറി കുറഞ്ഞ ഹെല്‍ത്തിയായ ഭക്ഷണം വേണം കഴിക്കാനെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

പാചകം ഇഷ്ടമുള്ള വ്യക്തിയാണ്. എന്നാല്‍ വീട്ടിലാണെങ്കില്‍ അമ്മയാണ് താരം. അമ്മയുടെ കൈപ്പുണ്യം നിറഞ്ഞ ഭക്ഷണത്തോടാണ് കൂടുതല്‍ പ്രിയം. അമ്മ ഉണ്ടാക്കുന്ന എന്ത് ഭക്ഷണത്തിനും നല്ല രുചിയാണ്. ഇപ്പോള്‍ തനിച്ച് ഫ്ലാറ്റില്‍ താമസിക്കുന്നതുകൊണ്ട് പാചകമെല്ലാം സ്വയം ചെയ്യണം. അത്യാവശ്യം വിഭവങ്ങളൊക്കെ തയാറാക്കും. പിന്നെ ഒാരോന്നും പരീക്ഷിച്ചാണല്ലോ പഠിക്കുന്നത്. ഏറ്റവും വലിയ സഹായം യൂട്യൂബൊക്കെയാണെന്നും അശ്വതി നായർ കൂട്ടിച്ചേർക്കുന്നു.

വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് അശ്വതി. സോഷ്യല്‍ മീഡിയയില്‍ ഏറെ നാളായി സജീവമായിരുന്നുവെങ്കിലും ഉപ്പും മുളകിലെയും പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് നടി അഭിനയരംഗത്ത് സജീവമാകുന്നത്. മികച്ച നർത്തകി കൂടിയാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+