ഗായത്രി അരുണിന്റെ ചർമ്മത്തിന്റെ തിളക്കം ഇതാണോ? രഹസ്യം പറഞ്ഞ് നടി, സാധികയുടെ ടിപ് ഇങ്ങനെ
ചെറിയ മേയ്ക്കപ്പെങ്കിലും നടത്താതെ പുറത്തുപോകുന്നവർ വളരെ കുറവായിരിക്കും. മേയ്ക്കപ്പ് മുഖത്തിന് ഭംഗി പകരുമെങ്കിലും അവ കൃത്യമായി നീക്കം ചെയ്തില്ലെങ്കിൽ ഒരുപക്ഷേ ചർമ്മത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാണോ? അതിന് ചില ടിപ്പുകൾ ഉണ്ടെന്ന് പറയുകയാണ് നടി ഗായത്രി അരുൺ. പതിവായി മേയ്ക്കപ്പ് ഉപയോഗിക്കുന്നവർക്കായി ചില ടിപ്പുകളും ഗായത്രി പങ്കുവെച്ചു.
സ്ഥിരം മേയക്കപ്പ് ഉപയോഗിക്കുന്നത് കാരണം ഇപ്പോൾ മുഖക്കുരുവും കറുത്തപാടുകളുമൊക്കെ ഉണ്ടാകുന്നുണ്ടെന്ന് ഗായത്രി പറയുന്നു. അതുകൊണ്ട് തന്നെ കൃത്യമായി ക്ലൻസർ ഉപയോഗിക്കാറുണ്ടെന്നും ഗായത്രി. രാവിലെ നോര്‍മല്‍ ക്ലെന്‍സിങ്ങും രാത്രി ഡബിള്‍ ക്ലെന്‍സിങ്ങുമാണ് താരം ചെയ്യുന്നത്.

റോസ് വാട്ടറാണത്രേ ടോണറിന് പകരമായി ഉപയോഗിക്കുന്നത്. മുഖത്ത് സ്പ്രേ ചെയ്ത് കൊടുക്കുകയാണ് ചെയ്യാറുള്ളത്. ക്ലെന്‍സിങ്, ടോണിങ്, മോയിസ്ചറൈസിങ് ഈ മൂന്ന് കാര്യങ്ങള്‍ ചര്‍മത്തിന് നല്ലതാണ്. സൺസ്ക്രീനിനും തീർച്ചയായും പ്രധാന്യമുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ സൺസ്ക്രീനാണ് താരം ഉപയോഗിക്കുന്നത്.
ആദ്യം മുഖത്ത് ഉപയോഗിക്കുന്നത് സിറം ആണ്. അതിന് ശേഷം മോയ്സിചറൈസറും സൺസ്ക്രീനും ഉപയോഗിക്കും. അതിന് ശേഷം മാത്രമേ മേയ്ക്കപ്പ് ഉള്ളൂ. അത് രാത്രിയിൽ വൃത്തിയായി കഴുകിക്കളയും ചെയ്യുമെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
രാത്രിയിൽ കണ്ണിനടിയിലെ കറുപ്പും കണ്‍തടത്തിലെ വീക്കവും മാറ്റാനുള്ള ക്രീമുകളും ചുണ്ടുകള്‍ മൃദുവായിരിക്കാനും വിള്ളല്‍ ഒഴിവാക്കാനുള്ള ബാമും ഉപയോഗിക്കാറുണ്ടെന്നും നടി പറയുന്നു. എന്ത് തന്നെയായാലും ചർമ്മ സംരക്ഷണത്തിന് ഡോക്ടറുടെ നിർദ്ദേശമനുസരിച്ചുള്ള ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കൂവെന്നും നടി.
ചർമ്മ സംരക്ഷണത്തിന് പ്രധാന്യം നൽകുന്നയാളാണ് താൻ എന്നാണ് നടി രാധിക വേണുഗോപാലിന് പറയാനുള്ളത്. വിറ്റമിന്‍-സി അടങ്ങിയ ഫേസ് സിറം സണ്‍സ്‌ക്രീൻ എന്നിവ കുളി കഴിഞ്ഞാൽ ഉടനെ പുരട്ടും. ഇളം ചൂടുവെള്ളമുപയോഗിച്ച് മേയ്ക്കപ്പ് കഴുകിക്കളയുന്നത്.
തൈര്, കടലമാവ്, കസ്തൂരി മഞ്ഞള്‍ ഇവയുടെ ഫേസ് പാക്ക് ഇടാറുണ്ട്. രാവിലെ ഇളം ചൂടുള്ള നാരങ്ങാവെള്ളം, കുമ്പളങ്ങ ജൂസ്, നെല്ലിക്ക ജൂസ് ഇവയിലൊന്നില്‍ മഞ്ഞള്‍പ്പൊടിയിട്ട് കുടിക്കും. ഇവ ചര്‍മത്തിന്റെ തിളക്കം കൂട്ടും. ധാരാളം വെള്ളം കുടിക്കാറുണ്ടെന്നും നടി പറയുന്നു. തന്റെ ചർമ്മം എങ്ങനെയാണോ അങ്ങനെ തന്നെ നിലനിർത്താനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അഭിമുഖത്തിൽ താരം പങ്കുവെച്ചു.












Click it and Unblock the Notifications