Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണി റോസിന്റെ ചർമ്മത്തിന് ഇത്രയും തിളക്കം വെറുതെയാണോ? ഇതാ ഫിറ്റ്നസ് രഹസ്യവും

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും തിരക്കുള്ള യുവനടിമാരിൽ ഒരാളാണ് ഹണി റോസ്. 2005 ൽ വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ 18 വർഷങ്ങൾക്കിപ്പുറം തെലുങ്കിലടക്കം നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ഹണി ചെയ്തിട്ടുണ്ട്. നടിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

സിനിമയിൽ മാത്രമല്ല ഉദ്ഘാടന വേദികളിലും സജീവ സാന്നിധ്യമാണ് ഹണി. പൊതുവേദികളിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്താറുള്ളത്. എങ്ങനെ ഹണി ഈ സൗന്ദര്യം നിലനിർത്തുന്നുവെന്നതാണ് പലരുടേയും ചോദ്യം. വടിവൊത്ത ശരീരവും തിളങ്ങുന്ന ചർമ്മവുമൊന്നും വെറുതെ കിട്ടില്ലല്ലോ. എന്തായാലും നടിയുടെ ഫിറ്റ്നസ് രഹസ്യത്തെ കുറിച്ച് അറിയാം.

honey2

ചിട്ടയായ ജീവിത ശൈലിയും വ്യായാമവുമെല്ലാം തന്നെയാണ് നടിയുടേയും സൗന്ദര്യ രഹസ്യം. മഞ്ജു വാര്യർ അടക്കമുള്ള നടിമാരുടെ ഫിറ്റ്നെസ് രഹസ്യം യോഗയാണെങ്കിൽ ഹണി റോസ് തന്റെ ദിവസം തുടങ്ങുന്നത് തന്നെ കാർഡിയോ വർക്കൗട്ടിലൂടെയാണ്. ഓഠ്ടം, ചാട്ടം, ഡാൻസിംഗ്, സൈക്ലിങ് എല്ലാം നടി ചെയ്യാറുണ്ടത്രേ. ശരീരത്തിലെ അധിക കലോറി കത്തിച്ച് കളയാൻ ഇത് സഹായിക്കും. അതേസമയം യോഗയും താരം പരിശീലിക്കാറുണ്ട് . ശരീരത്തിന് ആയാസം ലഭിക്കുന്നതിനാണ് യോഗ ചെയ്യുന്നത്.

ഇനി ഡയറ്റ് പ്ലാനിലേക്ക് വന്നാൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ അമിത വിശപ്പിനെ അകറ്റാനും എപ്പോഴും വയർ നിറഞ്ഞിരിക്കുന്നതായി തോന്നാനും സഹായിക്കും.

ലീൻ പ്രോട്ടീൻ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ ഇവയെല്ലാം ഹണിയുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുന്നു. അതേസമയം . സൗന്ദര്യം നിലനിർത്താൻ ചില പൊടിക്കൈകൾ ചെയ്തിട്ടുണ്ടെന്ന് നേരത്തേ നടി വെളിപ്പെടുത്തിയിരുന്നു. താൻ ഒരു സർജറിക്കും വിധേയമായിട്ടില്ല. ദൈവം തന്നതല്ലാതെ തനിക്കും മറ്റൊന്നില്ല.സൗന്ദര്യം നിലനിർത്താൻ ചില പൊടിക്കൈകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു നടിയെന്ന നിലയിൽ അതൊക്കെ തീർച്ചയായും വേണം.കൃത്യമായ ഡയറ്റും സൗന്ദര്യ സംരക്ഷണത്തിന് വർക്കൗട്ടും ചെയ്യാറുണ്ട്. ചെറിയ ട്രീറ്റ്മെന്റുകൾ താൻ നടത്താറുണ്ട്. എന്നാൽ അത് വലിയ വിഷയമാണെന്ന് കരുതുന്നില്ല. സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമാണ്', എന്നായിരുന്നു ഹണിയുടെ വാക്കുകൾ.

വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങൾ താരത്തിന് ലഭിക്കാറുണ്ട്. എന്നാൽ അതൊന്നും താൻ കാര്യമാക്കാറില്ലെന്നാണ് നടി പ്രതികരിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+