Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുതേയാണോ ഈ സൗന്ദര്യം! 25 വർഷമായി ഹണി റോസ് ചർമ്മ സംരക്ഷണത്തിനായി പിന്തുടരുന്ന ശീലം..

ഹണി റോസ്, എന്ന് പറയുമ്പോൾ മനസ്സിലേക്ക് വരുന്നത് വളരെ മനോ​ഹരമായ മുഖവും പുഞ്ചിരിയുമായിരിക്കും. മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന ഹണി റോസ്, പിന്നീട് മറ്റ് ഭാഷകളിലും അഭിനയിച്ചു. നിരവധി ആരാധകരും താരത്തിന് ഉണ്ട്. പലപ്പോഴും ആളുകൾ ഹണി റോസിനോട് ചോദിക്കുന്ന ഒരു ചോദ്യമാണ് എങ്ങനെ ഇങ്ങനെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് എന്ന്.

ഒരു ചുളിവ് പോലുമില്ലാത്ത, മുഖക്കുരുവോ പാടുകളോ ഇല്ലാത്ത ചർമ്മം എല്ലാവരുടേയും ആ​ഗ്രഹമാണ്. പക്ഷേ പല വഴികൾ പരീക്ഷിച്ചിട്ടും ഫലം കാണാത്തവരും ഉണ്ടാവും. 30 കഴിയുമ്പോൾ മുതൽ ഈ പ്രശ്നങ്ങൾ കണ്ടുതുടങ്ങും. എന്നാൽ ഹണി റോസിനെ സംബന്ധിച്ച് ഇതൊരു പ്രശ്നമേയല്ല. കാരണം 25 വർഷമായി ഹണി റോസ് തന്റെ സൗന്ദര്യം സംരക്ഷണത്തിനായി പിന്തുടരുന്ന ചില കാര്യങ്ങളുണ്ട്..

Rose

ഇപ്പോൾ എങ്ങനെയാണ് താൻ സൗന്ദര്യം സംരക്ഷിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരവും താരം നൽകുകയാണ്. മുൻപ് പറഞ്ഞത് പോലെ തിളക്കമുള്ള ചർമ്മം തന്നെയാണ് ഹണി റോസിന്റെ പ്രത്യേകത. എങ്ങനെയാണ് ചർമ്മം സംരക്ഷിക്കുന്നത് എന്ന് പറയുകയാണ് ഹണി റോസ്..

സിംപിളാണ് കാര്യം. രാമച്ചം കൂടിച്ചേർന്നുള്ള ഹണിബാത്ത് സ്ക്രബ്ബർ താരം ഉപയോ​ഗിക്കാറുണ്ട്. എക്സ്ഫോളിയേറ്റ് ചെയ്യാൻ ഇത് ഉപകാര പ്രദമാണെന്നാണ് താരം പറയുന്നത്. നിർജ്ജീവമായ തൊലി നീക്കം ചെയ്യേണ്ടത് വളരെ അത്യവശ്യമായ കാര്യമാണ്.

10 മുതൽ 15 മിനിറ്റ് വരെ ഈ സ്ക്രബർ വെള്ളത്തിൽ കുതിർത്ത് വെയ്ക്കണം. അപ്പോൾ ഈ സ്ക്രബ്ബർ മയപ്പെടും. അതിന് ശേഷം വെള്ളം ഊറ്റക്കളഞ്ഞ് അതിൽ സോപ്പ് അല്ലെങ്കിൽ ബോഡി വാഷ് പുരട്ടി തേയ്ക്കാം. വർഷങ്ങളായി ഹണി റോസ് പിന്തുടരുന്ന ഒരു രീതിയാണ് ഇതെന്നാണ് പറയുന്നത്. അതേ സമയം, റേച്ചൽ എന്ന സിനിമയാണ് ഹണി റോസിന്റേതായി വരാൻ പോകുന്ന സിനിമ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+