49ലും അതിസുന്ദരി, കജോള്‍ സൗന്ദര്യം നിലനിര്‍ത്തുന്നത് ഇക്കാരണത്താല്‍, ഡയറ്റും ഫിറ്റ്‌നെസും ഇങ്ങനെ
ബോളിവുഡിലെ നടിമാരില്‍ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മുന്നില്‍ നില്‍ക്കുന്നുണ്ട് കജോള്‍. എന്താണ് നടിയുടെ സൗന്ദര്യ രഹസ്യം. ആരാധകര്‍ അടക്കം ഇക്കാര്യം ചോദിക്കാറുണ്ട്. അടുത്ത വര്‍ഷം അന്‍പതാം വയസ്സിലേക്ക് നടി കടക്കുകയാണ്. ഈ പ്രായത്തിലും ചര്‍മത്തെ മനോഹരമായി നിലനിര്‍ത്താന്‍ കജോളിന് എങ്ങനെ സാധിക്കുന്നു എന്നാണ് ആരാധകര്‍ ചോദിക്കുന്നു.
ചര്‍മത്തിന് പ്രായമാവാതിരിക്കാനന്‍ അധികം സ്‌ട്രെസ് അനുഭവപ്പെടുത്താതിരിക്കുക എന്നതാണ് കജോള്‍ ചെയ്യുന്ന പ്രധാനം. നമ്മള്‍ തളര്‍ന്നിരിക്കുമ്പോഴാണ് മുഖത്ത് പ്രായം ഏറെ തോന്നുന്നതെന്ന് നടി പറയുന്നു. അതിനെ നേരിടാന്‍ നിത്യേന ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ നന്നായി ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നടി പറയുന്നു. നടിയുടെ ഒരു ദിവസം ആരംഭിക്കുന്നത് വെള്ളം കുടിച്ച് കൊണ്ടാണ്. ശരീരത്തില്‍ ജലാംശം എത്തിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് നടി വിശ്വസിക്കുന്നത്.

നിത്യേന എട്ട് ഗ്ലാസ് വെള്ളമെങ്കിലും കജോള്‍ കുടിക്കുക. അതുപോലെ എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ ഉറക്കം നിര്‍ബന്ധമായും ആവശ്യമാണെന്ന് കജോള്‍ നേരത്തെ പറഞ്ഞിരുന്നു. ഇത് നിത്യേന ഉറപ്പാക്കും. നേരത്തെ ഉറങ്ങാന്‍ കിടക്കുന്നതാണ് കജോളിന്റെ ശീലം. രാത്രിയില്‍ മറ്റ് ബോളിവുഡ് താരങ്ങളെ പോലെ നൈറ്റ് ലൈഫില്ല തനിക്കെന്ന് കജോള്‍ വെളിപ്പെടുത്തുന്നു. അത്തരം പാര്‍ട്ടികളിലോ മറ്റോ താന്‍ പങ്കെടുക്കാറില്ലെന്നും അവര്‍ പറഞ്ഞു.അത് തന്നെ സംബന്ധിച്ച് വളരെ വിചിത്രമായിരിക്കുമെന്നും കജോള്‍ പറഞ്ഞു.
ചര്‍മത്തെ പരിപാലിക്കുന്നതില്‍ വലിയ കെയര്‍ തന്നെ കജോള്‍ നല്‍കുന്നുണ്ട്. എല്ലാ ദിവസവും രാത്രിയില്‍ മുഖം നന്നായി കഴുകാറുണ്ടെന്ന് കജോള്‍ പറയുന്നു. അതിന് ശേഷം നൈറ്റ് ക്രീമുകള്‍ മുഖത്ത് തേക്കാറുണ്ട്. അതിന് ശേഷമാണ് ഉറങ്ങാന്‍ കിടക്കുക. മിക വര്‍ക്കൗട്ടുകളും നടിക്കുണ്ട്. തീര്‍ച്ചയായും ഡയറ്റിലും ഒരുപാട് നിയന്ത്രണങ്ങളുണ്ടെന്ന് നടി പറയുന്നു. എന്താണ് കഴിക്കേണ്ടതെന്നും, എത്ര കഴിക്കണമെന്നും കജോള്‍ കൃത്യമായ കണക്ക് വെച്ചിട്ടുണ്ട്.
വീറ്റ്ഗ്രാസ് അഥവാ ഗോതമ്പ് പുല്ല് ജ്യൂസും കജോളിന്റെ ഡയറ്റിലുണ്ട്. ധാരാളം പച്ചക്കറികളാണ് കജോള്‍ കഴിക്കാറുണ്ട്. ധാന്യങ്ങള്‍ മുളപ്പിച്ചതും കജോള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖത്ത് മേക്കപ്പ് പ്രൊഡക്ടുകളും നടി ഉപയോഗിക്കാറുണ്ട്. സെറം, ടോണറുകള്‍ എന്നിവയാണ് ഇതില്‍ നിര്‍ബന്ധമായും ഉപയോഗിക്കാറുണ്ട്. അത് ചര്‍മത്തെ വളരെ മൃദുവാക്കി മാറ്റും. അണ്ടര്‍ ഐ ക്രീമും എല്ലാ ദിവസം രാത്രിയില്‍ കജോള്‍ പുരട്ടാറുണ്ട്.
ഇത് കണ്ണിന് താഴെയായുള്ള കറുപ്പ് നിറത്തെ നീക്കം ചെയ്യും. കണ്ണിന്റെ അടുത്തുള്ള ഇടമെല്ലാം അത് വളരെ മൃദുവാക്കാന്‍ സഹായിക്കും. ഡാര്‍ക്ക് സിര്‍ക്കിള്‍സും അതിലൂടെ ഇല്ലാതാവും. മറ്റൊന്ന് സണ്‍സ്‌ക്രീനാണ്. ഇത് നിര്‍ബന്ധമുള്ള കാര്യമാണെന്ന് കജോള്‍ പറയുന്നു. സൂര്യ രശ്മികളില്‍ നിന്ന് ഇവ നമ്മളെ പ്രതിരോധിക്കും. രാവിലെ പുറത്തിറങ്ങുമ്പോള്‍ മോയ്‌സ്ചുറൈസറായി സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുമെന്നും കജോള്‍ പറഞ്ഞു.












Click it and Unblock the Notifications