പ്രായം 40 കഴിഞ്ഞിട്ടും കത്രീനക്ക് മാത്രം ഒരുമാറ്റവുമില്ല; സൗന്ദര്യരഹസ്യം എന്താണെന്നറിയാമോ?
താരറാണിമാര്‍ അടക്കി വാഴുന്ന ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് കത്രീന കൈഫ്. ഹോങ്കോംഗില്‍ ജനിച്ച കത്രീന കൈഫ് ലോകത്തെ വിവിധ രാജ്യങ്ങളിലാണ് വളര്‍ന്നത്. മൂന്ന് വര്‍ഷം താരം ലണ്ടനിലായിരുന്നു. മോഡലിംഗിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കത്രീന 2003 ല്‍ ബൂം എന്ന ചിത്രത്തിലൂടേയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തിയത്.
വൈകാതെ തന്നെ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാകാന്‍ കത്രീനക്ക് സാധിച്ചു. വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച മെറി ക്രിസ്മസ് ആണ് അവസാനം താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴും സിനിമാരംഗത്ത് സജീവമായി തുടരുന്ന കത്രീന കൈഫിന്റെ 41-ാം ജന്മദിനമായിരുന്നു ജൂലൈ 16 ന്. തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകളിലും ഈ പ്രായത്തിലും തന്റെ ചര്‍മ്മസംരക്ഷണത്തില്‍ താരം വിട്ടുവീഴ്ച ചെയ്യാറില്ല.

സൗന്ദര്യം എന്നത് ഒരാളെ പുറമെ കാണുന്ന രീതി മാത്രമല്ല ഉള്ളില്‍ നിന്ന് എത്ര ആരോഗ്യവാനാണ് എന്നത് കൂടിയാണ് എന്നാണ് കത്രീനയുടെ പക്ഷം. ചര്‍മ്മത്തില്‍ ആരോഗ്യകരമായ തിളക്കം നിലനിര്‍ത്താന്‍ ഉറക്കമുണര്‍ന്നതിന് ശേഷം നാല് ഗ്ലാസ് വെള്ളം കുടിച്ചാണ് താരം ഒരു ദിവസം ആരംഭിക്കുന്നത്. നല്ല ചര്‍മ്മസംരക്ഷണ ദിനചര്യ നിങ്ങളുടെ സൗന്ദര്യ വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് എന്നാണ് കത്രീന പറയുന്നത്.
ചര്‍മ്മ പരിപാലനത്തില്‍ താന്‍ ഇഷ്ടപ്പെടുന്ന കാര്യം ഫേസ് മസാജ് ആണ് എന്നും ഇത് നിങ്ങളുടെ മുഖത്തിന്റെ രൂപരേഖയ്ക്ക് പ്രധാനമാണ് എന്നും താരം പറയുന്നു. രാവിലെ മുഖത്ത് ഐസിംഗ് ചെയ്യും. ഇത് വീക്കം കുറയ്ക്കാനും ചര്‍മ്മത്തെ പുതുക്കാനുമുള്ള ഒരു മികച്ച ഹാക്കാണ്. നിങ്ങളുടെ പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് എന്നതാണ് താരം വാദിക്കുന്ന മറ്റൊരു കാര്യം.
ആവശ്യമെങ്കില്‍ രണ്ട് പ്രാതല്‍ കഴിക്കുക എന്നാണ് കത്രീന പറയുന്നത്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ അക്കായ് ബെറി, വീറ്റ്ഗ്രാസ് പൊടി എന്നിവയുടെ ഫുഡ് സപ്ലിമെന്റുകള്‍ കത്രീന കഴിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ ഗ്രീന്‍ ടീയും താരം കുടിക്കുന്നു. ഗ്രീന്‍ ടീ ഒരു ആരോഗ്യ പാനീയം മാത്രമല്ല, ഇതിന് നിരവധി സൗന്ദര്യ ഗുണങ്ങളും ഉണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും സുന്ദരമായിരിക്കാന്‍ പ്രധാനമാണെന്ന് കത്രീന വിശ്വസിക്കുന്നു.
സുന്ദരിയായി കാണേണ്ടത് എത്ര പ്രധാനമാണെന്ന് കത്രീനയ്ക്ക് അറിയാം. അതിനാല്‍ തന്നെ മേക്കപ്പ് ചെയ്യാന്‍ താരം വിമുഖത കാണിക്കാറില്ല. ' മേക്കപ്പ് നിങ്ങളുടെ ചര്‍മ്മത്തിന് നല്ലതല്ലെന്ന തെറ്റിദ്ധാരണ ഇപ്പോഴും നിലനില്ക്കുന്നു. എന്നാല്‍ മാസങ്ങളോളം ഗവേഷണം നടത്തുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ചര്‍മ്മത്തിന് അനുയോജ്യമായാണ് നിര്‍മിക്കുന്നത്. അത് കമോമൈലോ ബദാം ഓയിലോ ആകാം.
ചര്‍മ്മത്തിന് അനുയോജ്യമായ ഫോര്‍മുലേഷനുകള്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് ഭംഗിയുള്ളതായി മാത്രമല്ല, ആത്മവിശ്വാസവും ഉറപ്പാക്കുന്നു,' കത്രീന ഒരിക്കല്‍ ദി നാഷണലിനോട് പറഞ്ഞു. എന്നാല്‍ വീട്ടിലായിരിക്കുമ്പോള്‍ പൊതുവെ മേക്കപ്പ് ഇല്ലാതിരിക്കാനാണ് താരം ആഗ്രഹിക്കുന്നത്. മുഖക്കുരു, പിഗ്മെന്റേഷന് തുടങ്ങിയ സൗന്ദര്യ പ്രശ്നങ്ങളെ അകറ്റി നിര്‍ത്തുന്ന ബ്യൂട്ടി ഓയിലുകളും മിനറല്‍ മഡ് ഫേസ് പാക്കുകളും താരം ഇഷ്ടപ്പെടുന്നു.
ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ മോയ്സ്ചറൈസിംഗ് സണ്‍സ്ക്രീന്‍ പ്രയോഗിക്കാതെ കത്രീന ഒരിക്കലും വീടിന് പുറത്തിറങ്ങില്ല. സണ്‍പ്രൊട്ടക്ഷന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാത്തതിന്റെ ആഘാതം നാളുകള്‍ക്ക് ശേഷമായിരിക്കും മനസിലാകുക എന്ന മുന്നറിയിപ്പും താരം നല്കുന്നു. അതോടൊപ്പം ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് നീക്കം ചെയ്യാനും താരം ശ്രദ്ധിക്കുന്നു.
ആരോഗ്യകരമായ ജീവിതശൈലി സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനമാണ്. ഭക്ഷണക്രമവും വ്യായാമവും മുതല്‍ സ്വയം പരിചരണ രീതികള്‍ വരെ അതില്‍ വലിയ പങ്ക് വഹിക്കും എന്ന് കത്രീന പറയുന്നു. ശുദ്ധിയുള്ള ഭക്ഷണം കഴിക്കുക, പഞ്ചസാരയും കോശജ്വലന ഘടകങ്ങളും ഒഴിവാക്കുക, യോഗ ചെയ്യുക എന്നിവയെല്ലാം പണ്ട് മുതലെ ഉള്ള സൗന്ദര്യ പരിപാലന രീതികളാണ് എന്ന് താരം ചൂണ്ടിക്കാട്ടുന്നു.
-
വേനലിൽ വിയർത്ത് കുഴങ്ങിയോ? ഈ ചൂടുകാലത്ത് എത്ര തവണ ദിവസം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം? -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications