44 ലും മഞ്ജുവിന് 20 ന്റെ ചെറുപ്പം; വെറുതെയല്ല, ഇതല്ലേ ഫിറ്റ്നസ് രഹസ്യം, അറിയാം
റിവേഴ്സ് ഗീയറിലാണോ മഞ്ജു വാര്യരുടെ പ്രായം പോകുന്നതെന്ന് ആളുകൾ സംശയിച്ചാൽ ഒരിക്കലും അവരെ കുറ്റം പറയാനാകില്ല. പ്രായം 44 കഴിഞ്ഞെങ്കിലും എന്നും 20ന്റെ ചെറുപ്പമാണ് മഞ്ജുവിന്. രണ്ടാം വരവിൽ തന്റെ സൗന്ദര്യം കൊണ്ടും ഫിറ്റ്നസ് കൊണ്ടും മഞ്ജു അമ്പരപ്പിക്കുകയാണ്. യുവ നടിമാർ പോലും മഞ്ജുവിന്റെ ഫിറ്റ്നെസിൽ അത്ഭുതം പങ്കുവെയ്ക്കാറുണ്ട്.
എന്തായിരിക്കും 'ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ' മഞ്ജുവിന്റെ യഥാർത്ഥ ഫിറ്റ്നസ് രഹസ്യം. യുവ നടിമാരിൽ ചിലരെ പോലെ മണിക്കൂറുകളോളം ജിമ്മിലാണോ മഞ്ജു, അതോ കർശന ഡയറ്റാണോ? ഇനി അതല്ല മറ്റെന്തെങ്കിലും രഹസ്യമുണ്ടോ? മഞ്ജുവിന്റെ ഫിറ്റ്നസ് രഹസ്യത്തെ കുറിച്ച് വിശദമായി അറിയാം

ജിമ്മിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നൊരാളല്ല മഞ്ജു വാര്യർ. പകരം എല്ലാ ദിവസവും കൃത്യമായി യോഗ അഭ്യസിക്കും. കൂടാതെ നൃത്തവും പ്രാക്ടീസ് ചെയ്യും. വളരെ ചെറുപ്പത്തിൽ തന്നെ മഞ്ജു നൃത്തം അഭ്യസിച്ച് തുടങ്ങിയതാണ്. വിവാഹ ശേഷം അഭിനയത്തോടൊപ്പം തന്നെ നൃത്തവേദികളിൽ നിന്നും മഞ്ജു വിട്ടുനിന്നു. എന്നാൽ രണ്ടാം വരവിൽ നൃത്തത്തിലും താരം സജീവമാണ്. തന്റെ തിരിച്ചുവരവ് തന്നെ നൃത്തം അവതരിപ്പിച്ച് കൊണ്ടായിരുന്നു മഞ്ജു പ്രഖ്യാപിച്ചത്. ഇപ്പോഴും നൃത്തം അഭ്യസിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. പലപ്പോഴും നൃത്തം പ്രാക്ടീസ് ചെയ്യുന്ന വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്.
ദിവസവും ഒരു മണിക്കൂർ നേരമുള്ള നടത്തവും തന്റെ ഫിറ്റ്നസ് രഹസ്യങ്ങളിൽ ഒന്നാണെന്ന് മഞ്ജു പറയുന്നു. വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും നടി ശ്രദ്ധ പുലർത്താറുണ്ട്. ജങ്ക് ഫുഡുകളോട് താത്പര്യം ഉള്ളയാളല്ല മഞ്ജു. തന്റെ ഭക്ഷണത്തിൽ കൃത്യമായ പോഷകങ്ങൾ ഉറപ്പാക്കാൻ അവർ ശ്രദ്ധിക്കാറുണ്ട്. വേവിക്കാത്ത പച്ചകറികൾ ഉൾപ്പെടെ മഞ്ജു തന്റെ ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്.
ധാരാളം വെള്ളം കുടിക്കാനും താരം ശ്രദ്ധിക്കുന്നു.വെള്ളം കുടിക്കുന്നത് ചർമ്മം മിനുസമായും ഈർപ്പത്തോടെയും ഇരിക്കാൻ സഹായിക്കും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും മറക്കാതെ കുടിക്കണമെന്നാണ് പറയാറുള്ളത്. ഭക്ഷത്തിനൊപ്പം കൃത്യമായ വെള്ളം കൂടി ഉൾപ്പെടുന്നതാണ് ദിനചര്യയെന്ന് മഞ്ജു വാര്യർ പറയുന്നു. അമിത മധുരത്തോട് 'നോ' എന്ന് പറയുന്നു മഞ്ജു. പരമാവധി പഞ്ചസാര കുറച്ചുള്ള ഭക്ഷണങ്ങളാണ് മഞ്ജു ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ളത്.












Click it and Unblock the Notifications