പ്രസവത്തിന് ശേഷം തടികൂടി, രൂപം ആരെ മാറിയോ? മസാബ ഗുപ്തയുടെ ഡയറ്റ് ഒന്ന് പരീക്ഷിച്ചുനോക്കൂ
സെലിബ്രിറ്റി ഫാഷൻ ഡിസൈനറും നടിയുമായി മസാബ ഗുപ്ത തന്റെ ഫിറ്റനസിന്റെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ്. താൻ സാധാരണയായി ഒരു ദിവസം കഴിക്കുന്ന ഭക്ഷണമാണ് ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചത്. തന്റെ ഭക്ഷണക്രമം പ്രസവത്തിന് ശേഷമുള്ള മധുരമായ 6 മാസങ്ങൾ എന്ന കുറിപ്പോടെയാണ് പങ്കുവെച്ചത്. പോഷകങ്ങൾ നിറഞ്ഞ ലഘുഭക്ഷണം മുതൽ ആരോമാറ്റിക് ഗ്രിൽഡ് ഡിലൈറ്റുകൾ വരെ താരത്തിന്റെ ഭക്ഷണത്തിൽ ഉണ്ട്..
മസാബ രണ്ട് തരം ഓട്സ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണ രീതി പങ്കുവെച്ചു. ബദാം പാലിൽ ഓട്സ് കുതിർത്ത് ഈന്തപ്പഴം പൊടിയും നിരവധി ബെറികളും കലർത്തി ( ഫോട്ടോയില്ഡ റാസ്ബെറി, മൾബെറി, ബ്ലൂബെറി എന്നിവ കാണുന്നു ). മറ്റൊന്ന് ഓട്സ്, അത്തിപ്പഴം എന്നിവ ചേർത്താണ്. താരം സാധാരണയായി ഉപയോഗിക്കുന്ന ഡെസേർട്ട് ലഘുഭക്ഷണം പഴങ്ങളിൽ നിന്ന് ലഭിക്കുന്ന സ്വാഭാവിക മധുരമുള്ള ഒന്നാണ്.

ഗ്രീക്ക് യോഗർട്ട്, ബെറീസ്, മാമ്പഴം എന്നിവയുമായി സംയോജിപ്പിച്ച് മത്തങ്ങ, എള്ള്, സൂര്യകാന്തി വിത്ത് എന്നിവ ചേർത്താണ് കഴിക്കുന്നത്.
മുട്ട രണ്ട് തരത്തിൽ ആണ് താൻ ഇഷ്ടപ്പെടുന്നതെന്ന് മസാബ പറഞ്ഞു. ആദ്യം പച്ചമുളക് ഉപയോഗിച്ചുള്ള മസാല ചേർത്തതാണ്. മറ്റാെരു ഓപ്ഷൻ വേവിച്ച മുട്ടയാണ്. പീനട്ട് ബട്ടർ ചേർത്ത് കഴിക്കും. ഗ്രിൽ ചെയ്ത മത്സ്യമാണ് കഴിക്കുക. അതിനാെപ്പം പച്ചക്കറികളും.
മറ്റൊരു ഫോട്ടോയിൽ ലോഡഡ് ബീറ്റ്റൂട്ട് ചിക്കൻ റാപ്പ് കാണാം. വിഭവങ്ങൾ പങ്കുവെച്ച ശേഷം എല്ലാം രുചികരമാണ്, ആരോഗ്യകരമാണ് എന്നാണ് മസാബ കുറിച്ചത്.
മസാബ ഗുപ്ത തന്റെ ഭക്ഷണക്രമവും ഭക്ഷണത്തിനോടുള്ള ഇഷ്ടവും ആത്മാർത്ഥമായി ചർച്ച ചെയ്യാറുണ്ട്. ഇതിന് മുമ്പ് ഒരിക്കൽ താൻ പിന്തുടരുന്ന ഒരു ഭക്ഷണ ക്രമം അവർ പങ്കുവെച്ചിരുന്നു. 80/20 നിയമം തന്നെ സംബന്ധിച്ചിടത്തോശം പ്രധാനപ്പെട്ടതാണെന്നും 80% സമയവും ഇത് മികച്ച പോഷക സമൃദ്ധമായ ഭക്ഷണമാണ് ബാക്കിയുള്ള സമയങ്ങളിൽ [ഒരു പേസ്ട്രി, ഫ്രഞ്ച് ഫ്രൈസ്, പിസ്സ, ബർഗർ എന്നിവരും. കാരണം തനിക്ക് ഇതെല്ലാം ഇഷ്ടമാണെന്നാണ് താരം പറഞ്ഞത്.
ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.


Click it and Unblock the Notifications