വളരെ സിംപിളാണ്, കാര്യമായി ശ്രദ്ധിക്കുന്നത് ഭക്ഷണത്തിൽ; മിയയുടെ ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം
പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം കണ്ടെത്തി നടിയാണ് മിയ ജോർജ്. സീരിയയിലൂടെ വന്ന മിയ പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമായി. അനാർക്കലിയിലെ ഡോ ഷെറിൻ ജോർജ് എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വിശുദ്ധൻ, റെഡ് വൈൻ എന്നിങ്ങനെ നിരവധി സിനിമകളിൽ താരം അഭിനയിച്ചു.
അഭിനയത്തിലെ മികവിനൊപ്പം ആരുടെയും കണ്ണുകൾ ഉടക്കിപ്പോകുന്ന സൗന്ദര്യം തന്നെയാണ് മിയയെ വ്യത്യസ്തമാക്കുന്നത്. വളരെ സോഫ്റ്റായ ചർമ്മവും മുഖക്കുരുവില്ലാത്ത മുഖവും കൂടിയോ കുറഞ്ഞോ അല്ലാത്ത ഒത്ത തടിയും മിയയുടെ സൗന്ദര്യം കൂട്ടുന്നു. പുതിയ ശൈലിയിലുള്ള ട്രെൻഡുകൾ, ഫാഷനബിൾ വസ്ത്രങ്ങൾ എന്നിവയൊക്കെ മിയ പരീക്ഷിക്കാറുണ്ട്.

ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ് മിയ. ഭക്ഷണ കാര്യത്തിൽ കൃത്യമായ രീതിയാണ് മിയ പിന്തുടരുന്നത്. രാവിലെ എഴുന്നേറ്റയുടൻ 3 -4 ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്ന ശീലമുണ്ട് മിയയ്ക്ക്, അതിനുശേഷം പുഴുങ്ങിയ മുട്ടയും പഴങ്ങളും കഴിക്കുന്നു.
ചർമ്മത്തിന്റെ തിളക്കം പോയോ, ചുളുങ്ങി തുടങ്ങിയോ? എന്നാൽ കൂൺ കഴിച്ചോളൂ; പ്രായം തോന്നുകയേയില്ല
പ്രഭാതഭക്ഷണത്തിന് ധാന്യങ്ങളും ഓട്‌സും ആണ് താരം കഴിക്കുന്നത് . ഉച്ചഭക്ഷണത്തിന്, അവർ ഗ്രിൽ ചെയ്ത പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ, ഗ്രീൻ സലാഡുകൾ എന്നിവ ഇഷ്ടപ്പെടുന്നു. അത്താഴത്തിൽ, മിയ ജോർജ്ജ് ചോറ് ഒഴിവാക്കി പകരം ദാൽ -റൊട്ടി- സബ്സി കഴിക്കുന്നു, അതായത് വളരെ സന്തുലിതമായ ഭക്ഷണ രീതിയാണ് നടി പിന്തുടരുന്നത്.












Click it and Unblock the Notifications