പ്രസവ ശേഷം 10 കിലോ ഭാരം കുറച്ചത് ഇങ്ങനെയാണ്; തടി കുറച്ച രഹസ്യം തുറന്ന് പറഞ്ഞ് നടി മിയ ജോർജ്
കൊച്ചി: തന്റെ ഡയറ്റിനെ കുറിച്ച് വിശദമാക്കി നടി മിയ ജോർജ്. പ്രസവ ശേഷവും ശരീര ഭാരം എങ്ങനെയാണ് താൻ നിയന്ത്രിച്ചതെന്നാണ് നടി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വർക്കൗട്ടിന് ഒപ്പം തന്നെ ആഹാര കാര്യത്തിലും നിയന്ത്രണം പാലിച്ചതായി നടി വിശദമാക്കി.
മകൻ ജനിച്ച് 9 മാസങ്ങൾക്ക് ശേഷമാണ് ഡയറ്റും വർക്ക് ഔട്ടും തുടങ്ങിയതെന്നാണ് നടി പറയുന്നത്. പ്രസവശേഷം 10 കിലോ ഭാരം കൂടി. അതുകൊണ്ട് തന്നെ കൃത്യമായ വർക്ക് ഔട്ട് ഫോളോ ചെയ്തു. ഒപ്പം ഭക്ഷണ കാര്യത്തിലും ഡയറ്റ് പിന്തുടർന്നു. അങ്ങനെ 9 കിലോയോളം കുറക്കാൻ സാധിച്ചു. അത് ഇപ്പോഴും തനിക്ക് നിലനിർത്താൻ സാധിച്ചുവെന്നും മിയ പറയുന്നു.

പ്രസവ ശേഷം പല നടിമാരും ജിമ്മിൽ പോയി വർക്ക് ഔട്ടുകൾ ചെയ്യാറുണ്ട്. വർക്ക് ഔട്ട് വീഡിയോകൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. എന്നാൽ താൻ ഒരിക്കലും ജിമ്മിൽ പോയി കഠിനാധ്വാനം ചെയ്തിട്ടില്ലെന്ന് പറയുകയാണ് മിയ. പകരം തന്റെ ജിം എന്നത് വീടിന്റെ ടെറസ് ആയിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. കൃത്യമായി എല്ലാ ദിവസവും വൈകുന്നേരം വർക്ക് ഔട്ട് ചെയ്യും. ഒന്നര മണിക്കൂറോളമാണ് വ്യായാമം. ഡംബൽസ്, കാർഡിയോ വ്യായാമങ്ങൾ ചെയ്തിരുന്നു. നടക്കുകയും ജോഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അമിതമായി ഉപകരങ്ങൾ ഉപയോഗിച്ച് വ്യായാമം ചെയ്തിട്ടില്ലെന്ന് മിയ വ്യക്തമാക്കുന്നു.
ഡയറ്റെടുക്കുന്നവർ പലപ്പോഴും കാണിക്കുന്ന മണ്ടത്തരം എന്നത് കൃത്യമായ അറിവില്ലാതെ ഭക്ഷണം നിയന്ത്രിക്കുന്നുവെന്നതാണ്. ഓൺലൈനിൽ കാണുന്ന ഡയറ്റുകളായിരിക്കും മിക്കവരും പിന്തുടരുക. അത് ചിലപ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കും ഉണ്ടാക്കുക.
ചാൻ ഡയറ്റീഷ്യന്റെ സഹായത്തോടെയാണ് ആഹാരക്രമീകരണം നടത്തിയതെന്നാണ് മിയ പറയുന്നത്. അവരുടെ നിർദ്ദേശ പ്രകാരമായിരിക്കും ഭക്ഷണം തിരഞ്ഞെടുക്കുക. ഇത് അവരെ അറിയിക്കുകയും ചെയ്യും. ചിലത് അവർ ഒഴിവാക്കാൻ പറയും. ചിലത് കൂടുതലായി കഴിക്കാനും. ചോറ് ഒഴിവാക്കിയുള്ള ഡയറ്റായിരുന്നില്ല താൻ എടുത്തത്. കൃത്യമായി ഒരുപിടി ചോറ് എന്നും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കപ്പ, പോർക്, വറുത്ത ആഹാരസാധനങ്ങൾ, ബേക്കറി പലഹാരങ്ങൾ, പഞ്ചസാര ഇവയൊക്കെ ഡയറ്റിങ്ങിന്റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ടെന്നും നടി പറയുന്നു.
ചായ കുടിക്കും. കാപ്പി ഒഴിവാക്കാനായിരുന്നു നിർദ്ദേശം. ഒപ്പം എയ്റേറ്റഡ് ഡ്രിങ്ക്സും . അതേസമയം ഇപ്പോഴും താൻ ഡയറ്റിങ്ങും വർക്ക് ഔട്ടും കൃത്യമായി പിന്തുടരുന്നുണ്ടെന്ന് പറയുകയാണ് മിയ. ശരീരം കൂടുതലായി ഫ്ലക്സിബിൾ ആണ്. വ്യായാമവും വർക്ക് ഔട്ടും ഞാൻ ഇഷ്ടപ്പെടുന്നുണ്ട്', നടി വ്യക്തമാക്കി.












Click it and Unblock the Notifications