Get Updates
Get notified of breaking news, exclusive insights, and must-see stories!

സീതാരാമത്തിലെ നായിക മൃണാൾ ഇത്ര സിംപിളായിരുന്നോ! വസ്ത്രം വാങ്ങാൻ ചെലവാക്കുന്ന തുക കേട്ടോ?

സിനിമാ താരങ്ങൾ പൊതുപരിപാടികളിലും സ്റ്റേജ് പരിപാടികളിലുമൊക്കെ ധരിച്ചെത്തുന്ന വസ്ത്രങ്ങൾ കാണുമ്പോൾ നമ്മൾ അതിശയിക്കാറില്ലേ. ഇത്ര ഭം​ഗിയുള്ള വസ്ത്രം എവിടെ നിന്നാണ്, എത്ര വിലയാകും, ഈ ഡ്രസ്സ് ഇനി വീണ്ടും ധരിക്കുമോ എന്നിങ്ങനെ പല സംശയങ്ങളും തോന്നാറില്ലേ. ചില താരങ്ങൾ ഒരിക്കൽ ഉപയോ​ഗിച്ച വസ്ത്രം പിന്നെ ധരിക്കുന്നത് കുറവായിരിക്കും.

എന്നാൽ നട മൃണാൾ താക്കൂർ ഇത്തിരി വ്യത്യസ്തയാണ്, വസ്ത്രങ്ങൾക്ക് വേണ്ടി അമിതമായി പണം ചെലവാക്കാത്ത ആളാണ് മൃണാൾ. വസ്ത്രങ്ങൾക്ക് വേണ്ടി അമിതമാ?യി പണം ചെലവിടാൻ താല്പര്യം ഇല്ല എന്ന കാര്യം മൃണാൾ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മൃണാൾ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞത്. വീണ്ടും ധരിക്കാൻ‌ പറ്റാത്ത വസ്ത്രമാണെങ്കിൽ അതിനായി കൂടുതൽ പണം ചെലവഴിക്കേണ്ട കാര്യമില്ലെന്നാണ് മൃണാൾ പറയുന്നത്.

actress

താൻ ഒരു ടോപ്പിനായി ചെലവാക്കിയ പരമാവധി തുക 2000 രൂപയാണ് എന്നാണ് താരം പറയുന്നത്. അത് പോലും വളരെ കൂടതലാണ് എന്നാണ് തനിക്ക് തോന്നുന്നതെന്നും പലപ്പോഴും അഭിമുഖങ്ങളിൽ വരുമ്പോൾ വസ്ത്രം കടം വാങ്ങാറാണ് പതിവ്. ഒരു എക്സ്പെൻസിവായ വസ്ത്രം വീണ്ടും ഉപയോ​ഗിക്കാൻ പറ്റില്ല. നിങ്ങളുടെ വാർഡ്രോബിൽ ഒരു ക്ലാസിക് സ്റ്റേന്റ്മെന്റ് ശേഖരം ഉണ്ടായിരിക്കുന്നത് നല്ലതാണ് എന്നാൽ അതിനായി ഒരുപാട് പണം ചെലാവാക്കേണ്ടതില്ല എന്നാണ് താരത്തിന് പറയാനുള്ളത്. ആ പണം ഭക്ഷണത്തിനായോ ചെടികൾ വാങ്ങാനോ എല്ലാം ഉപയോ​ഗിക്കാം എന്നും താരം പറയുന്നു.

ഒരിക്കൽ ധരിച്ച വസ്ത്രങ്ങൾ വീണ്ടും ധരിക്കാറുണ്ടെന്നും വസ്ത്രത്തിനൊപ്പം ആക്സസറീസിനും ബാ​ഗിനും ഷൂസിനുമെല്ലാം മാറ്റം കൊണ്ടുവന്നാൽ അത് പുതിയതായി തോന്നുമെന്നും താരം പറയുന്നു. ഒരിക്കലും ട്രെന്റിന്റെ പുറകെ പോകരുത്. ആറ് മാസമോ ഒരു വർഷമോ കഴിഞ്ഞാൽ എല്ലാ ട്രെന്റും പഴയതാകും എന്നും താരം പറഞ്ഞു. ട്രെന്റിന് അനുസരിച്ച് വാങ്ങിയാൽ അത് പിന്നെ ഉപയോ​ഗിക്കാൻ പറ്റാതാകുമെന്നും മൃണാളിന് പറയുന്നു.

ഡിസൈൻഡ് വസ്ത്രങ്ങൾ പലപ്പോഴും ഉപയോ​ഗിച്ചതിന് ശേഷം തിരിച്ചുനൽകും. അത് ഡിസൈനർമാർ മറ്റുള്ളവർക്ക് നൽകാറുണ്ട്. സെലിബ്രിറ്റികൾ ഉപയോ​ഗിച്ച വസ്ത്രം വാങ്ങാൻ പലർക്കും ഇഷ്ടമാണെന്നും റിയാനയെല്ലാം ധരിച്ച വസ്ത്രം വാങ്ങാന്ഡ തനിക്കും ഇഷ്ടമാണെന്നും മൃണാൾ പറഞ്ഞു. ഇത്ര സിംബിൾ ആയിരുന്നോ മൃണാൾ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+