59ആം വയസിൽ 20ന്റെ മുഖകാന്തി; രഹസ്യം വെളിപ്പെടുത്തി പ്രിയ നടി
തെന്നിന്ത്യയുടെയും മലയാളികളുടെയും പ്രിയ താരമാണ് നദിയ മൊയ്തു. പ്രായം 59ൽ എത്തിനിൽക്കുമ്പോഴും താരത്തിന്റെ മുഖസൗന്ദര്യത്തിന് യാതൊരു മങ്ങലുമേറ്റിട്ടില്ല. ഒരുപാട് കെമിക്കൽ ഫെയ്സ് ക്രീമുകൾ വിപണയിലുണ്ടെങ്കിലും തൻ്റെ ചർമ്മത്തിനായി നദിയ തിരഞ്ഞെടുക്കുന്നത് പ്രകൃതിദത്തമായ ചില കൂട്ടുകളാണ്. നദിയ മൊയ്തുവിനെ തിളക്കത്തോടെയും യുവത്വത്തോടെയും നിലനിർത്തുന്ന സൗന്ദര്യ രഹസ്യം എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രണ്ട് നാച്ചുറൽ ഫെയ്സ്‌മാസ്ക്കുകളാണ് തന്റെ തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യം എന്നാണ് നടി പറയുന്നത്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

തൈര്, നാരങ്ങ, തേൻ എന്നിവ ചേർത്ത ഫെയ്സ്‌മാസ്ക്കാണ് ഇതിൽ ആദ്യത്തേത്. ഈ ഫെയ്സ്‌മാസ്ക് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും ഈർപ്പം കൊണ്ടുവരാനും സഹായിക്കും. ആഴ്ചയിൽ ഒരിക്കൽ ഈ ഫെയ്‌സ്‌മാസ്ക് ഉപയോഗിച്ചാൽ ചർമ്മത്തിന് പുതുമയും തിളക്കവും കിട്ടും.
ചേരുവകൾ
തൈര് - 2 ടീസ്പൂൺ
നാരങ്ങാനീര് - 1 ടീസ്പൂൺ
തേൻ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 ടീസ്പൂൺ തൈര്, 1 ടീസ്പൂൺ നാരങ്ങാനീര്, ആവശ്യമായ അളവിൽ തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകുക.
മുൾട്ടാണി മിട്ടിയും റോസ് വാട്ടറും ചേർത്ത ഫെയ്സ്‌മാസ്ക്
ഈ ഫെയ്സ്‌മാസ്ക് അധിക എണ്ണമയം നിയന്ത്രിക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും.
ചേരുവകൾ
മുൾട്ടാണി മിട്ടി - 2 ടീസ്പൂൺ
റോസ് വാട്ടർ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ 2 ടീസ്പൂൺ മുൾട്ടാനി മിട്ടി എടുത്ത്, ആവശ്യമായ അളവിൽ റോസ് വാട്ടർ ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. മുഖം നന്നായി കഴുകി തുടച്ചശേഷം ഈ മാസ്ക് മുഖത്ത് തുല്യമായി പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ ഒരു ദിവസം ഈ ഫെയ്സ്പാക്ക് ഉപയോഗിക്കാം.
(ശ്രദ്ധിക്കുക എപ്പോഴും ശുദ്ധവും പ്രകൃതിദത്തവുമായ ചേരുവകൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഏതെങ്കിലും പുതിയ ചേരുവകൾ ഉപയോഗിക്കുന്നതിന് മുമ്പ് കയ്യിലോ ചർമ്മത്തിലെ ചെറിയൊരു ഭാഗത്തോ പുരട്ടി അലർജിയുണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്.)












Click it and Unblock the Notifications