Get Updates
Get notified of breaking news, exclusive insights, and must-see stories!

കറ്റാർവാഴ ജെല്ലും ബീറ്റ്റൂട്ടും, സ്വന്തമായി തയ്യാറാക്കുന്ന ഫേസ്പാക്കും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നവ്യ

നവ്യ നായർ പങ്കുവെയ്ക്കുന്ന മിക്ക വീഡിയോസിന് താഴെയും കാണുന്ന കമന്റാണ് നവ്യ എങ്ങനെയാണ് ഇത്ര ഭം​ഗിയായി ചർമ്മം സൂക്ഷിക്കുന്നതെന്ന്. ദിവസം കഴിയുന്തോറും ചെറുപ്പമാകുന്നതിന്റെ സീക്രട്ട് പറഞ്ഞ് തരാമോ എന്നും ആരാധകർ ചോദിക്കാറുണ്ട്. ഇപ്പോൾ നവ്യ തന്റെ ചർമ്മ സംരക്ഷണ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബിലാണ് താരം വീഡിയോ പങ്കുവെച്ചത്. മുഖത്ത് തേയ്ക്കാൻ ഉപയോ​ഗിക്കുന്ന ഫേസ് പാക്ക് തയ്യാറാക്കുന്നതും നവ്യ കാണിക്കുന്നുണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന വളരെ ലളിതമായ ഫേസ് പാക്കാണ് താരം പങ്കുവെയ്ക്കുന്നത്. സ്ക്രബ്, മാസാജ്, ഫേസ്പാക്ക് എന്നിവ ഉൾപ്പെടുന്നതാണ് താരത്തിന്റെ ചർമ്മ സംരക്ഷണം.

' രാവിലെ ഷൂട്ടിന് പോയി. കുറച്ച് വെയിലൊക്കെ കൊണ്ടു. ഉച്ചയ്ക്ക് ക്ലാസ് ഉണ്ടായിരുന്നു. ക്ലാസൊക്കെ എടുത്തു. കുറച്ച് നേരം ഉറങ്ങി. ഭയങ്കര ഗ്ലൂമി അവസ്ഥ. ചെറുതായൊന്ന് ഫ്രഷ് ആകാമെന്ന് വിചാരിച്ചു. ഫ്രഷ് ആകാൻ വേണ്ടി ഞാൻ ചെയ്യുന്ന പാക്കും ചെയ്യുന്ന കാര്യങ്ങളും കാണിക്കാമെന്ന് വെച്ചു. ഇത് ഭയങ്കര വ്യത്യസ്തമാണെന്നോ നിങ്ങളാരും ജീവിതത്തിൽ ചെയ്യാത്തതാണോ എന്ന് എനിക്കറിയില്ല.

ഞാൻ ഇങ്ങനത്തെ കണ്ടന്റ്‌സ് ഒന്നും അങ്ങനെ കണ്ടിട്ടില്ല. ഇത് ഞങ്ങൾ കുറെ കാലമായി വീട്ടിൽ അമ്മയും സന്ധ്യാമ്മയും തരുന്ന പാക്കാണ്. വളരെ ഈസിയായിട്ടുള്ള പാക്കാണ്. ഒരു സ്‌ക്രബും മാസാജിംഗും ഫേസ്പാക്കുമൊക്കെ ചേർന്നിട്ടുള്ളതാണ്. ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെടുമായിരിക്കും,' നവ്യ നായർ പറയുന്നു.

navya

കറ്റാർവാഴയിൽ നിന്ന് കറ നീക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം കഷ്ണങ്ങളാക്കുന്നു. അതിൽ നിന്നും ജെൽ വേർതിരക്കുന്നു. ജെൽ മിക്‌സിയിൽ ഇട്ട് അടിച്ച ശേഷം,തുണിയിൽ പിഴിഞ്ഞ് എടുക്കും, പൾപ്പ് മാത്രം എടുത്ത് ഐസ്‌ക്യൂബ് വെയ്ക്കുന്ന ട്രേയിൽ വെച്ച് ക്യൂബുകളാക്കുമെന്നും താരം പറയുന്നു. ഒരു ബൗൾ എടുത്ത് പകുതി ചെറുനാരങ്ങ, പഞ്ചസാര, കോഫി പൗഡർ എന്നിവ ചേർത്ത് മിക്‌സ് ചെയ്യുന്നുയ. അതിന് ശേഷം ഫേയ്‌സിൽ സ്‌ക്രബ് ചെയ്യുന്നു.

ഒരു മിനിറ്റ് സ്‌ക്രബ് ചെയ്യുന്നുണ്ട്. ശേഷം കഴുക്കി കളയുന്നു. സ്‌ക്രബ് ചെയ്തതിന് ശേഷം കറ്റാർവാഴ ജെല്ല് കൊണ്ട് തയ്യാറാക്കിയ ഐസ്‌ക്യൂബ് എടുക്കുന്നു. ഫേസിൽ ഐസ്‌ക്യൂബ് കൊണ്ട് സ്‌ക്രബ് ചെയ്യുന്നു. പിന്നീട് ഫേസ്പാക്ക് ചെയ്യുന്നതാണ് കാണിക്കുന്നത്. കടലമാവും കോഫി പൊടിയും തേനും കസ്തൂരി മഞ്ഞളും തൈരും ചേർത്തുള്ള ഫേസ് പാക്കാണ് താരം തയ്യാറാക്കുന്നത്.

മുഖം കഴുകിയ ശേഷം ഫേസ് പാക്ക് മുഖത്ത് തേയ്ക്കുന്നു. ഫേസ് പാക്ക് ഉണങ്ങിയ ശേഷം പാക്ക് കഴുകി കളയുന്നു. അതിന് ശേഷം ബീറ്റ് റൂട്ട് പാലിൽ മുക്കി മുഖത്ത് മസാജ് ചെയ്യുന്നു. രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞാണ് കഴുകുന്നത്. 15 മിനിട്ട്‌സ് കൊണ്ട് എല്ലാ ഘട്ടങ്ങും കഴിയുമെന്നും ചെലവ് കുറവാണെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+