സ്വന്തമായി ജെറ്റ്, കോടികൾ വിലവരുന്ന വീടുകൾ, ആഡംബര കാറുകൾ; നയൻസിന്റെ അത്യാഡംബര ജീവിതം..
നയൻതാര, തെന്നിന്ത്യൻ താരസുന്ദരി. താരമൂല്യത്തിലും ഏറെ മുന്നിലാണ് നയൻതാര. നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. മലയാളത്തിൽ തുടങ്ങി ഇന്ന് ബോളിവുഡിൽ വരെ എത്തിനിൽക്കുന്നു നയൻസിന്റെ അഭിനയ ജീവിതം. പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കുന്ന സ്ക്രീൻപ്രസൻസാണ് നയൻതാരയ്ക്ക്.
2003 ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് തമിഴ് സിനിമാ മേഖലയിൽ സജീവമായ നയൻസിന് കൈ നിറയെ നല്ല ചിത്രങ്ങൾ വന്നുചേർന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാൻ നയൻതാരയ്ക്ക് സാധിച്ചു.

പിന്നീട് തെലുങ്ക്, കന്നഡ സിനിമകളിലും നയൻസ് അഭിനയിച്ചു. 2023-ൽ, ബോളിവുഡിലെ കിംഗ് ഷാരൂഖ് ഖാനൊപ്പം, ജവാൻ എന്ന സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടു, നയൻതാരയുടെ വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് ഭീമമായ തുകയാണ് നയൻതാര പ്രതിഫമായി വാങ്ങിയത് എന്നാണ് പറയുന്നത്.
നയൻതാരയുടെ പ്രതിഫലത്തെക്കുറിച്ച് പറയുമ്പോൾ തന്നെ ഇതിനൊപ്പം പറയേണ്ട കാര്യമാണ് താരത്തിന് ആഡംബര വസ്തുക്കളോട് ഉള്ള പ്രിയം. നിരവധി ആഡംബര വസ്തുക്കൾ നയൻതാരയ്ക്ക് സ്വന്തമായുണ്ട്. കൗതുകം തോന്നുന്നുണ്ടോ..എങ്കിൽ നയൻതാര സ്വന്തമാക്കിയ ആഡംബര വസ്തുക്കളെ കുറിച്ച് വിശദമായി അറിയാം...
സംവിധായകൻ ആറ്റ്‌ലിയുടെ ജവാനിൽ അഭിനയിച്ചതിന് നയൻതാര 10 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് പ്രകാരം 22 മില്യണ് ഡോളർ ( ഏകദേശം 183 കോടി) ആണ് നയൻതാരയുടെ സമ്പാദ്യം.
ആഡംബര സ്വത്തുക്കൾ: Magicbricks.com റിപ്പോർട്ട് അനുസരിച്ച് നയൻതാരയ്ക്ക് ഹൈദരബാദിൽ രണ്ട് പ്രീമിയം അപ്പാർട്ട്മെന്റുകൾ ഉണ്ട്. പ്രീമിയം 5 സ്റ്റാർ ഹോട്ടൽ സ്യൂട്ടുകൾ തുല്യമായ ഇന്റീരിയറുകൾ ആണ് സജ്ജമാക്കിയിരിക്കുന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിന്റെ ഉയർന്ന പ്രദേശത്താണ് ഇല സ്ഥിതി ചെയ്യുന്നത്. ഓരോന്നിനും ഏകദേശം 15 കോടിയാണ് വില. അവർക്ക് കേരളത്തിൽ തറവാട് സ്വത്തുണ്ട്. നടിയുടെ ചെന്നൈയിലെ വിശാലമായ വീടുകൾക്ക് 100 കോടിയിലധികം വിലവരുമെന്നാണ് റിപ്പോർട്ട്.
നയൻതാരയുടെ പ്രൈവറ്റ് ജെറ്റ്: 39 കാരിയായ നയൻതാരയ്ക്ക് പ്രൈവറ്റ് ജെറ്റ് ഉണ്ട്. ജോലി ഷെഡ്യൂൾ കൈകാര്യം ചെയ്യാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് നയൻസ് സ്വകാര്യ ജെറ്റ് വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചിരഞ്ജീവി, ജൂനിയർ എൻ ടി ആർ, അല്ലു അർജുൻ രാം ചരൺ, അക്കിനേനി നാഗാർജുന തുടങ്ങിയ നിരവധി ജനപ്രിയ തെന്നിന്ത്യൻ അഭിനേതാക്കളും സ്വകാര്യ ജെറ്റ് വിമാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
നയൻതാരയുടെ കോസ്മെറ്റിക് ബ്രാൻഡ്:
2019- ൽ നയൻതാര ഡോക്ടർ റെനിത രാജനുമായി സഹകരിച്ച് ലിപ് ബാം കമ്പനി ആരംഭിച്ചു. 2023- ൽ വിഘ്നേഷ് ശിവനും നയൻതാരയും സംരംഭകയായ ഡെയ്‌സി മോർഗനുമായി ചേർന്ന് 9 സ്കിൻ എന്ന സ്കിൻ കെയർ ബ്രാൻഡ് പുറത്തിറക്കി. വുമൻ സാനിറ്ററി ബ്രാൻഡായ ഫെമി 9 ലും നയൻസിന് നിക്ഷേം ഉണ്ട്.
പ്രൊഡക്ഷൻ ഹൗസ് സ്വന്തമാക്കി: 2021ൽ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും റൗഡി പിക്‌ചേഴ്‌സ് എന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചു. കൂഴങ്ങൾ ( 2021) നേട്ര് കണ്ണ് (2021) കാട്ടുവാക്കുള രണ്ട് കാതൽ ( 2022) തുടങ്ങിയ സിനിമകൾ ഈ പ്രൊഡക്ഷനിൽ നിർമ്മിച്ചതാണ്.
നയൻതാരയുടെ ഉടമസ്ഥതയിലുള്ള കാറുകൾ: നയൻസിന് 74.50 ലക്ഷം രൂപ വിലയുള്ള ബി എം ഡബ്ല്യു 5 സീരീസ്, 88 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ജി എൽഎസ് 350 ഡി, ആഡംബര വാഹനങ്ങളിൽ 1.76 കോടി രൂപ വിലയുള്ള ബി എം ഡബ്ല്യു 7 സീരീസ് എന്നിങ്ങനെയുള്ള വാഹനങ്ങൾ ആണ് ഉള്ളത്.












Click it and Unblock the Notifications