രാത്രി ചോറിനോട് നോ പറയും; തിരക്കുകൾക്കിടയിലും കൃത്യമായ ഡയറ്റ് പ്ലാൻ; രജിഷ വിജയന്റെ സൗന്ദര്യ രഹസ്യം
രജിഷ വിജയൻ അവതാരകയായും മോഡലായുമൊക്കെ കഴിവ് തെളിയിച്ച ശേഷമാണ് സിനിമ രംഗത്തേക്ക് എത്തിയത്. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച രജിഷ താൻ മികച്ച നടിയാണെന്ന് ആദ്യ സിനിമയിലൂടെ തന്നെ തെളിയിച്ചു. അനുരാഗ കരിക്കിൻ വെള്ളത്തിലെ വേഷത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും രജിഷ വിജയൻ സ്വന്തമാക്കി. ജൂൺ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് രജിഷയക്ക് ലഭിച്ചത്.
ഇന്ന് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയാണ് രജിഷ വിജയൻ. നല്ല നടി എന്നതിനോടൊപ്പം തന്നെ ചർമ്മ സംരക്ഷണത്തിലും സൗന്ദര്യത്തിലുമൊക്കെ ശ്രദ്ധ കൊടുക്കുന്ന ആളാണ് രജിഷ വിജയൻ. താരം ശരീര ഭാരം നിയന്ത്രിക്കുന്നത് എങ്ങനെയാണെന്ന് പലരും അതിശയപ്പെടാറുണ്ട്. രജിഷയുടെ ഡയറ്റും ഫിറ്റ്നസ് രീതികളും അറിയാം.

ദിവസം ആരംഭിക്കുന്നത്: രജിഷ വിജയന്റെ ദിവസം ആരംഭിക്കുന്നത് വെള്ളം കുടിച്ച് കൊണ്ടാണ്. 3-4 ഗ്ലാസ് വെള്ളം ആണ് രജിഷ വിജയൻ കുടിക്കാറുള്ളത്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
ബ്രേക്ക്ഫാസ്റ്റ്: പഴങ്ങളും മുട്ടയും ഉൾപ്പെടുന്നതാണ് രജിഷയുടെ ബ്രേക്ക് ഫാസ്റ്റ്. ഇത് താരത്തിന് ഉച്ച വരേയ്ക്കും ഊർജ്ജത്തോടെയിരിക്കാൻ സഹായിക്കുന്നു.
ഉച്ച ഭക്ഷണവും അത്താഴവും: പച്ചക്കറികളും പയർ വർഗങ്ങളും ചിക്കനും ഉൾപ്പെടുന്നതാണ് ഉച്ചക്കുള്ള ഭക്ഷണം. രാത്രി ചോറ് കഴിക്കില്ല.
പാചകം ചെയ്യാൻ ഇഷ്ടം: ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് രജിഷ. അങ്ങനെ ചെയ്യുമ്പോൾ എത്ര കലോറി ഉണ്ടെന്നും ഭക്ഷണത്തിന്റെ ന്യൂട്രിയന്റ് വാല്യൂവുമൊക്കെ മനസ്സിലാകും.
വർക്ക് ഔട്ട്: വിവിധ തരത്തിലുള്ള വർക്ക് ഔട്ടുകൾ താരം ചെയ്യുന്നുണ്ട്. കാർഡിയോ വെയ്റ്റ് ലിഫ്റ്റിംഗ്, യോഗ എന്നിവ നിത്യേന ചെയ്യുന്നു.
പോസിറ്റീവായി ഇരിക്കുക: പോസിറ്റീവായി ഇരിക്കുക എന്നതാണ് രജിഷ പിന്തുടരുന്ന രീതി. ഏത് അവസ്ഥയിലും പോസിറ്റീവായി ഇരിക്കുക ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുക എന്നതൊക്കെയാണ് പോസിറ്റിവിറ്റിക്ക് വേണ്ടി രജിഷ ചെയ്യുന്ന കാര്യങ്ങൾ.












Click it and Unblock the Notifications