Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുരത്തോട് നോ പറയും; സംയുക്ത തടി കൂടാതെ നോക്കുന്നത് ഇങ്ങനെ.. അറിയാം ഡയറ്റ് പ്ലാൻ

ജീവാംശമായി എന്ന പാട്ട് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിവരുന്ന മുഖം സംയുക്ത മേനോന്റേതായിരിക്കും. നാടൻ പെൺകുട്ടിയുടെ മുഴുവൻ സൗന്ദര്യവും പകർത്തിയെടുത്ത സീനുകൾ. പിന്നീട് മോഡേൺ വേഷങ്ങളിലും സംയുക്ത തിളങ്ങി.

മലയാളത്തിന് പുറത്തേക്ക് നടിയെന്ന നിലയിൽ പേരെടുക്കാൻ താരത്തിന് സാധിച്ചു. കുറഞ്ഞ കാലം കൊണ്ട് തന്നെ ധാരാളം ആരാധകരെ സ്വന്തമാക്കാൻ സംയുക്തയ്ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ താരം തന്റെ സൗന്ദര്യത്തിനും ആരോ​ഗ്യത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്.

actress

തിളക്കമുള്ള, എപ്പോഴും വളരെ പ്രസരിപ്പുള്ള ചർമ്മമാണ് സംയുക്തയുടേത്. ശരീരഭാരം പറയേണ്ടതില്ല, ഒട്ടും കൂടുകയോ കുറയകയോ ചെയ്യാതെ വളരെ പെർഫെക്ട് ആയാണ് താരം ശരീര ഭാരം നിയന്ത്രിക്കുന്നത്. താരം എങ്ങനെയാണ് ശരീര സൗന്ദര്യം സൂക്ഷിക്കുന്നത് എന്ന് നോക്കിയാലോ?

വർക്ക് ഔട്ടും യോ​ഗയും: വളരെ കൃത്യമായ വർക്ക് ഔട്ടാണ് സംയുക്ത പിന്തുടരുന്നത്. ശരീരത്തിന് ബലവും ഫ്ലെക്സിബിലിറ്റിയും ലഭിക്കാൻ യോ​ഗയും ചെയ്യുന്നു.

കാർഡിയോ ആന്റ് സ്ട്രെങ്ത്ത് ട്രെയിനിം​ഗ്: ഫിറ്റ്നസിന് വേണ്ടി കാർഡിയോ ആന്റ് സ്ട്രെങ്ത്ത് ട്രെയിനിം​ഗ് ആണ് സംയുക്ത ചെയ്യുന്നത്. ഇത് അധിക കൊഴുപ്പ് കളയാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.

ആരോ​ഗ്യകരമായ ഡയറ്റ്: ഭക്ഷണ കാര്യത്തിൽ വളരെയധികം ശ്രദ്ധയാണ് സംയുക്ത കൊടുക്കാറുള്ളത്. എന്ത് കഴിക്കുന്നു എന്നതിനെ കുറിച്ച് കൃത്യമായ ധാരണ താരത്തിന് ഉണ്ട്. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ മാത്രമാണ് താരം കഴിക്കുന്നത്.

മധുരം ഉള്ള ഭക്ഷണം ഒഴിവാക്കും: ഡയറ്റിൽ‌ നിന്ന് മധുരം ഉള്ള ഭക്ഷണം ഒഴിവാക്കിക്കൊണ്ട് വളരെ കൃത്യമായ ഡയറ്റ് ആണ് താരം പിന്തുടരുന്നത്.

ജലാംശം നിലനിർത്തും: ആരോ​ഗ്യമുള്ള ശരീരത്തിന് ഏറെ പ്രധാനപ്പെട്ടതാണ് വെള്ളം. എപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യം ആണ്. സംയുക്ത ഇത് കാര്യമായി തന്നെ പിന്തുടുരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+