Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്രയും സിംപിളായിരുന്നോ സന്യ മല്‍ഹോത്രയുടെ ബ്യൂട്ടി ടിപ്‌സ്; തിളക്കമുള്ള ചര്‍മ്മം ഗ്യാരന്റി

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിലെ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറാന്‍ കഴിഞ്ഞ താരമാണ് സന്യ മല്‍ഹോത്ര. 2016 ല്‍ ദംഗലിലൂടെ അഭിനയജീവിതം ആരംഭിച്ച സന്യ പ്രശസ്തയായ നര്‍ത്തകി കൂടിയാണ്. 2023 ല്‍ പുറത്തിറങ്ങിയ മിസിസ് ആണ് താരത്തിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി പടമായ ഷാരൂഖ് ഖാന്റെ ജവാനിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

നിലവില്‍ വരാനിരിക്കുന്ന നാല് ചിത്രങ്ങളില്‍ താരം ഭാഗമാണ്. തിരക്കേറിയ ഷൂട്ടിംഗ് ജീവിതത്തിനിടയിലും തന്റെ സൗന്ദര്യ സംരക്ഷണത്തിന് സന്യ മല്‍ഹോത്ര സമയം കണ്ടെത്താറുണ്ട്. അതുകൊണ്ട് തന്നെ ബോളിവുഡിലെ സെന്‍സേഷന്‍ താരങ്ങളിലൊരാണ് സന്യ. ലളിതവും ആധികാരികവുമായ ഒരു ചര്‍മ്മ സംരക്ഷണ വ്യവസ്ഥയാണ് താരം പിന്തുടരുന്നത് എന്നത് തന്നെയാണ് ഇതിന് കാരണം.

Sanya Malhotra

മുന്‍കാലങ്ങളില്‍ ഒരുപാട് ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ രീതി സന്യ തന്നെ ഉപേക്ഷിച്ചു. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ മേക്കപ്പ് ധരിക്കാറില്ല എന്നും മാത്രമല്ല ഉറങ്ങാന്‍ പോകുമ്പോള്‍ മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്താറുണ്ട് എന്നും സന്യ മല്‍ഹോത്ര പറയുന്നു.

താരത്തിന്റെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ സണ്‍സ്‌ക്രീനും മോയ്സ്ചറൈസറും പ്രധാനമാണ്. മറ്റൊന്നും ഇല്ലെങ്കിലും ഈ രണ്ട് ഉല്‍പ്പന്നങ്ങളും ചര്‍മ്മസംരക്ഷണത്തിന് അത്യാവശ്യമാണ് എന്നാണ് സന്യയുടെ പക്ഷം. മുഖം വൃത്തിയാക്കിയ ശേഷം, രാവിലെ സണ്‍സ്‌ക്രീനും മോയ്സ്ചറൈസറും ഉപയോഗിച്ചാണ് സന്യ മല്‍ഹോത്ര തന്റെ ചര്‍മ്മ സംരക്ഷണ വ്യവസ്ഥ ആരംഭിക്കുന്നത്.

രാത്രി ദിനചര്യയില്‍ നൈറ്റ് ക്രീം ഉള്‍പ്പെടെയുള്ള മോയ്‌സ്ചറൈസിംഗ് ആണ് ഉള്‍പ്പെടുന്നത്. പൊതുവെ ഹെര്‍ബല്‍ ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളാണ് മല്‍ഹോത്ര ഉപയോഗിക്കുന്നത്. മുടിയില്‍ നെല്ലിക്ക പുരട്ടുന്നത് മുടിക്ക് തിളക്കവും നിറവും നല്‍കുന്നു.
വ്യക്തവും മനോഹരവുമായ ചര്‍മ്മം നേടുന്നതിന് ഹെര്‍ബല്‍ ഘടകങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീട്ടില്‍ തന്നെ നിര്‍മ്മിച്ച ഫേസ് പാക്കുകളും താരം ഉപയോഗിക്കുന്നു.

ചെറുപയര്‍, തൈര്, കറ്റാര്‍ വാഴ, മഞ്ഞള്‍ എന്നിവ ചേര്‍ത്ത മിശ്രിതമാണ് താരം മുഖത്ത് പുരട്ടുന്നത്. ഇത് കുറ്റമറ്റ ചര്‍മ്മത്തിനും തിളക്കമാര്‍ന്നതും ആരോഗ്യകരവുമായ നിറത്തിനും കാരണമാകുന്നു. ചുരുണ്ട മുടി നിലനിര്‍ത്തുന്നതിലാണ് തന്റെ കേശസംരക്ഷണമെന്നും സന്യ മല്‍ഹോത്ര വ്യക്തമാക്കി. ഒരു ഹെയര്‍ മാസ്‌ക്, ലീവ്-ഇന്‍ കണ്ടീഷണര്‍, ജെല്‍ എന്നിവ ഉപയോഗിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+