നടി സാറ അലി ഖാൻ 40 കിലോ കുറച്ചത് എങ്ങനെയാണെന്നോ? ; വെറുതെയല്ല, ഇങ്ങനെ ചെയ്താൽ ഏത് പൊണ്ണത്തടിയും കുറയും
ശരീര ഭാരം 40 കിലോ കുറച്ച് കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ച താരമാണ് സാറ അലി ഖാൻ. എന്നാൽ ഒറ്റ ദിവസം കൊണ്ടല്ല ഇത് സാധ്യമായത്. കൃത്യമായ ജീവിത രീതിയും ഭക്ഷണക്രമവുമെല്ലാമാണ് ഇന്ന് കാണുന്ന രീതിയിലുള്ള ശരീരത്തിലെത്താൻ സാറയെ സഹായിച്ചത്.
പതിവായി വ്യായാമം ചെയ്തിരുന്നയാളായിരുന്നു സാറാ അലി ഖാൻ. ജങ്ക് ഫുഡുകളോട് പൂർണമായും നോ പറഞ്ഞ സാറ പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീൻ, ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴും ആരോഗ്യകരമായ രീതിയായിരുന്നു താരം പിന്തുടർന്നത്. കാർഡിയോ, ഫിറ്റ്നെസ് പരിശീലനങ്ങൾ, യോഗ എന്നിവയെല്ലാം സാറ പാലിച്ചിരുന്നു. ഇവ എങ്ങനെയാണ് ശരീരഭാരം കുറക്കാൻ സഹായിക്കുന്നതെന്ന് നോക്കാം .

ശരീരഭാരം കുറയ്ക്കാൻ കാർഡിയോ വ്യായാമം മികച്ചതാണ്. അവ ഏതൊക്കെയെന്ന് അറിയാം
ഓട്ടം അല്ലെങ്കിൽ ജോഗിംഗ്: ട്രെഡ്‌മില്ലിലാണെങ്കിലും പുറത്താണെങ്കിലും ഓട്ടം
അല്ലെങ്കിൽ ജോഗിംഗ് കലോറി എരിച്ചുകളയുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനുമുള്ള മികച്ച മാർഗമാണ്.
സൈക്ലിംഗ്: ജിമ്മിലോ അല്ലെങ്കിൽ റോഡിലൂടെയോ സ്ലൈക്ലിങ് നടത്താം. പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് കലോറി കത്തിക്കാനുള്ള രസകരമായ മാർഗം കൂടിയ സൈക്ലിംഗ്.
സ്കിപ്പിങ്-ലളിതവും എന്നാൽ ഫലപ്രദവുമായ കാർഡിയോ വ്യായാമമാണ് റോപ്പിങ്. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കാനും ഒന്നിലധികം പേശികൾ ഒരേ സമയം പ്രവർത്തിക്കാനും സഹായിക്കുന്നു.
നീന്തൽ-ശരീരം എല്ലാ രീതിയിലും പ്രവർത്തിക്കാൻ സഹായിക്കുന്ന വ്യായാമമാണ് നീന്തൽ.
സ്ട്രെങ്ത്ത് ട്രെയിനിങ്-
മസിൽ ബിൽഡിംഗ്: മെലിഞ്ഞ പേശികൾക്ക് ശക്തിപകരാൻ ഇത് സഹായിക്കുന്നു. അതുവഴി വിശ്രമവേളയിൽപ്പോലും മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ച് കളയാനും സഹായിക്കുന്നു.
കൊഴുപ്പ് എരിച്ച് കളയുന്നു-സ്ട്രെങ്ത്ത് ട്രെയിനിങ് എന്നാൽ വെറും മസിൽ പെരുപ്പിക്കുക മാത്രമല്ല മറിച്ച് കൊഴുപ്പ് കത്തിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൂടിയാണിത്. പരിശീലന നടത്തുമ്പോൾ ശരീരത്തിന് ഊർജം ആവശ്യമായി വരും. ഈ സമയം കൂടുതൽ കൊഴുപ്പ് ഉപയോഗിപ്പെടുകയും അതുവഴി ശരീരം മെലിയുകയും ചെയ്യുന്നു.
ഊർജം കൂടുതലായി ഉപയോഗപ്പെടുത്തുന്നു- മസിൽ പരിശീലനങ്ങൾക്ക് കൂടുതൽ ഊർജം ആവശ്യമാണ്. കൂടാതെ കാർഡിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന കലോറി എരിച്ചുകളയാനും സഹായിക്കും.
യോഗ പരിശീലനം
ശരീരഭാരം കുറക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് യോഗ. യോഗയിലെ ചില വ്യായാമങ്ങൾ വളരെ സൗമ്യമാണെങ്കിലും ചില പരീശീലനങ്ങൾ ഹൃദയമിടിപ്പ് ഉയർത്താനും കലോറി കത്തിച്ച് കളഞ്ഞ് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു-ഇത്തരത്തിലുള്ള നിരവധി പരിശീലന മുറകൾ യോഗയിൽ ഉണ്ട്. ഇവ സമ്മർദ്ദം കുറച്ച് ശരീരഭാരം വർധിക്കുന്നതുമായി ബന്ധപ്പെട്ട കോർട്ടിസോൾ എന്ന ഹോർമോണിനെ കുറയ്ക്കുന്നു. മികച്ച ഭക്ഷണ രീതികൾ പിന്തുടരാനും യോഗ പരിശീലനം സഹായിക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications