Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുമോ? എന്താണ് ഷീലു എബ്രഹാമിന്റെ സൗന്ദര്യരഹസ്യം..!

മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രിയം നേടിയ നടിയാണ് ഷീലു എബ്രഹാം. 2013 ല്‍ വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരത്തിന്റെ ഭര്‍ത്താവ് എബ്രഹാം സിനിമാ നിര്‍മാതാവാണ്. 11 വര്‍ഷത്തിനിടെ 20 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പമെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഇന്ന് താരത്തിന്റെ 37-ാംപിറന്നാളാണ്. പ്രായം 40 നോട് അടുക്കുമ്പോഴും തന്റെ ചര്‍മ്മസംരക്ഷണ ദിനചര്യകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ താരം തയ്യാറല്ല. അതിനാലാണ് ഇപ്പോഴും തിളങ്ങുന്ന മുഖം സംരക്ഷിക്കാന്‍ താരത്തിനാകുന്നത്. ഒരു നഴ്‌സ് കൂടിയായിരുന്ന ഷീലു ഒരിക്കല്‍ തന്റെ സൗന്ദര്യദിനചര്യകളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. എങ്ങനെയാണ് താരം തന്റെ യൗവനം നിലനിര്‍ത്തുന്നത് എന്ന് നമുക്ക് നോക്കാം.

sheelu abraham

പൊതുവെ ബ്യൂട്ടി പാര്‍ലറിലും സലൂണിലുമൊന്നും പോകുന്ന ആളല്ല താന്‍ എന്ന് ഷീലു പറയുന്നു. വീട്ടില്‍ തന്നെയുണ്ടാക്കുന്ന ചില പൊടിക്കൈകളാണ് താരം തന്റെ സൗന്ദര്യ ദിനചര്യയില്‍ പാലിക്കുന്നത്. ചര്‍മ്മസംരക്ഷണത്തില്‍ എക്‌സ്‌ഫോളിയേഷന്‍ നിര്‍ബന്ധമാണ് എന്നാണ് ഷീലു എബ്രഹാമിന്റെ പക്ഷം. മൃതകോശങ്ങളെ നീക്കനായി സ്‌ക്രബ് ഉപയോഗിക്കേണ്ടതുണ്ട്. സ്‌ക്രബും അതിന് ശേഷം ഉപയോഗിക്കേണ്ട ഫേസ് മാസ്‌കും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാം എന്ന് പറയുകയാണ് ഷീലു.

അതിനായി ഒരു തക്കാളി വൃത്താകൃതിയില്‍ മുറിച്ച് പഞ്ചസാരയില്‍ മുക്കി വെക്കുക. ശേഷം ഈ തക്കാളിയെടുത്ത് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. പ്രത്യേകിച്ച് എവിടെയാണോ എണ്ണമയമുള്ളത് അവിടെ നന്നായി റബ് ചെയ്ത് കൊടുക്കുക. മുഖത്ത് നന്നായി മൃതകോശങ്ങള്‍ ഉണ്ട്, കുറച്ചകൂടി നന്നായിട്ട് സ്‌ക്രബ് ചെയ്യണ എന്നുള്ളവര്‍ക്ക് ഇതിന്റെ കൂടെ അരിപ്പൊടി കൂടി ചേര്‍ക്കാവുന്നതാണ്.

sheelu abraham

സ്‌ക്രബ് ചെയ്ത് അഞ്ച് മിനിറ്റിന് ശേഷം വെറും വെള്ളത്തില്‍ കഴുകാം. അതിന് ശേഷം ഉപയോഗിക്കേണ്ട മാസ്‌കും എങ്ങനെ തയ്യാറാക്കണം എന്ന് ഷീലു പങ്ക് വെക്കുന്നു. അതിനായി ഉരുളക്കിഴങ്ങ് അരിഞ്ഞെടുത്ത് പിഴിഞ്ഞ് നീരെടുക്കുക. ഈ ഉരുളക്കിഴങ്ങ് നീരിലേക്ക് ഒരു സ്പൂണ്‍ തൈര്, കടലമാവ്, അരിപ്പൊടിയോ ഓട്‌സ് പൊടിയോ എന്നിവ ചേര്‍ക്കുക. മുഖക്കുരുവും മുഖത്ത് വരകളും ഉള്ളവര്‍ക്ക് ഇതിലേക്ക് കസ്തൂരി മഞ്ഞള്‍ കൂടി ചേര്‍ക്കാം.

അതിന് ശേഷം ഇതിലേക്ക് ബദാം ഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കാം. ഈ ചേരുവകളെല്ലാം നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം വെറും വെള്ളത്തില്‍ കഴുകി കളയാം. ഇതാണ് താന്‍ തന്റെ ചര്‍മ്മസംരക്ഷണത്തില്‍ ചെയ്യുന്ന പ്രധാന ഘട്ടം എന്ന് ഷീലു പറയുന്നു. ഇത് കൂടാതെ രാവിലെ വെറുംവയറ്റില്‍ രണ്ട് ഗ്ലാസ് ഇളം ചൂടുള്ള വെളളം കുടിക്കണം എന്നും താരം ഓര്‍മിപ്പിക്കുന്നു.

ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷനേടാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കുക, ഉറങ്ങുന്നതിന് മുന്‍പ് ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക എന്നീ ഉപദേശങ്ങളും താരം പങ്കുവെക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+