നടി സോഹ അലി ഖാന്റെ മുഖം തിളങ്ങുന്നത് ഈയൊരു ഫേസ്പാക്ക് ഉപയോഗിച്ച്, എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
ഉറക്കവും ആരോഗ്യകരമായ ഭക്ഷണക്രമവും ഉണ്ടായിട്ടും നിങ്ങളുടെ ചർമ്മം ക്ഷീണിച്ചതും മങ്ങിയതുമായി തോന്നാറുണ്ടോ? മതിയായ പരിചരണത്തിന്റെ അഭാവമാണ് ഇതിന് കാരണം. സെറം ക്രീമുകൾ എന്നിവയ്ക്ക് ഉപരിതലത്തിൽ കുറച്ചുകാലം ചർമ്മത്തെ നന്നാക്കി കാണിക്കാൻ കഴിയുമെങ്കിലും, ആഴത്തിൽ ചർമ്മത്തിന്റെ അവസ്ഥ അതുപോലെതന്നെ തുടരും. ഇത്തരം സാഹചര്യങ്ങളിൽ, വീട്ടിലുണ്ടാക്കുന്ന പ്രകൃതിദത്ത ഉൽപ്പന്നങ്ങളെ വിശ്വസിക്കുന്നതാണ് ഏറ്റവും നല്ലത്.
ബോളിവുഡ് നടി സോഹ അലി ഖാൻ തന്റെ തിളക്കമുള്ള ചർമ്മത്തിന്റെ രഹസ്യം അടുത്തിടെ പങ്കുവെക്കുകയുണ്ടായി. അടുക്കളയിലെ ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഫേസ് പാക്കിനെക്കുറിച്ചാണ് സോഹ സംസാരിച്ചത്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ചർമ്മത്തിന് അല്പം വിശ്രമം ആവശ്യമാണെന്നും, അടുക്കളയിലെ ചില ചേരുവകൾ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ എങ്ങനെ സാധ്യമാക്കാമെന്നും അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നു.
"കഴിഞ്ഞ കുറച്ച് ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം എന്റെ ചർമ്മത്തിന് അല്പം ശ്രദ്ധ ആവശ്യമായിരുന്നു! അതുകൊണ്ട് അടുക്കളയിൽ നിന്ന് നമ്മൾക്കെല്ലാവർക്കും ലഭ്യമായ ലളിതവും ശുദ്ധവുമായ ചേരുവകൾ ഉപയോഗിച്ച് ഒരു എളുപ്പമുള്ള ഫേസ് പാക്ക് തയ്യാറാക്കി," അവർ കുറിച്ചു. ഈ ഫേസ് പാക്ക് തയ്യാറാക്കാൻ വെറും രണ്ട് മിനിറ്റ് മതിയെന്നും ചർമ്മം കൂടുതൽ ഉന്മേഷവും തിളക്കമുള്ളതാകുമെന്നും അവർ പറഞ്ഞു.

"നിങ്ങളുടെ ഭർത്താവ് പോലും ശ്രദ്ധിക്കില്ല മാറ്റം, ഇത് ശരിക്കും സ്വാഭാവികമായ ഒരു വൃത്തിക്കും തിളക്കത്തിനും സഹായിക്കുന്നു!" എന്ന് അവർ കൂട്ടിച്ചേർത്തു. മുഖക്കുരു ഇല്ലാത്ത തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനുള്ള ഈ പാക്ക് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഇവയാണ്: 2 ടേബിൾസ്പൂൺ കടലമാവ്, 1 ടേബിൾസ്പൂൺ ഓർഗാനിക് മഞ്ഞൾപ്പൊടി, 1 ടേബിൾസ്പൂൺ ചന്ദനപ്പൊടി, 2 ടേബിൾസ്പൂൺ തൈര്, 1 ടേബിൾസ്പൂൺ തേൻ (നിർബന്ധമില്ല, എന്നാൽ മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിന് വളരെ നല്ലതാണ്), ഏതാനും തുള്ളി റോസ് വാട്ടർ.
ഈ ഫേസ് പാക്ക് വീട്ടിൽ എങ്ങനെ തയ്യാറാക്കാം? കടലമാവ്, ചന്ദനപ്പൊടി, തൈര്, തേൻ, മഞ്ഞൾ എന്നിവ ഒരുമിച്ച് ചേർക്കുക. ഇതിലേക്ക് കുറച്ച് റോസ് വാട്ടർ ചേർത്ത് മൃദുലമായ ഒരു പേസ്റ്റ് ഉണ്ടാക്കുക. ഇത് കഴുത്തിലും മുഖത്തും നന്നായി തേച്ച് പിടിപ്പിച്ച് 15 മിനിറ്റ് കാത്തിരിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. സെൻസിറ്റീവ് ചർമ്മമുള്ളവർ പാച്ച് ടെസ്റ്റ് ചെയ്ത ശേഷം ഉപയോഗിക്കുക, വളരെ കുറഞ്ഞ സമയം കൊണ്ട് നിങ്ങൾക്ക് മുഖത്തിന് തിളക്കം ലഭിക്കും.












Click it and Unblock the Notifications