Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവശേഷം കുറച്ചത് 20 കിലോ, ഇനിയും കുറക്കണം 6 കിലോ; എളുപ്പമോ? സോനം കപൂർ പറയുന്നു

മുംബൈ: 2022 ലായിരുന്നു നടി സോനം കപൂർ അമ്മയായത്. പ്രസവത്തിന് ശേഷം മാതൃത്വത്തെ കുറിച്ചും ആ സമയത്തെ വെല്ലുവിളികളെ കുറിച്ചെല്ലാം താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രസവത്തിന് ശേഷം എങ്ങനെയാണ് താൻ 20 കിലോ ശരീരഭാരം കുറച്ചതെന്ന് തുറന്നുപറയുകയാണ് താരം.ഒരു മിറർ സെൽഫി വിഡിയോ പങ്കുവച്ചു കൊണ്ടാണ് തന്റെ 'വെയ്റ്റ് ലോസ് ' യാത്ര നടി ആരാധകരുമായി പങ്കുവെച്ചത്.

'കൊള്ളാം, 20 കിലോ കുറഞ്ഞു. ഇനി 6 കിലോ കൂടി കുറയ്ക്കണം' എന്നാണ് വീഡിയോയ്ക്ക് നൽകിയ കാപ്ഷൻ. ഒരു സ്‌പോർട്‌സ് ബ്രായും ടൈറ്റ്സുമാണ് നടി ധരിച്ചിരിക്കുന്നത്. പ്രസവത്തിന് ശേഷം തീവ്രമായി വ്യായാമം ചെയ്യുകയോ കഠിനമായ ഭക്ഷണ നിയന്ത്രണം പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് സോനം നേരത്തേ വ്യക്തമാക്കിയിരുന്നു.

 sonamnew

പ്രസവ സമയത്തും താൻ വ്യായാമം ചെയ്തിരുന്നു. ആരോഗ്യകരമായി ഇരിക്കുകയെന്നതിനായിരുന്നു പ്രാധാന്യം നൽകിയത്.ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾ ഞാൻ എന്റെ ശരീരത്തെ കൃത്യമായി പരിപാലിച്ചിട്ടുണ്ട്. ഇനിയും തുടരും. ഒരു ഘട്ടത്തിലും അളവുകോലുകൾക്ക് അടിസ്ഥാനപ്പെടുത്തി ഭക്ഷണം നിയന്ത്രിക്കില്ല എന്നായിരുന്നു നടി വ്യക്തമാക്കിയത്.

അതേസമയം പ്രസവശേഷം ശരീരഭാരം കുറക്കുന്നതിന് കൃത്യമായതും സുസ്ഥിരമായതുമായ സമീപനം ആവശ്യമാണെന്ന് പറയുകയാണ് പൂനെഖരാഡി മദർഹുഡ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ഡോ. സുശ്രുത മൊകദം. പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീൻ,ധാന്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ അടങ്ങിയ സമീകൃതാഹാരം ഉറപ്പാക്കണം. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാൻ ശ്രമിക്കണം', അവർ പറയുന്നു.

കാർഡിയോ വ്യായാമങ്ങളും അതോടൊപ്പം തന്നെ സ്ട്രെങ്ത്ത് ട്രെയിനിങ്ങുകളും ചെയ്യുക. ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുക. നടന്ന് തുടങ്ങുക. ഫിറ്റ്നസ് ലെവൽ മെച്ചപ്പെടുമ്പോൾ ക്രമേണ കൂടുതൽ തീവ്രമായ വർക്കൗട്ടുകളിലേക്ക് കടക്കുക. ധാരാളമായി വെള്ളം കുടിക്കുക. കാരണം മെറ്റബോളിസത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും വെള്ളം അത്യാവശ്യമാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് മധുരമുള്ള പാനീയങ്ങളും അമിതമായ ലഘുഭക്ഷണങ്ങളും ഒഴിവാക്കുക.അവോക്കാഡോ, നട്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൃത്യമായ ഉറക്കവും ഉറപ്പാക്കണമെന്നും അവർ നിർദ്ദേശിക്കുന്നു. പ്രസവത്തിന് ശേഷം ശരീരഭാരം നിയന്ത്രിക്കുന്നതിന് സമയമെടുക്കും. അതുകൊണ്ട് തന്നെ ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശ പ്രകാരം മാത്രമേ ഡയറ്റ് പോലുള്ളവ പിന്തുടരാൻ പാടുളഅളൂവെന്നും ഡോക്ടർ നിർദ്ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+