നാല്‍പ്പതിലും എന്തൊരു സൗന്ദര്യമാണ്, ചുമ്മാതല്ല ചര്‍മം തിളങ്ങുന്നത്: ഇതാണ് തൃഷയുടെ സൗന്ദര്യ രഹസ്യം
ചെന്നൈ: തെന്നിന്ത്യന്‍ താരറാണി തൃഷ്ണയ്ക്ക് നാല്‍പ്പത് വയസ്സായെന്ന് ആരെങ്കിലും പറയുമോ? ഒരിക്കലുമില്ല അല്ലേ. നടിയുടെ ചര്‍മം കണ്ടാല്‍ ഇപ്പോഴും യുവ നായികയാണെന്ന് മാത്രമേ പറയൂ. ഒട്ടു മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും തൃഷ നായികയായി എത്തിയിട്ടുണ്ട്. എന്നാല്‍ തൃഷയുടെ ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്.
നടി ഇക്കാര്യം ചോദിക്കുമ്പോള്‍ ചിരിക്കുക മാത്രമാണ് ചെയ്യാറുള്ളത്. അടുത്തിടെ പൊന്നിയിന്‍ സെല്‍വന്‍ കണ്ടപ്പോഴും ആരാധകര്‍ ഇക്കാര്യം ചോദിച്ചിരുന്നു. കാരണം ചിത്രത്തില്‍ വിശ്വ സുന്ദരി ഐശ്വര്യ റായിയേക്കാളും സൗന്ദര്യം തൃഷയ്ക്കായിരുന്നു. നാല്‍പ്പതിലും തൃഷയെ സുന്ദരിയായി നിലനിര്‍ത്തുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

ഡയറ്റില്‍ കാര്‍ക്കശ്യം
ഡയറ്റില്‍ യാതൊരു വിട്ടുവീഴ്ച്ചയും തൃഷയില്‍ നിന്നുണ്ടാവില്ല. കഴിക്കുന്നത് എന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കിയാണ് തൃഷ തെരഞ്ഞെടുക്കുക. കഴിക്കുന്നതിന് കൃത്യമായ അളവുമുണ്ട്. കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് നടി കഴിക്കുക. കൊഴുപ്പേറിയ ജങ്ക് ഫുഡുകള്‍ തൃഷ കഴിക്കാറേയില്ല.
പൂര്‍ണമായും ഇവ ഒഴിവാക്കും. സിനിമാ സെറ്റുകളില്‍ അവര്‍ ഭക്ഷണം കൊണ്ടുവരാറാണ് പതിവ്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണമാണ് നടിക്ക് പ്രിയപ്പെട്ടത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്ന് ഉറപ്പുവരും.
ദിനം തുടങ്ങുന്നത് ഇങ്ങനെ
തൃഷയുടെ ഒരു ദിനം തുടങ്ങുന്നത് ഒരു ഗ്ലാസ് ഗ്രീന്‍ ടീ കഴിച്ചാണ്. അതല്ലെങ്കില്‍ ഒരു ഗ്ലാസ് ഇളംചൂടുള്ള തിളപ്പിച്ച വെള്ളം കഴിക്കും. ഈ വെള്ളത്തില്‍ കുറച്ച് ചെറുനാരങ്ങ കൂടി ചേര്‍ത്താണ് കഴിക്കുക. ഇത് ചര്‍മത്തിന് തിളക്കമേറ്റും. കൂടുതല്‍ ഊര്‍ജസ്വലമായി ഇരിക്കാന്‍ തൃഷയെ സഹായിക്കും.
പിന്നീട് വളരെ ചിട്ടയായ കാര്യങ്ങളാണ് തൃഷയുടെ ഭക്ഷണത്തില്‍ ഉണ്ടാവുക. സിട്രസ് പഴങ്ങള്‍ക്കാണ് നടി പ്രാമുഖ്യം നല്‍കുന്നത്. ചെറുനാരങ്ങ, ഓറഞ്ചുകള്‍ എന്നിവ ഡയറ്റിലുണ്ട്. ഇവയെല്ലാം വിറ്റാമിന്‍ സി അടങ്ങിയതാണ്. ആരോഗ്യകരമായ ഗുണങ്ങള്‍ വേറെയുമുണ്ട്.
മേക്കപ്പില്ലാതെയും സുന്ദരി
തൃഷ മേക്കപ്പില്ലാതെയും സുന്ദരിയാണ്. ഐലൈനറും, ലിപ്പ് ബാമും പോലുള്ള വളരെ കുറഞ്ഞ മേക്കപ്പാണ് അധികവും നടി ഉപയോഗിക്കാറുള്ളത്. സിനിമാ പ്രമോഷനുകളില്‍ എല്ലാം നടി മിനിമം മേക്കപ്പിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഓഡിയോ ലോഞ്ച് പോലുള്ള പരിപാടികളിലാണ് മേക്കപ്പ് കൂടുതലായും ഉപയോഗിക്കാറുള്ളത്.
വ്യായാമം നിര്‍ബന്ധം
വ്യായാമത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമുണ്ട് തൃഷയ്ക്ക്. നിരന്തരം അവര്‍ വ്യായാമം ചെയ്യാറുണ്ട്. അതൊടൊപ്പം കൃത്യമായ ഡയറ്റും നടിക്കുണ്ട്. കൃത്യമായ ഉറക്കം തൃഷയ്ക്ക് നിര്‍ബന്ധമാണ്. അതോടൊപ്പം യോഗയും ചെയ്യും. ഇതാണ് സൗന്ദര്യം നിലനിര്‍ത്തുന്നതിന്റെ പ്രധാന കാര്യം.
ഫ്രീഹാന്‍ഡ് വ്യായാമങ്ങളും, കാര്‍ഡിയോ വര്‍ക്കൗട്ടുകളും നടി വ്യായാമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നിത്യേന ചെയ്യാറുണ്ട്. ശരീരത്തെ കൂടുതല്‍ യുവത്വമാക്കി നിലനിര്‍ത്താനും, ആരോഗ്യകരമായ ലൈഫ്‌സ്റ്റൈലിനും ഇത് ഗുണം ചെയ്യും.
ഹൈഡ്രേറ്റ് ചെയ്യും
തൃഷ രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ധാരാളം വെള്ളം കുടിക്കുന്നത് പതിവാണ്. ദിനം മുഴുവന്‍ അത് നടിയെ ഊര്‍ജസ്വലമായി നിലനിര്‍ത്തും. ധാരാളം പഴങ്ങളും, പച്ചക്കറികളും നടിയുടെ ഡയറ്റിലുണ്ട്. മാതളനാരങ്ങയുടെ ജ്യൂസാണ് അവര്‍ കഴിക്കുന്നത്. ഇത് ചര്‍മത്തിന് പോറല്‍ വന്നാല്‍ പോലും ഇല്ലാതാക്കും. ചര്‍മ സുരക്ഷയ്ക്ക് ഏറ്റവും നല്ലതാണ് മാതളം.
കൊവിഡ് സമയത്ത് നടിയുടെ വര്‍ക്കൗട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ വീട്ടില്‍ പാകം ചെയ്ത ബ്രെഡ്ഡുകള്‍, ഓംലെറ്റുകള്‍, തൈര് എന്നിവ നടിയുടെ ഡയറ്റിലുണ്ട്. മധുരമുള്ളതോ, മൈദ അടങ്ങിയ ഭക്ഷണമോ കഴിക്കില്ല. ബദാം, പിസ്ത, അണ്ടിപ്പരിപ്പ് എന്നിവ നട്‌സ് ഡയറ്റില്‍ നടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications