1499 രൂപയ്ക്ക് വിമാനയാത്ര ഓഫറുമായി എയര്‍ ഇന്ത്യ; നമസ്‌തേ എയര്‍ ഓഫറില്‍ വമ്പന്‍ ഇളവുകള്‍
പോക്കറ്റ് കീറാതെ വിമാന യാത്ര സാധ്യമാക്കുന്ന വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ. ആഭ്യന്തര യാത്രകള്‍ക്ക് ആകര്‍ഷകമായ ഓഫറാണ് വിമാനക്കമ്പനി മുന്നോട്ടു വയ്ക്കുന്നത്. അന്തര്‍ദേശീയ യാത്രകള്‍ക്കും ഇളവുകളുണ്ട്. എയര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ പ്രമോഷണല്‍ ഓഫറാണ് 'നമസ്‌തേ വേള്‍ഡ്'. ഇതു പ്രകാരമുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
ഓഗസ്റ്റ് 15ന് രാത്രി 11:59 വരെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. നാട്ടിലേക്കു പോകാനും വിനോദ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. 2026 മാര്‍ച്ച് 31 വരെയാണ് ഈ ഓഫറുള്ളത്. ഓഫറിന്റെ ഭാഗമായി ഒരു വശത്തേക്കുള്ള ആഭ്യന്തര നിരക്കുകള്‍ 1,499 രൂപ മുതല്‍ ആരംഭിക്കും.

അതേസമയം അന്താരാഷ്ട്ര റൗണ്ട്-ട്രിപ്പ് നിരക്കുകള്‍ 12,310 രൂപ മുതലും ആരംഭിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ളവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അവിടുത്തെ കറന്‍സിക്ക് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും.
എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, എയര്‍പോര്‍ട്ട് ടിക്കറ്റ് ഓഫീസുകള്‍, കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, അംഗീകൃത ട്രാവല്‍ ഏജന്റുകള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. എയര്‍ ഇന്ത്യ വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ നേരിട്ട് ബുക്ക് ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കില്ലെന്നതും ഈ ഓഫറിന്റെ പ്രത്യേകതയാണ്.
FLYAI എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അധിക ഡിസ്‌കൗണ്ടുകളും ലഭിക്കും. ഇതിലൂടെ 1,000 വരെ അധികം ലാഭിക്കാം. വിസ കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന യാത്രക്കാരന് VISAFLY എന്ന കോഡ് ഉപയോഗിച്ച് 2,500 രൂപ ഇളവു നേടാം.
വിസ കാര്‍ഡ് ഉടമകളെ കാത്ത് വീണ്ടും ഇളവുകളുണ്ട്. ആഭ്യന്തര യാത്രകള്‍ക്ക് 250 രൂപ വരെയും റൗണ്ട് ട്രിപ്പുകള്‍ക്ക് 500 രൂപ വരെയും ഇളവ് ലഭിക്കും. അന്തര്‍ദേശീയ യാത്രകള്‍ക്ക് 1,500 രൂപ വരെയും റൗണ്ട് ട്രിപ്പുകള്‍ക്ക് 2,500 രൂപ വരെയും കിഴിവ് ലഭിക്കും. അധിക ലഗേജിന് 60 ശതമാനം വരെയും ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കുന്നതിന് 15 ശതമാനം വരെയും ഇളവുണ്ട്.
ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് ഇക്കോണമി ക്ലാസ്സില്‍ 44,500 രൂപ മുതലും പ്രീമിയം ഇക്കോണമി ക്ലാസില്‍ 95,000 രൂപ മുതലും ബിസിനസ് ക്ലാസില്‍ 1,43,000 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.
യൂറോപ്പിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇക്കോണമി ക്ലാസില്‍ 44,000 രൂപ മുതല്‍ ബിസിനസ് ക്ലാസില്‍ 1,30,000 രൂപ വരെയാണ്. കാനഡയിലേക്ക് ഇക്കോണമി ക്ലാസില്‍ 62,199 രൂപ മുതലും ബിസിനസ് ക്ലാസില്‍ 1,77,399 രൂപ മുതലുമാണ് നിരക്ക്. ഓസ്ട്രേലിയയിലേക്ക് ഇക്കോണമി ക്ലാസില്‍ 51,317 രൂപ മുതലും ബിസിനസ് ക്ലാസില്‍ 1,63,291 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. അമേരിക്കയിലേക്ക് ഇക്കോണമി ക്ലാസില്‍ 49,635 രൂപ മുതലും ബിസിനസ് ക്ലാസില്‍ 1,90,666 രൂ മുതലുമാണ് നിരക്ക്.












Click it and Unblock the Notifications