Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ തൃതീയ ദിവസം ഇക്കാര്യങ്ങൾ ചെയ്യുകയോ വാങ്ങുകയോ ചെയ്യരുത്; ചെയ്യേണ്ട കാര്യങ്ങൾ ഇവ..

ഇന്ന് അക്ഷയ തൃതീയ ആണ്. ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള ദിവസമാണ്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയ തൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കെ വിശ്വാസമുണ്ട്.

അന്ന് പാവപ്പെട്ടവർക്ക് ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായിട്ടാണ് കണക്കാക്കുന്നത്. വിഷ്ണു അവതാരങ്ങളായ പരശുരാമൻ, ബലഭദ്രൻ എന്നിവർ ജനിച്ച ദിവസം, ഭഗവതി അന്നപൂർണേശ്വരിയുടെ അവതാര ദിവസം, മഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്ന ദിവസം കൂടിയാണ്.

gld

ജ്യോതിഷത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകൾക്ക് അക്ഷയ ത്രിതീയ വളരെ പ്രധാന്യമുള്ള നാളാണ്. ഈ സമയത്ത് സൂര്യനും ചന്ദ്രനും കൂടുതൽ ശക്തമായ സ്ഥാനങ്ങളിലാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇത് അവരുടെ ഊർജ്ജം വർദ്ധിപ്പിക്കുകയും ഈ സമയത്ത് ആളുകൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയോ എന്തെങ്കിലും വസ്തുവകകൾ വാങ്ങുകയോ എന്തെങ്കിലും വസ്തുവിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ ഒരു സാധനം വാങ്ങുകയോ ചെയ്യുമ്പോൾ അന്തരീക്ഷത്തിലെ ഊർ‌ജ്ജം ലാഭവും തുല്യഫലങ്ങളും പല മടങ്ങ് മുന്നേറുന്നു. അതിനാൽ, വിവാഹങ്ങൾ, പുതിയ ബിസിനസ്സ് ആരംഭിക്കൽ, സ്വർണ്ണം വാങ്ങൽ, ആത്മീയ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ സമയമായി ഇത് കണക്കാക്കപ്പെടുന്നു.

പരമ്പരാ​ഗതമായി അക്ഷയത്രിയ ദിനത്തിൽ ആളുകൾക്ക് മികച്ച വരുമാനം നൽകുന്ന സാധനങ്ങൾ വാങ്ങുന്നു. അക്ഷയ തൃതീയയിൽ ഏറ്റവം കൂടുതൽ വാങ്ങലുകൾ സ്വർണത്തിന്റെ രൂപത്തിലാണ് വരുന്നത്. സ്വർണ നാണയങ്ങൾ നെക്ലേസുകൾ, വളകൾ, അത്തരത്തിലുള്ളവയാണ് വാങ്ങിക്കാറ്. സമ്പത്തിന്റെ പ്രതീകമായ സ്വർണ ഏറ്റവും ഇഷ്ടപ്പെട്ടതും ആളുകൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതുമാണ്.

അതോടൊപ്പം ഈ ദിവസം ആളുകൾ ഭാവിയിൽ സമൃദ്ധിയും സന്തോഷവും നൽകുന്ന പുതിയ എന്തെങ്കിലും ആരംഭിക്കാൻ ശ്രമിക്കുന്നു. ഈ ഉദ്യമങ്ങളിൽ വിജയവും സ്ഥിരതയും ഉറപ്പാക്കാൻ ഈ ദിവസത്തെ പോസീറ്റീവ് എനർജികൾ വിശ്വസിക്കുന്നതിനാൽ ആളുകൾ സ്വർണ, വിദ്യാഭ്യാസം, സ്വത്ത് എന്നിവയിൽ നിക്ഷേപം നടത്താൻ പ്രവണ കാണിക്കുന്നു. മതഗ്രന്ഥങ്ങൾ, മൂർത്തികൾ, വീട്ടിലെ ക്ഷേത്രങ്ങളിലെ പുതിയ സാധനങ്ങൾ തുടങ്ങിയവയും ആളുകൾ വാങ്ങുന്നു.

അത് പോലെ തന്നെ ഈ ദിവസം വാങ്ങാൻ പാടില്ലാത്ത ചില സാധനങ്ങൾ ഉണ്ട്. ഉദാഹരണത്തിന് അക്ഷയ തൃത്രീയ ദിനത്തിൽ ആളുകൾ എന്തെങ്കിലും വായ്പ എടുക്കുകയോ കടം വാങ്ങുന്നതോ ഒഴിവാക്കുന്നു. കാരണം ഈ പ്രവർത്തനങ്ങൾ ഉത്സവത്തിന്റെ ചൈതന്യം കെടുത്തും.
അതുപോലെ ഈ ദിവസം അനാവശ്യമായി ആഡംബരങ്ങൾ വാങ്ങരുതെന്ന് നിർദ്ദേശിക്കുന്നു. ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, വളർച്ചയുടെ പ്രതീകമല്ലാത്ത, ഒരു തരത്തിലും അഭിവൃദ്ധി പ്രാപിക്കാൻ നിങ്ങളെ സഹായിക്കാത്ത മറ്റ് വസ്തുക്കളും സാധാരണയായി ഈ ദിവസം വാങ്ങാറില്ല.

വിവാഹം അല്ലെങ്കിൽ നിശ്ചയം തുടങ്ങിയ ചടങ്ങുകൾ അക്ഷയതൃതീയ ദിവസം നടത്തുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. വീട് ശുചിയാക്കുകയും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുകയും വേണം. മദ്യം കഴിക്കരുത്. നഖം മുറിക്കരുത്. ചുതാട്ടം, വാതുവെപ്പ് എന്നിവയിൽ ഏർപ്പെടരുത്. ഉള്ളി, വെളുത്തുള്ളി, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഇന്ന് ഒഴിവാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+