സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുള്ള ഓള്‍റൗണ്ടര്‍; ഉരുളക്കിഴങ് നീര് മാത്രം മതി ഈ പ്രശ്‌നങ്ങള്‍ക്ക്
മുഖത്തെ കറുത്ത പാടുകള്‍ മാറാനും മുഖത്തിന്റെ ശോഭ വര്‍ദ്ധിക്കാനും പല പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നാം. മുഖക്കുരുവും കറുത്ത പാടുകളും മാറാന്‍ പല പഴങ്ങളും പച്ചക്കറികളും പല രീതിയില്‍ മാസ്‌ക് ആക്കി ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉള്ള ഒരു ഓള്‍റൗണ്ടര്‍ ആണ് ഉരുളക്കിഴങ്ങ്.
അല്‍പം ക്ഷമയുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മാത്രം മതി മുഖത്തെ കരിവാളിപ്പും പാടുകളും ഒക്കെ മാറാന്‍. ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. പ്രായമാകുമ്പോള്‍ മുഖത്തിന് നഷ്ടമാകുന്ന ഇലാസ്തികത വീണ്ടെടുക്കാനും പൊട്ടറ്റോ ജ്യൂസ് ഏറ്റവും മികച്ചതാണ്. അകാല വാര്‍ധക്യം പിടികൂടുമ്പോഴുള്ള ചുളിവ് വീഴുന്നത് തടയാനും ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫെയ്‌സ് പാക്കുകള്‍ക്ക് കഴിയും.

ഒറ്റ ഉപയോഗത്തില്‍ ഫലം കാണണമെന്ന വാശി ഉപേക്ഷിച്ച് ക്ഷമയോടെ കാത്തിരുന്നാല്‍ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഉരുളക്കിഴങ്ങിന് കഴിയും. സൂര്യപ്രകാശം ഏല്‍ക്കുന്നത് കൊണ്ടുള്ള കരിവാളിപ്പ് മാറാനുള്ള പ്രകൃതിദത്തമായ മാര്‍ഗമാണ് തണുപ്പിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മുഖത്ത് വയ്ക്കുന്നത്. കാരണം ഇതില്‍ കാറ്റെകോളേസ് എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പര്‍ പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
മെലാനിന്‍ ഉല്‍പാദനം വര്‍ധിക്കുന്നത് മൂലം ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ പിഗ്മെന്റേഷന്‍. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഒരു ചര്‍മ്മ പ്രശ്‌നമാണിത്. ഇതിന് പരിഹാരം കാണാന്‍ ഉരുളക്കിഴങ് ജ്യൂസ് പുരട്ടിയാല്‍ മതി.
ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസ് പുരട്ടുന്നതിലൂടെ ചര്‍മ്മത്തിലെ മൃദുകോശങ്ങള്‍ നീങ്ങി ഫ്രഷ്‌നെസും തിളക്കവും വീണ്ടെടുക്കാന്‍ സഹായിക്കുന്നു.
കറുത്ത പാടുകള്‍ വേഗത്തില്‍ മങ്ങാന്‍ രാസവസ്തുക്കള്‍ ചേര്‍ന്ന് ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരം ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇതില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ചൂടില്‍ നിന്നും ആശ്വാസം നല്‍കുന്നു. സെന്‍സിറ്റീവ് ചര്‍മം ഉള്ളവര്‍ക്കും ഒരു പേടിയും കൂടാതെ മുഖത്ത് ഉരുളക്കിഴങ്ങ് ജ്യൂസ് പുരട്ടാനാവും.
ഉരുളക്കിഴങ്ങിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനം വേഗത്തിലാക്കുകയും ചെയ്യുന്നു. ഉരുളക്കിഴങ്ങ് പതിവായി മുഖത്ത് പുരട്ടുന്നതിലൂടെ കറുത്ത പാടുകള്‍ മങ്ങുന്നു. ചര്‍മപ്രശ്‌നങ്ങള്‍ക്ക് രാസവസ്തുക്കള്‍ ചേരാത്ത ഒരു പരിഹാരം തേടുകയാണെങ്കില്‍ ഏറ്റവും ബെസ്റ്റ് ചോയിസാണ് ഉരുളക്കിഴങ്ങ് ജ്യൂസ്.












Click it and Unblock the Notifications