അൽഫോൺസിന്റെ സിനിമാ ജീവിതത്തിന് ചെക്ക് വച്ച രോഗം, എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ?
സിനിമ, തീയേറ്റർ ജീവിതം നിർത്തുകയാണെന്നും തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്നും അൽഫോൻസ് പുത്രൻ സിനിമാ ആസ്വാദകരെ അറിയിച്ചിട്ടുണ്ട്. എന്നാൽ എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്നറിയാമോ ? ഓട്ടിസ്റ്റിക് ഡിസോർഡർ, ആസ്പെർജർ സിൻഡ്രോം എന്നിവയെല്ലാം ഉൾപ്പെടുന്ന രോ ഗാവസ്ഥയാണ് ഇതും.
വളരെ ചെറുപ്പത്തിൽ തന്നെ ഈ രോ ഗാവസ്ഥ തിരിച്ചറിയാറുണ്ടെങ്കിലും ചിലരിൽ വൈകിയും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സാമൂഹിക ഇടപെടൽ, മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുമ്പോഴുളള ബുദ്ധിമുട്ട്, കാര്യങ്ങൾ ആവർത്തിച്ച് ചെയ്യുക തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളാണ് പൊതുവേ കണ്ടു വരാറുള്ളത്. പരിമിതമായ മേഖലകളിൽ മാത്രം താൽപര്യം, ദീർഘ കാല ബുദ്ധിമുട്ടുകൾ എന്നിവയും കാണാറുണ്ട്. സാധാരണ രണ്ടു വയസിനു മുൻപ് ലക്ഷണങ്ങൾ വച്ച് ഇത് സ്ഥിരീകരിക്കാമെങ്കിലും ചിലർക്ക് കണ്ടെത്താൻ സമയമെടുക്കും.

ഈ രോ ഗാവസ്ഥ ഉള്ളവർക്ക് ദൈനംദിന ജീവിതം നയിക്കുന്ന സമയത്തും പ്രയാസങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇവർക്ക് ജോലി ചെയ്യാനും ബന്ധങ്ങൾ നിലനിർത്താനും ബുദ്ധിമുട്ടുകൾ കണ്ടു വരാറുണ്ട്. രോ ഗാവസ്ഥയുള്ളവരിൽ മാനസിക പ്രയാസങ്ങൾ കാരണം ആത്മഹത്യാ സാധ്യതയും കൂടുതലായിരിക്കും.
ഈ രോഗത്തിലേക്ക് നയിക്കുന്നത് സംബന്ധിച്ച് അറിവുകൾ ഇപ്പോഴും പരിമിതമാണ്. എങ്കിലും ജനിതകവും, പാരിസ്ഥിതികവുമായ കാരണങ്ങൾ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉണ്ടാകുന്നതിലേക്ക് നയിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പ്രായമായ മാതാപിതാക്കൾ, പാരമ്പര്യം, ചില ജനിതക ഘടകങ്ങൾ എന്നിവയൊക്കെ കാരണമായേക്കാം. രോ ഗം കണ്ടെത്തുന്നവരിൽ 65 മുതൽ 90% വരെ ആളുകൾക്ക് പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ മൂലമാണെന്ന് കണക്കുകൾ പറയുന്നു.
രോ ഗ ലക്ഷണങ്ങൾ പരിശോധിച്ച് തന്നെയാണ് സാധാരണയായി രോഗനിർണയം നടത്തുന്നത്. രക്ത പരിശോധന പോലുള്ള മറ്റ് പരശോധനകളൊന്നും ഇതിനായി കണ്ടെത്തിയിട്ടില്ല. ഓട്ടിസ്റ്റിക് ഡിസോർഡർ, ആസ്പെർജെർ സിൻഡ്രോം, പെർവേസീവ് ഡെവലപ്മെന്റൽ ഡിസോർഡർ നോട്ട് അതർവൈസ് സ്പെസിഫൈഡ് (PDD-NOS), ചൈൽഡ്‌ഹുഡ് ഡിസിന്റെഗ്രേറ്റീവ് ഡിസോർഡർ എന്നിവയെല്ലാം ഓട്ടിസം സ്പെക്ട്രം എന്നതിന് കീഴിൽ വരുന്നതായി 2013-ൽ DSM-5 പ്രഖ്യാപിച്ചിരുന്നു
ഈ രോ ഗാവസ്ഥ പൂർണമായി മാറുന്നതിനുള്ള ചികിത്സയൊന്നും ഇത് വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് തിരിച്ചറിഞ്ഞ ശേഷം ചികിത്സകൾ വഴി അവസ്ഥ മെച്ചപ്പെടുത്താൻ സാധിയ്ക്കും. ബിഹേവിയറൽ തെറാപ്പി, കോപ്പിങ് സ്കിൽ പഠിപ്പിക്കൽ എന്നിവയെല്ലാം കുട്ടികളിൽ നല്ല ഫലം കാണിക്കാറുണ്ട്. രോ ഗികൾക്കുള്ള തെറാപ്പികളും മറ്റ് പരിശീലനങ്ങളിലും പലപ്പോഴും മാതാപിതാക്കളും കുടുംബവും ഉൾപ്പെടുത്താറുണ്ട്. ചില രോ ഗ ലക്ഷണങ്ങൾ കാണിക്കുന്നതിന് മരുന്നും കൊടുക്കാറുണ്ട്.












Click it and Unblock the Notifications