വിലകൂടിയ തക്കാളിയോട് പോകാന്‍ പറ; പകരം കറിയില്‍ ഈ അഞ്ച് സാധനം ഉപയോഗിക്കാം
കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് വരും ആഴ്ചകളില്‍ തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയിലെത്തും എന്നാണ് വിപണിയില്‍ നിന്നുള്ളവര്‍ പറയുന്നത്. നമ്മുടെ ഭക്ഷണത്തില്‍ അത്യന്താപേക്ഷിതമായ പച്ചക്കറികളിലൊന്നാണ് തക്കാളി. അതിനാല്‍ തക്കാളിയുടെ വില വര്‍ധനവ് എല്ലാവരേയും ബാധിക്കും.
സലാഡുകള്‍, കറികള്‍, സൂപ്പ് തുടങ്ങിയ ഏത് വിഭവങ്ങളിലും തക്കാളി ഉപയോഗിക്കുന്നവര്‍ക്ക് വിപണിയില്‍ നിന്ന് വരുന്നത് അത്ര നല്ല വാര്‍ത്തയല്ല. തക്കാളിക്ക് തനതായ രുചിയും സ്വാദും ഒരു വിഭവത്തിലേക്ക് ചേര്‍ക്കാന്‍ കഴിയും എന്നതില്‍ സംശയമില്ല. എന്നാല്‍ ഒരു കിലോഗ്രാം തക്കാളിക്ക് 300 രൂപ കൊടുക്കേണ്ടി വന്നാല്‍ പോക്കറ്റ് കാലിയാകും എന്ന് ഉറപ്പാണ്. ഈ അവസരത്തില്‍ തക്കാളിക്ക് പകരമായി എന്താണ് ഉപയോഗിക്കാന്‍ കഴിയുക എന്നാണ് നോക്കേണ്ടത്.

തക്കാളി പൊതുവെ ഒരു പുളിരസമാണ് വിഭവങ്ങള്‍ക്ക് നല്‍കുന്നത്. അതിനാല്‍ ഇതേ രുചി നല്‍കുന്ന മറ്റ് വസ്തുക്കള്‍ തക്കാളിക്ക് പകരമായി ഉപയോഗിക്കുകയാണ് വേണ്ടത്. നമ്മുടെയെല്ലാം വീട്ടില്‍ ലഭിക്കാന്‍ സാധ്യതയുള്ള തക്കാളിക്ക് ബദലാകാന്‍ സാധിക്കുന്ന ചില സാധനങ്ങളുണ്ട്. അവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
തൈര്
കറികളില്‍ തക്കാളിക്ക് പകരം വയ്ക്കാന്‍ ഏറ്റവും അനുയോജ്യം തൈരാണ്. എല്ലാവരുടേയും വീട്ടില്‍ തൈര് ലഭിക്കാന്‍ വലിയ പ്രയാസമുണ്ടായിരിക്കില്ല. ചെറുപയര്‍ ആയാലും ഉരുളക്കിഴങ്ങായാലും പാകം ചെയ്യുമ്പോള്‍ തൈര് ചെറുതായി കടുപ്പമുള്ളതും എന്നാല്‍ ക്രീം പോലെയുള്ളതുമായ സ്വഭാവം നല്‍കും. ഇത് നിങ്ങളുടെ പതിവ് തക്കാളി-സവാള സ്‌റ്റൈല്‍ കറിയില്‍ നിന്നുള്ള ഒരു മാറ്റവുമായിരിക്കും.
പുളിയും കുടമ്പുളിയും
കേരളത്തില്‍ പൊതുവെ പുളി കറികളിലിടാറുണ്ട്. മീന്‍ കറിക്ക് തക്കാളിക്ക് പകരമായി പുളിയൊഴിക്കുന്നത് നല്ലതായിരിക്കും. കുടമ്പുളിയും പൊതുവേ നമ്മളില്‍ പലരും കറി വെക്കാന്‍ ഉപയോഗിക്കുന്നതാണ്. എല്ലാവരുടേയും വീട്ടില്‍ കുടമ്പുളിയുടെ മരമുണ്ടാകില്ലെങ്കിലും കിട്ടാന്‍ പ്രയാസമുള്ള വിഭവമല്ല കുടമ്പുളി. പുളിയേക്കാള്‍ ആരോഗ്യകരമാണ് കുടമ്പുളി എന്ന് പഴമക്കാര്‍ പറയാറുണ്ട്.
നാരങ്ങ നീര്
നാരങ്ങ നീരും വിഭവങ്ങളില്‍ പുളിരസം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇത് ഇഷ്ടമായിക്കൊള്ളണം എന്നില്ല. അതിനാല്‍ ആവശ്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് നാരങ്ങനീര് ഉപയോഗിക്കുന്നതായിരിക്കും നല്ലത്. എന്നാല്‍ തക്കാളി വിലയില്‍ നിന്ന് താല്‍ക്കാലിക മോചനത്തിനായി നാരങ്ങനീര് ഉപയോഗിക്കാവുന്നതാണ്.
പച്ച മാങ്ങ
പച്ച മാങ്ങ ഭക്ഷണങ്ങളില്‍ പുളിരസം പ്രദാനം ചെയ്യും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പച്ച മാങ്ങിയിട്ട് വെക്കുന്ന കറികള്‍ പണ്ട് കാലം തൊട്ടെ കഴിച്ച് വരുന്നവരാണ് മലയാളികള്‍. എല്ലാവരുടേയും വീട്ടില്‍ ലഭിക്കാനും സാധ്യതയുള്ളതാണ് ഇത്. തക്കാളിയുടെ ഏറ്റവും മികച്ച പകരക്കാരന്‍ പച്ച മാങ്ങയായിരിക്കും. കാരണം ഇത് തക്കാളിയുടെ സമാനമായ മധുരവും പുളിയുമുള്ള സ്വാദ് നല്‍കുന്നു.












Click it and Unblock the Notifications