Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതാഭ് ബച്ചന്റെ കൈയിലുള്ള അമൂല്യമായ വസ്തുക്കള്‍; 200 കോടിയിലേറെ മൂല്യം: പേനയുടെ വില ഞെട്ടിക്കും

ബോളിവുഡിന്റെ ചുറുചുറുക്കുള്ള കാരണവര്‍ക്ക് ഇന്ന് 83 വയസ് പൂര്‍ത്തിയായിരിക്കുകയാണ്. തങ്ങളുടെ ബിഗ് ബിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ നേരിട്ട് കാണാനും ആശംസകള്‍ അര്‍പ്പിക്കാനും അമിതാഭ് ബച്ചന്റെ ബംഗ്ലാവായ ജല്‍സയ്ക്കു മുന്നില്‍ ആരാധകര്‍ തടിച്ചു കൂടിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങളും ഇന്ത്യയിലെ ചലച്ചിത്ര മേഖല ഒട്ടാകെയും ഇതിഹാസ താരത്തിന് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ്. അഞ്ചു പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ താരത്തിളക്കത്തോടെ നില്‍ക്കുന്ന അമിതാഭ് ബച്ചന്റെ ജീവിതവും ഏറെ വിസ്മയിപ്പിക്കുന്നതാണ്.

ഒരു നടന്‍ എന്നതിലുപരി കുടുംബാംഗത്തെ പോലെയാണ് ഓരോ ആരാധകരും അദ്ദേഹത്തെ കരുതുന്നത്. കാരണം അവരുടെ ജീവിത യാത്രയില്‍ ഉടനീളം അമിതാഭ് ബച്ചന്റെ കഥാപാത്രങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമിതാഭ് ബച്ചന്റെ കഥാപാത്രങ്ങളുടെ ക്ഷോഭവും പ്രണയവും നിരാശയും എല്ലാം നെഞ്ചേറ്റി നടന്ന ഒരു യുവതലമുറ ഇന്ത്യയില്‍ ഇപ്പോഴും ഉണ്ട്.

ഏറ്റവും ഒടുവിലായി നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. പ്രായത്തിന്റെ അവശതകള്‍ ഇല്ലാതെ സമൂഹ മാധ്യമങ്ങളില്‍ പോലും സജീവമായ ബിഗ് ബിയുടെ ജീവിതത്തില്‍ ആരാധകര്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കൗതുകകരമായ കാര്യങ്ങളുണ്ട്.

Amitabh Bachchan

തന്റെ ജീവിതത്തിനിടെ ബിഗ് ബി സ്വന്തമാക്കിയ ഏറ്റവും അമൂല്യമായ ഏഴു വസ്തുക്കളാണ് ഇവിടെ പറയുന്നത്. പിറന്നാളിന് മുന്നോടിയായി മുംബൈയിലെ അലിബാഗില്‍ വിലപിടിപ്പുള്ള മൂന്ന് പ്ലോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. 6.60 കോടി രൂപയ്ക്കാണ് ഈ പ്ലോട്ടുകള്‍ വാങ്ങിയത്.

മുംബൈയിലെ അമിതാഭ് ബച്ചന്റെ സ്വന്തം വസതിയായ ജല്‍സ അദ്ദേഹം ജീവിതത്തില്‍ സമ്പാദിച്ച ഏറ്റവും അമൂല്യമുള്ള പ്രോപ്പര്‍ട്ടിയാണ്. മുംബൈയിലെ തന്നെ ഏറ്റവും വിലയേറിയ ബംഗ്ലാവുകളില്‍ ഒന്നാണിത്. ജൂഹുവിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

ഇതിന്റെ മൂല്യം 200 കോടിയിലധികം രൂപ വരും. ഇവിടെയാണ് അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയും കൊച്ചുമകള്‍ ആരാധ്യയും താമസിക്കുന്നത്. വിശേഷ ദിനങ്ങളില്‍ ഈ വീട് ദീപങ്ങള്‍ കൊണ്ട് അലങ്കൃതമാകും. അമിതാഭ് ബച്ചന്റെ പിറന്നാള്‍ ദിനങ്ങളില്‍ ആരാധകരും മാധ്യമങ്ങളും ഒത്തുകൂടുന്ന സ്ഥലം കൂടിയാണ് ജല്‍സ എന്ന ബംഗ്ലാവ്. എല്ലാ ഞായറാഴ്ചയും തന്നെ കാണാന്‍ എത്തുന്ന നൂറുകണക്കിന് ആരാധകരെ ഇവിടെ നിന്ന് അഭിവാദ്യം ചെയ്യുന്നത് ബച്ചന്റെ പതിവാണ്.

ജൂഹുവില്‍ തന്നെ വിലയേറിയ മറ്റൊരു ബംഗ്ലാവ് കൂടി അമിതാഭ് ബച്ചനുണ്ട്. ബച്ചന്റെ ആദ്യ വസതിയായ പ്രതീക്ഷ. അമിതാഭ് ബച്ചന്റെ മാതാപിതാക്കളായ ഹരിവംശ് റായിയും തേജി ബച്ചനും വര്‍ഷങ്ങളോളം ഇവിടെയാണ് താമസിച്ചിരുന്നത്. അമിതാഭ് ബച്ചന്റെ സിനിമാ യാത്രയുടെ തുടക്കവും ഇവിടെ നിന്നാണ്.

ജല്‍സയിലേക്കു താമസം മാറിയെങ്കിലും ഒരിക്കല്‍ മാതാപിതാക്കള്‍ താമസിച്ചിരുന്നതിനാല്‍ ഈ വീട് അമിതാഭ് ബച്ചന് ഏറെ ഓര്‍മകള്‍ നിറഞ്ഞതും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. കുടുംബത്തിന്റെ ഒത്തുചേരലുകള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും ഈ വീട് ഉപയോഗിക്കാറുണ്ട്.

ജല്‍സ, പ്രതീക്ഷ എന്നീ വസതികള്‍ക്ക് പുറമെ കുടുംബത്തിന് വിദേശത്തും സ്വത്തുക്കള്‍ ഉണ്ട്. പാരീസിലാണ് ഒരു വീടുള്ളത്. ജയ ബച്ചന്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കിയതാണ് ഈ വീട്. ഇതിന്റെ വില മൂന്ന് കോടിയോളം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. അയോധ്യയിലെ രാമജന്മഭൂമിയിലും താരത്തിന് ഒരു പ്ലോട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി 3000 കോടിയോളം വരുമെന്നാണ് പറയപ്പെടുന്നത്.

അമിതാഭ് ബച്ചന് 260 കോടി രൂപയുടെ മൂല്യമുള്ള ഒരു സ്വകാര്യ ജെറ്റും സ്വന്തമായുണ്ട്. ബിസിനസ് സംബന്ധമായ ജോലികള്‍ക്കായി അദ്ദേഹം ഇതിലാണ് യാത്ര ചെയ്യുന്നത്.

എഴുതാന്‍ ഇഷ്ടപ്പെടുന്ന അമിതാഭ് ബച്ചന്റെ അമൂല്യ ശേഖരങ്ങളില്‍ ഒരു പേനയും ഉണ്ടെന്നതാണ് കൗതുകകരം. ഈ പേനയുടെ വില കേട്ടാല്‍ ഞെട്ടും. 67,790 രൂപ വിലയുള്ള മോണ്ട്ബ്ലാങ്ക് പേനയാണ് താരത്തിന്റെ കയ്യിലുള്ളത്. സ്വര്‍ണം, പ്ലാറ്റിനം ഉള്‍പ്പെടെ ഇവയില്‍ ചേര്‍ത്തിട്ടുള്ളത് കൊണ്ടാണ് ഇത്രയും വില വരുന്നത്.

കഴിഞ്ഞ 55 വര്‍ഷമായി ഹിന്ദി സിനിമ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന അമിതാഭ് ബച്ചന് വിലയേറിയ കാറുകളുടെ ശേഖരവും ഉണ്ട്. രണ്ട് കോടി മുതല്‍ പത്തു കോടിയിലേറെ രൂപ വരുന്ന നിരവധി ആഡംബര കാറുകള്‍ ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. അതില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, മേഴ്സിഡസ് മുതല്‍ റെയ്ഞ്ച് റോവര്‍ വരെ ഉള്‍പ്പെടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+