Get Updates
Get notified of breaking news, exclusive insights, and must-see stories!

താരന്‍ പമ്പ കടക്കും, മുടി കൊഴിച്ചിലുണ്ടാകില്ല... നെല്ലിക്കയും വെളിച്ചെണ്ണയും ചേര്‍ത്തൊരു പരിഹാരം

മുടിയുടെ നല്ല ആരോഗ്യം എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പലര്‍ക്കും മുടി സംരക്ഷണത്തിനായി അധികം സമയം ചെലവഴിക്കാന്‍ സാധിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാറിയ ജീവിതശൈലി, കാലാവസ്ഥാ മാറ്റം, സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണ ശീലം തുടങ്ങി നിരവധി കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം.

വിപണിയില്‍ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ സുലഭമാണെങ്കിലും ഇന്നും പ്രകൃതിദത്ത പരിഹാരങ്ങളോടാണ് കൂടുതല്‍ പേര്‍ക്കും താല്‍പര്യം. ഇത്തരത്തില്‍ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്കപ്പൊടിയും വെളിച്ചെണ്ണയും ചേര്‍ത്തുള്ള മിശ്രിതം. ഇത് എങ്ങനെയാണ് മുടി വളര്‍ച്ചയെ സഹായിക്കുന്നത് എന്ന് നോക്കാം.

HAIR CARE

നെല്ലിക്ക പൊടിയും വെളിച്ചെണ്ണയും സംയോജിപ്പിക്കുന്നത് തലയോട്ടിക്കും മുടിയുടെ വേരുകള്‍ക്കും ആഴത്തിലുള്ള പോഷണം നല്‍കുന്നു. വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്ക പൊടി മുടിയുടെ വേരുകളുടെ ശക്തി വര്‍ധിപ്പിക്കുകയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതേസമയം വെളിച്ചെണ്ണയുടെ ജലാംശം നല്‍കുന്ന സ്വഭാവം വരള്‍ച്ചയെ ചെറുക്കുന്നു.

ഇത് ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. നെലിക്ക പൊടിതലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മുടിയുടെ വേരുകള്‍ ശക്തമാക്കുന്നതിനും മുടി കൊഴിച്ചില്‍ കുറയുന്നതിനും സഹായിക്കുന്നു. ഇത് ബാക്ടീരിയയെ ചെറുക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. നെല്ലിക്ക പൊടിയും വെളിച്ചെണ്ണയും ചേര്‍ക്കുന്നത് നിങ്ങളുടെ തലയോട്ടിയില്‍ കൂടുതല്‍ പ്രകൃതിദത്ത എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു.

മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കണം. നിങ്ങളുടെ മുടി ശക്തവും തിളക്കവുമുള്ളതാക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക സസ്യ പോഷകങ്ങള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ നെല്ലിക്കയില്‍ നിറഞ്ഞിരിക്കുന്നു. വെളിച്ചെണ്ണക്കൊപ്പം ഇത് തേക്കുന്നത് പോഷക ആവശ്യകതകള്‍ വര്‍ധിപ്പിക്കുകയും അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മൃതകോശങ്ങള്‍ നീക്കം ചെയ്ത് പുതിയതിനെ മാറ്റിസ്ഥാപിക്കാനും ഇത് മുടിയെ സഹായിക്കുന്നു. നെല്ലിക്ക നിങ്ങളുടെ മുടിയില്‍ പ്രകൃതിദത്ത കണ്ടീഷണര്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നിരവധി മാര്‍ഗങ്ങളിലൂടെ നെല്ലിക്ക പൊടിയും വെളിച്ചെണ്ണയും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഈ മിശ്രിതം എല്ലാവര്‍ക്കും അനുയോജ്യമായിക്കൊള്ളണം എന്നില്ല.

നെല്ലിക്കയോട് അലര്‍ജിയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അതിന്റെ ഉപയോഗത്തിന് ശേഷം ചുണങ്ങ്, തലയോട്ടിയില്‍ ചൊറിച്ചില്‍ എന്നിവ ഉണ്ടാകാം. അതിനാല്‍ ഇവ പരീക്ഷിക്കുന്നതിന് മുമ്പ് ഹെയര്‍ കെയര്‍ സ്‌പെഷ്യലിസ്റ്റിനേയോ ഡെര്‍മറ്റോളജിസ്റ്റിനേയോ സമപീച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ തേടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+