Get Updates
Get notified of breaking news, exclusive insights, and must-see stories!

ശതകോടീശ്വര കുടുംബങ്ങൾ ഒന്നിക്കുമ്പോൾ; ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും ആസ്തി കണ്ടോ!

അതിസമ്പന്നരായ ഇന്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആനന്ദ് അംബാനിയും രാധിക മർച്ചൻ്റും വിവാഹിതരാകാൻ പോവുകയാണ്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഇരുവരുടെ വിവാഹനിശ്ചയം ഉണ്ടായത്. ഇപ്പോഴിതാ ഏറ്റവും ആഡംബരപൂർണ്ണമായ വിവാഹച്ചടങ്ങിന്റെ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

മാർച്ച് 1 മുതൽ മാർച്ച് 3 വരെ ഗുജറാത്തിലെ ജാംനഗറിലാണ് വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ. മൂന്ന് ദിവസത്തെ അതിഗംഭീരമായ ഈ പരിപാടി വിവാഹത്തിന് മുമ്പുള്ള ഒരുക്കമാണ്.

anant ambani

ശതകോടീശ്വര ദമ്പതികളായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ദ് അംബാനി ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബിസിനസ്സുകാരനാണ്. അദ്ദേഹത്തിൻ്റെ മൂത്ത സഹോദരങ്ങൾ ഇരട്ടകളാണ്, ആകാശ്, ഇഷ അംബാനി. ഇനി ആനന്ദിന്റെയും രാധികയുടെയും ആസ്തിയാണ് പരിശോധിക്കുന്നത്.

ആനന്ദ് അംബാനിയുടെ സമ്പാദ്യം 2024:

നിതയുടെയും മുകേഷ് അംബാനിയുടെയും ഇളയ മകൻ ആയ ആനന്ദ് അംബാനി, ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ശേഷം 2020 മാർച്ചിൽ റിലയൻസ് ഇൻഡസ്ട്രീസിൽ ജോയിൻ ചെയ്തു. 2022 മെയ് മാസത്തിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിൽ ചേരുന്നതിന് മുമ്പ് ജിയോ പ്ലാറ്റ്‌ഫോംസ് ബോർഡിൽ ഡയറക്ടറായാണ് അദ്ദേഹം തുടങ്ങിയത്.

റിലയൻസിൻ്റെ ഊർജ ബിസിനസുകളുടെയും ഗ്രീൻ എനർജിയിലെ ആഗോള പ്രവർത്തനങ്ങളുടെയും തലവനും ആനന്ദ് അംബാനിയാണ്. റിലയൻസ് ഇൻഡസ്ട്രീസ് 2035- ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കാൻ ലക്ഷ്യമിടുന്നു,

2023-ൽ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഒരു പ്രധാന ഇന്ത്യൻ കമ്പനിയുടെ ഡയറക്ടർ ബോർഡിലേക്ക് ആനന്ദ് അംബാനിയും അദ്ദേഹത്തിൻ്റെ സഹോദരങ്ങളായ ആകാശും ഇഷ അംബാനിയും ഇടംനേടി. കമ്പനിയുടെ ഡയറക്ടർ ബോർഡിൻ്റെ ഭാ​​ഗം ആണ്. ഡി എൻ എ റിപ്പോർട്ട് അനുസരിച്ച് ആനന്ദ് അംബാനിയുടെ ആസ്തി ഏകദേശം 3,32,482 കോടി രൂപയാണ് (40 ബില്യൺ ഡോളർ).

രാധിക മർച്ചൻ്റിൻ്റെ സമ്പാദ്യം 2024:

രാധിക മർ‌ച്ചന്റും സമ്പത്തിൽ ഒട്ടും പിന്നിലല്ലാത്ത കുടംബത്തിൽ നിന്നാണ്. രാധികയുടെ പിതാവ് വീരൻ മർച്ചൻ്റ്, അദ്ദേഹം സ്ഥാപിച്ച ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ എൻകോർ ഹെൽത്ത്‌കെയറിൻ്റെ സി ഇ ഒയാണ്. ഡി എൻ എ റിപ്പോർട്ട് പ്രകാരം കമ്പനിയുടെ മൂല്യം ഏകദേശം 2,000 കോടി രൂപ (ഏകദേശം $280 ദശലക്ഷം) ആണ്.

ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസ്സുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിന് ആകെ മൂല്യം 755 കോടി രൂപയാണ്. (100 ദശലക്ഷം ഡോളർ).രാധിക മർച്ചന്റ് കത്തീഡ്രൽ, ജോൺകോണൺ സ്കൂളുകളിലും എക്കോൾ മൊണ്ടിയേൽ വേൾഡ് സ്‌കൂളിലും പഠിച്ചു. പിന്നീട് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി.

മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഇസ്പ്രാവയിൽ ജൂനിയർ സെയിൽസ് മാനേജർ ആവുന്നതിന് മുമ്പ് ദേശായിയുടെയും ദിവാൻജിയുടെയും കൺസൾട്ടൻ്റായാണ് രാധിക തൻ്റെ കരിയർ ആരംഭിച്ചത്. നിലവിൽ, രാധിക എൻകോർ ഹെൽത്ത്‌കെയറിൻ്റെ ഡയറക്ടറാണ്.

ഇക്കണോമിക്സ് ടൈം റിപ്പോർട്ട് അനുസരിച്ച് രാധികയുടെ ആസ്തി പത്ത് കോടി രൂപയാണ്. കൂടാതെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ തന്റെ അരങ്ങേറ്റം നടത്തിയ രാധിക ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയാണ് രാധിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+