ഭക്ഷണം കഴിച്ച് കൂടിയത് 10 കിലോ; വീണ്ടും ഭാരം കുറച്ച് സുന്ദരിയായി പാർവതി; രഹസ്യം ഇതാണ്..
പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട അവതാരകരിൽ ഒരാളാണ് പാർവതി കൃഷ്ണ. കിടിലം എന്ന ഷോയുടെ അവതാരകയായിരുന്നു പാർവതി. സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ പാർവതി പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. തന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോയാണ് താരം പങ്കുവെച്ചത്.
പാർവതിയെ കണ്ട ആരാധകർ ശരിക്കും അമ്പരന്നിരിക്കുകയാണ്. രണ്ട് ആഴ്ച കൊണ്ട് എങ്ങനെയാണ് ഇങ്ങനെ മാറിയത് എന്നാണ് ആരാധകർ താരത്തോട് ചോദിക്കുന്നത്. ശരീരഭാരം കൂടിയതിനെക്കുറിച്ചും അത് കുറച്ചതിനൊക്കുറിച്ചുമൊക്കെ പാർവതി പറയുന്നുണ്ട്. തന്റെ അച്ഛന് ഒരു സ്ട്രോക്ക് വന്നിട്ട് കിടപ്പിലാണ്. ഏപ്രിൽ മാസം മുഴുവനും ആശുപത്രിയിലായി, ആ ഒരു മാസം ഞാൻ വല്ലാത്ത സ്ട്രെസ് ഫുൾ ലൈഫിൽ ആയിരുന്നു.

ആ സ്ട്രസ്സിനെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് ഒരു വീഡിയോ കാണാൻ ഇടയായത്. ഇൻസ്റ്റയിൽ കണ്ട ആ വീഡിയോയിൽ ഫുഡ് കഴിച്ചാൽ സ്ട്രസ് കുറയുമെന്ന് കണ്ടെന്നും അങ്ങനെ ഒരു മാസം നല്ല രീതിയിൽ ഫുഡ് കഴിച്ചും. തന്റെ സ്ട്രസ് കുറഞ്ഞെന്നും പാർവതി പറയുന്നു. എന്നാൽ വെയ്റ്റ് കൂടാൻ തുടങ്ങിയെന്നും വെയിറ്റ് കൂടുന്ന കാര്യം തനിക്ക് മനസ്സിലായില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് തനിക്ക് വന്ന മാറ്റം താൻ തന്നെ ശ്രദ്ധിച്ചുതുടങ്ങിയത്.
പത്ത് കിലോയാണ് കൂടിയതെന്നും. ബോഡി ഷെയ്മിംഗല്ല തനിക്ക് മെലിഞ്ഞ തന്നെയാണ് ഇഷ്ടമെന്നും കുറച്ച് വണ്ണം വെച്ചാൽ സ്ക്രീനിൽ തന്നെ കാണാൻ ഇഷ്ടമല്ലെന്നും താരം പറയുന്നു. മെലിഞ്ഞ എന്നെ നിലനിർത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഞാൻ ഇടയ്ക്ക് ഇടയ്ക്കിടെ ഒരു ഡയറ്റ് ഫോളോ ചെയ്യുന്ന ആളാണ്, പക്ഷേ ഇത്തവണത്തെ ഡയറ്റ് സ്ട്രിക്റ്റ് ഡയറ്റാണ്. ഇന്റർ, മിറ്റന്റ് ഫാസ്റ്റിംഗ് ആണ് തുടങ്ങിയത്. മാജിക്ക് ഡ്രിങ്കിലാണ് തുടക്കമെന്നും തന്റെ ജീവിതത്തിൽ ഒരിക്കലും മുടക്കണം എന്ന് ആഗ്രഹിക്കാത്ത ഒരു ഡ്രിങ്കാണ് അതെന്ന് പാർവതി പറയുന്നു.
ഒരാഴ്ച എങ്കിലും തുടർന്നാൽ നിങ്ങൾക്ക് മാറ്റം മനസ്സിലാകുമെന്നും വെറുംവയറ്റിലാണ് താൻ അത് കുടിക്കുന്നതെന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കും രാവിലത്തെ ഫുഡ് ഒഴിവാക്കി. എന്നാൽ ഉച്ചക്ക് കൂട്ടാൻ ഒരുപാട് മിക്സാക്കി ചോറുണ്ണും ഒപ്പം വെള്ളം കുടിക്കും പാർവതി പറഞ്ഞു.
നാല് മണി സമയത്തൊക്കെ ഫ്രൂട്ട്സ് സ്നാക്സിന് പകരം കഴിക്കണം. എട്ട് മണിക്ക് മുൻപ് ഡിന്നർ കഴിക്കണം. ആദ്യത്തെ രണ്ട് ദിവസം നല്ല സ്ട്രസ് ആയിരിക്കും. ദേഷ്യവും സങ്കടവുമൊക്കെ ഉണ്ടാകും. പക്ഷേ നിങ്ങൾ നിങ്ങളെ എങ്ങനെ കാണാൻ ആഗ്രഹമുണ്ടോ അതെ രീതിയിൽ നിൽക്കണമെന്നും പാർവതി പറഞ്ഞു.












Click it and Unblock the Notifications