Get Updates
Get notified of breaking news, exclusive insights, and must-see stories!

രശ്മികയെ വെട്ടി പുതിയ നാഷണല്‍ ക്രഷായത് വെറുതെയല്ല; തൃപ്തിയുടെ സൗന്ദര്യസംരക്ഷണം ഇങ്ങനെ

രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിലെ അതിഥി വേഷത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ് തൃപ്തി ദിമ്രി. നാഷണല്‍ ക്രഷ് ആയ രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായികയെങ്കിലും തൃപ്തിയാണ് എല്ലാവരുടേയും പ്രിയം പിടിച്ചു പറ്റിയത്. പുതിയ നാഷണല്‍ ക്രഷ് ആയി വരെ തൃപ്തിയെ പലരും വിശേഷിപ്പിക്കുന്നുണ്ട്. 2017 ല്‍ പോസ്റ്റര്‍ ബോയ്‌സ് എന്ന കോമഡി ചിത്രത്തിലൂടെയാണ് തൃപ്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

29 കാരിയായ തൃപ്തി ദിമ്രി ക്വാല, ബുള്‍ബുള്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിന് കൈയടി നേടിയിരുന്നു. ബുള്‍ബുള്ളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ഒടിടി പുരസ്‌കാരവും ലഭിച്ചു. വിക്കി കൗശലിനെ നായകനാക്കി ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് താരത്തിന്റെ അടുത്ത പ്രൊജക്ട്. തിരക്കേറിയ സിനിമാ ഷെഡ്യൂളുകള്‍ക്കിടയിലും തന്റെ സൗന്ദര്യ സംരക്ഷണത്തിന് തൃപ്തി സമയം കണ്ടെത്താറുണ്ട്.

Tripti Dimri

മുഖം കഴുകി കൊണ്ടാണ് ഓരോ ദിവസവും തന്റെ സൗന്ദര്യ സംരക്ഷത്തിലേക്ക് കടക്കുന്നത്. മൃദുവായ ഫേസ് വാഷ് താരത്തിന്റെ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുകയും അഴുക്ക് രഹിതമാക്കുകയും ചെയ്യുന്നു. തൃപ്തി ദിമ്രി പതിവായി വിറ്റാമിന്‍ സി സെറം ഉപയോഗിക്കുന്നു. അത് താരത്തിന്റെ ചര്‍മ്മത്തെ ആരോഗ്യകരവും പോഷിപ്പിക്കുന്നതുമാക്കി തീര്‍ക്കുന്നു. ഏത് തിരക്കിലും താരം മോയ്‌സ്ചറൈസര്‍ ഒഴിവാക്കാറില്ല.

വിറ്റാമിന്‍ സി സെറം ഉപയോഗിക്കുന്നതിന് മുന്‍പ് തൃപ്തി ദിമ്രി മോയ്‌സ്ചറൈസര്‍ പ്രയോഗിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് നടി ചര്‍മ്മത്തില്‍ റെറ്റിനോള്‍ ഉപയോഗിക്കുന്നു. അത് തൃപ്തി ദിമ്രിക്ക് ഗ്ലാസ്-സ്‌കിന്‍ ലുക്ക് നല്‍കുന്നു. രാത്രിയില്‍ കട്ടിയുള്ള മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തെ ആഴത്തില്‍ പുനരുജ്ജീവിപ്പിക്കുന്നു. സണ്‍സ്‌ക്രീന്‍ ഇല്ലാതെ തൃപ്തി ദിമ്രി ഒരിക്കലും വീട്ടില്‍ നിന്ന് ഇറങ്ങാറില്ല.

നല്ല സൗന്ദര്യത്തിന് നല്ല ഉറക്കവും പ്രധാനമാണെന്ന് തൃപ്തി ദിമ്രി കരുതുന്നു. ഇത് ചര്‍മ്മത്തെ മന്ദതയില്‍ നിന്നും വാര്‍ധക്യത്തില്‍ നിന്നും സംരക്ഷിക്കുമെന്ന് താരം വിശ്വസിക്കുന്നു. മുഖത്ത് ഐസ് ക്യൂബുകള്‍ തടവുന്നതും താരത്തിന്റെ ദിനചര്യയില്‍ ഉള്‍പ്പെടുന്നു. ഐസ് ക്യൂബുകള്‍ ചര്‍മ്മം മുറുക്കുന്നതിന് സഹായിക്കുന്നു എന്നാണ് ചര്‍മ്മ സംരക്ഷണ വിദഗ്ധര്‍ പറയുന്നത്.

അനിമലില്‍ താരം ഈടാക്കിയ പ്രതിഫലം മാത്രമല്ല തൃപ്തിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിന്റെ കുതിച്ചുചാട്ടവും ചര്‍ച്ചയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ താരത്തിന്റെ ഫോളോവേഴ്സ് എണ്ണം 320 ശതമാനമാണ് വര്‍ധിച്ചത്. ആറ് ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നിടത്ത് നിന്നാണ് ഒരു മാസം കൊണ്ട് 40 ലക്ഷമായി ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+