മമ്മൂട്ടിയെ പോലെ എന്നും ചുള്ളനായി ഇരിക്കണോ? 40 ലും 18 ന്റെ ചെറുപ്പം ഉറപ്പാക്കാം, ഈ പഴങ്ങൾ കഴിക്കൂ
40 ലും യുവത്വമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ ആരാണുള്ളതല്ലേ. എന്നാൽ അത് അത്ര എളുപ്പമല്ലല്ലോ അല്ലേ. ജീവിത രീതിയാണ് നമ്മുടെ പ്രായവും നിശ്ചയിക്കുന്നത്. ചിട്ടയായ വ്യായാമത്തോടൊപ്പം തന്നെ കൃത്യമായ ഭക്ഷണവും ഇതിനായി ഉറപ്പാക്കേണ്ടതുണ്ട്. എന്നുവെച്ച് എന്തെങ്കിലും ഭക്ഷണം കഴിച്ചത് കൊണ്ട് കാര്യമില്ല കേട്ടോ.
ശരീരത്തിന്റേയും ചർമ്മത്തിന്റേയും ആരോഗ്യം നിലനിർത്താൻ സാധിക്കുന്ന ഭക്ഷണങ്ങൾ തന്നെ കഴിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്നാണോ? ഇന്ന് അത്തരത്തിലുള്ള ചില പഴങ്ങൾ പരിചയപ്പെടാം. പഴങ്ങൾ പൊതുവെ ആരോഗ്യത്തിന് നല്ലതാണെങ്കിലും ചില പഴങ്ങൾ ചർമ്മത്തിന് ഇരട്ടി ഗുണം ചെയ്യും. പരിശോധിക്കാം.

പപ്പായ- വീട്ടുവളപ്പിലൊക്കെ ധാരാളമായി ലഭിക്കുന്ന പപ്പായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സ്രോതസ് ആണ്. ഇവ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനോടൊപ്പം തന്നെ ചുളിവുകളും ഇല്ലാതാക്കുന്നു.വിറ്റാമിൻ എ, സി, കെ, ഇ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ബി എന്നിവയാണ് പപ്പായയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ വൈകിപ്പിക്കുന്നു.
ബ്ലൂബെറി
നമ്മുടെ നാട്ടിൽ അത്ര സുലഭം അല്ലെങ്കിലും ഹൃദ്രോഗം, പ്രമേഹം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുന്ന ആന്തോസയാനിൻ എന്ന സുപ്രധാന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല വൈറ്റമിൻ എ, സി എന്നിവയും ഇവയിൽ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെ ബ്ലൂബറി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അവക്കാഡോ
വെണ്ണപ്പഴം എന്നറയിപ്പെടുന്ന അവക്കാഡോ പോഷകങ്ങളുടെ കലവറയാണ് . വരണ്ട ചർമ്മം, എക്സിമ, സോറിയാസിസ് പോലുള്ള പ്രശ്നങ്ങൾക്ക് ഇത് ഉത്തമ പരിഹാരമാണ്. ചർമ്മത്തിൽ ജലാംശം നിലനിൽക്കാനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും അവക്കാഡോ ഉത്തമമാണ്.
മാതളനാരകം
വിറ്റാമിൻ സി , ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മാതള നാരങ്ങ. നീർവീക്കം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. മാതളനാരങ്ങയിലെ പ്യൂണിക്കലാജിൻ എന്നറിയപ്പെടുന്ന സംയുക്തം ചർമ്മത്തിലെ കൊളാജൻ സംരക്ഷിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയുകയും ചെയ്യുന്നു.
ഓറഞ്ച്
പോഷകങ്ങളാൽ സമ്പുഷ്ടമായ ഓറഞ്ച് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. ഓറഞ്ചിലെ വിറ്റാമിൻ സി ശൈത്യകാലത്ത് കഴിക്കുന്നത് ചർമ്മ പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുന്നു. സെൻസിറ്റീവ് ചർമ്മത്തെ പുറംതള്ളാനും ഇവ സഹായിക്കുന്നു. ഓറഞ്ചിലെ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ചർമ്മത്തിന് യുവത്വവും തിളക്കവും നൽകുന്നു.












Click it and Unblock the Notifications