ചർമ്മം കണ്ടാൽ വല്ലാതെ പ്രായം തോന്നിക്കുന്നുണ്ടോ? ഇതൊന്ന് ശ്രദ്ധിക്കൂ, എപ്പോഴും യുവത്വം തുളുമ്പും
വർഷങ്ങളായി പ്രായം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ മുഖത്തെ ചുളിവുകളും വരകളും ഇല്ലാതാക്കുന്നതിൽ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ ഇന്ന് ചർമ്മസംരക്ഷണ കാഴ്ചപ്പാടുകൾ മാറുകയാണ്; ഡെർമറ്റോളജിസ്റ്റുകൾ ചർമ്മത്തിന്റെ ദീർഘകാല ആരോഗ്യത്തിനാണ് ഇക്കാലത്ത് പ്രാധാന്യം നൽകുന്നത്.
യുവത്വം തോന്നിക്കുക എന്നതിലുപരി, 40, 50 വയസ്സുകളിലും അതിനുശേഷവും ചർമ്മത്തിന് കരുത്തും തിളക്കവും ആരോഗ്യവും നിലനിർത്തുക എന്നതാണ് പുതിയ ലക്ഷ്യം. ഒപ്രവ എസ്തറ്റിക്സിൻ്റെ സ്ഥാപകയും ഡെർമറ്റോളജിസ്റ്റുമായ ഡോ. ആകാൻക്ഷാ സാംഗ്‌വി, ചർമ്മത്തിന്റെ സ്വാഭാവിക യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഏഴ് വിദഗ്ദ്ധ നിർദ്ദേശങ്ങൾ പങ്കുവെക്കുന്നു.
ചർമ്മത്തിലുണ്ടാകുന്ന 90% മാറ്റങ്ങളും - കറുത്ത പാടുകൾ, ഇലാസ്തികത നഷ്ടപ്പെടൽ, നേർത്ത വരകൾ എന്നിവയക്ക് കാരണം സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുമായുള്ള നിരന്തര സമ്പർക്കമാണ്. സൺസ്ക്രീനുകൾ വേനൽക്കാലത്തെ മാത്രം കൂട്ടല്ല, മറിച്ച് നിത്യേനയുള്ള ഒരു വൈദ്യ സഹായമാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു.

പ്രായം കൂട്ടുന്ന UVA രശ്മികളിൽ നിന്നും സൂര്യാഘാതത്തിന് കാരണമാകുന്ന UVB രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്ന ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുക. മേഘാവൃതമായ ദിവസങ്ങളിലോ ജനലുകൾക്കരികിൽ വീടിനുള്ളിൽ ഇരിക്കുമ്പോഴോ പോലും യുവി രശ്മികൾ ചർമ്മത്തെ ബാധിക്കാം.
തിളങ്ങുന്ന ചർമ്മം തേടി ചിലപ്പോൾ കടുപ്പമുള്ള ആസിഡുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ പാളിയെ ദുർബലപ്പെടുത്താം. ഇത് 'ഇൻഫ്ളമ്മേജിംഗ്' എന്ന അവസ്ഥയിലേക്ക് നയിക്കുകയും കൊളാജൻ നശിക്കാൻ വേഗത കൂട്ടുകയും ചെയ്യും. മോയിസ്ചറൈസറുകളിൽ സെറാമൈഡുകൾക്കും ഫാറ്റി ആസിഡുകൾക്കും പ്രാധാന്യം നൽകുക. ഇത് ചർമ്മത്തിന്റെ പ്രതിരോധ പാളി സുരക്ഷിതമാക്കുകയും സ്വാഭാവികമായി ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. മേക്കപ്പില്ലാതെ തന്നെ ചർമ്മത്തിന് തിളക്കവും മൃദുത്വവും ലഭിക്കും.
ചർമ്മരോഗ വിദഗ്ദ്ധരുടെ പ്രിയപ്പെട്ടാണ് റെറ്റിനോയിഡുകൾ. ഇവ കോശങ്ങളുടെ പുനരുജ്ജീവനവും കൊളാജൻ ഉത്പാദനവും വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ ആഴങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നു. തുടക്കത്തിൽ സാവധാനം, ആഴ്ചയിൽ രണ്ടുതവണ കുറഞ്ഞ സാന്ദ്രതയിൽ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ചർമ്മത്തിന് ഇണങ്ങാൻ സഹായിക്കുകയും വരൾച്ചയും ചുവപ്പ് നിറവും കുറയ്ക്കുകയും ചെയ്യും.
സാധാരണ ക്രീമുകൾക്ക് ചർമ്മത്തിന്റെ മുകളിലത്തെ പാളികളിൽ മാത്രമേ എത്താൻ കഴിയൂ. എന്നാൽ 'ബയോ-റീമോഡലിംഗ്' ഈ സമീപനം മാറ്റിയെഴുതുന്നു. ശുദ്ധീകരിച്ച ഹയാലുറോണിക് ആസിഡാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ ഹയാലുറോണിക് ആസിഡ് ചർമ്മത്തിലെ കോശങ്ങളിൽ തുല്യമായി വ്യാപിക്കുന്നു. ഇത് ചർമ്മത്തിന്റെ സ്വാഭാവിക കൊളാജനും ഇലാസ്റ്റിനും ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ജലാംശം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഫലമായി ചർമ്മത്തിന് മികച്ച ജലാംശം ലഭിക്കുകയും കാലക്രമേണ ഉറപ്പും മിനുസവും കൂടുകയും ചെയ്യുന്നു. ഇത് കേവലം ഉപരിതല പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുപരിയായി, ചർമ്മത്തിന്റെ മൊത്തത്തിലുള്ള ഗുണമേന്മ വർദ്ധിപ്പിക്കുന്നു. ജലാംശം എണ്ണമയവുമായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ എണ്ണമയമുള്ള ചർമ്മത്തിനും ജലാംശം നഷ്ടമാകാം. ജലാംശം കുറയുമ്പോൾ ചർമ്മത്തിന് മൃദുത്വം നഷ്ടപ്പെടുകയും നേർത്ത വരകൾ കൂടുതൽ പ്രകടമാവുകയും ചെയ്യും.
ചർമ്മ സംരക്ഷണം പലപ്പോഴും മുഖത്ത് മാത്രമായി ഒതുങ്ങാറുണ്ട്. എന്നാൽ കഴുത്ത്, നെഞ്ച്, കൈകൾ എന്നിവ ശരീരത്തിൽ വേഗത്തിൽ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ഭാഗങ്ങളാണ്. കഴുത്തിലെ ചർമ്മം നേർത്തതും എണ്ണ ഗ്രന്ഥികൾ കുറഞ്ഞതുമാണ്. അതിനാൽ, മുഖത്ത് മാത്രമല്ല, കഴുത്തിലും നെഞ്ചിലും സൺസ്ക്രീൻ ഉപയോഗിക്കുക. രാവിലെ സൺസ്ക്രീനിന് കീഴിൽ വിറ്റാമിൻ സി സെറം ഉപയോഗിക്കുന്നത് സംരക്ഷണ ഫലം വർദ്ധിപ്പിച്ച് ചർമ്മത്തിന്റെ പ്രതിരോധശേഷി കൂട്ടും.
-
കറുത്ത പാടുകള്‍ മുതല്‍ അര്‍ബുദം വരെ; ചര്‍മത്തില്‍ വെയില് നേരിട്ടു കൊള്ളുമ്പോള്‍ സംഭവിക്കുന്നത് -
വേനലിൽ വിയർത്ത് കുഴങ്ങിയോ? ഈ ചൂടുകാലത്ത് എത്ര തവണ ദിവസം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം? -
പത്ത് രൂപയുടെ പോലും ചിലവില്ല, അടുക്കളയിലും സിങ്കിലും കറങ്ങി നടക്കുന്ന പാറ്റകളെ തുരത്താം, വഴിയിതാ -
വീട്ടില്‍ നോക്കുന്നിടത്തെല്ലാം എട്ടുകാലി വലകളാണോ? അവയെ പൂര്‍ണമായി ഒഴിവാക്കാം: ഈ വഴികളിലൂടെ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!














Click it and Unblock the Notifications