Get Updates
Get notified of breaking news, exclusive insights, and must-see stories!

40കളിലും 27കാരിയെ പോലെ തോന്നിക്കണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടത്തിക്കോളൂ.. മാറ്റം ഉണ്ടാവും..

സ്ത്രീകൾക്ക് മുഖത്ത് പ്രായം തോന്നിക്കാറുണ്ടോ? നിങ്ങൾ നിങ്ങളുടെ 40 കളിൽ ആണെങ്കിൽ ചർമ്മത്തിന് പ്രായം തോന്നാതിരിക്കാൻ ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കേണ്ട ചില പഴങ്ങളും പച്ചക്കറികളുമുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ ഈ ഭക്ഷണങ്ങൾ ചർമ്മത്തെ പാടുകളിൽ നിന്നും സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ചർമ്മത്തിന് പ്രായം തോന്നാതിരിക്കാൻ സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങളാണ് ഇനി പറയുന്നത്.

ബ്രോക്കോളി: നിങ്ങളുടെ ചർമ്മത്തിന് പ്രായം തോന്നിക്കാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി വാർദ്ധക്യത്തിന്റെ എല്ലാ സൂചനകളോടും പോരാടാൻ ഇത് സഹായിക്കുന്നു. ബ്രോക്കോളിയിൽ ഉയർന്ന ആന്റി ഓക്സിഡന്റുണ്ട്. NIH അനുസരിച്ച് ധാരാളം വിറ്റാമിനുകൾ C, K1, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ബ്രോക്കോളിയിൽ നിറഞ്ഞിരിക്കുന്നു.

skin

അവോക്കാഡോ: അവോക്കാഡോയും നിങ്ങളുടെ ചർമ്മം തിളങ്ങാൻ സഹായിക്കും. പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോയ ഇത് ഒരു ആന്റി ഏജിം​ഗ് ഫുഡാണ്. ഇത് ചർമ്മത്തിന് പ്രായം തോന്നുന്നത് കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുകയും ചെയ്യുന്നു.

അത്തിപ്പഴം: NIH അനുസരിച്ച് അത്തിപ്പഴത്തിൽ ആന്റി ഓക്സിഡന്റ് ​ഗുണങ്ങളും ഉയർന്ന പോശി ഫെനോളുകളുടേയും ഫ്ലേവനോയ്ഡുകളുടേയും ഉയർന്ന കണ്ടന്റ് കാരണം അത്തിപ്പഴം ചർമ്മത്തെയും പല തരത്തിലുള്ല ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.

ചീര: ആന്റി ഓക്സിഡന്റുകൾ, ഫോളിക് ആസിഡ്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി, എസ് എന്നിവയാൽ സമ്പന്നമായതിനാൽ ചീര ആരോ​ഗ്യമുള്ള ചർമ്മം, ശക്തമായ ടിഷ്യൂകൾ ശരിയായ കോശ വിഭജനം എന്നിവയെ പിന്തുണയ്ക്കുന്നു.

വഴുതന: എൻ ഐ എച്ച് പ്രകാരം വഴുതനയിൽ ആന്തോസയാനിൻ ധാരാളം അടങ്ങിയിട്ടണ്ട്. അവ ഫ്ളേവനോയിഡുകൾ, ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിലൂട ചർമ്മത്തെ സംരക്ഷിക്കുന്നു.

തക്കാളി: ലൈക്കോപീനിൻ്റെ മികച്ച ഉറവിടമാണ് തക്കാളി, ഒരു നോൺ -പ്രൊവിറ്റമിൻ എ കരോട്ടിനോയിഡ്, വീക്കം കുറയ്ക്കുന്നു, അൾട്രാവയലറ്റ് രശ്മികളുടെ കേടുപാടുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്ന ഫ്ലേവനോയിഡുകൾ ഉണ്ട്.

മധുരക്കിഴങ്ങ്: ബീറ്റാ കരോട്ടിൻ മധുരക്കിഴങ്ങിന് ഓറഞ്ച് നിറം നൽകുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? അവ ആന്റി ഓക്സിഡന്റുകളുട മികച്ച സ്രോതസ്സാണ്. കൊഴുപ്പ്, കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ കുറവാണ്. കൂടാതെ എൻ ഐ എച്ച് അനുസരിച്ച് അവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+