പ്രായം കുറയ്ക്കാന്‍ ആന്റി-ഏജിങ് കുത്തിവയ്പ്പ്, വെറും വയറ്റില്‍ മരുന്നുകള്‍; ഷെഫാലിയുടെ മരണത്തിനു പിന്നില്‍?
പ്രശസ്ത നടിയും മോഡലും ബിഗ് ബോസ് താരവുമായ ഷെഫാലി ജരിവാലയുടെ അകാല മരണം ഹിന്ദി ടെലിവിഷന്‍ രംഗത്തും സിനിമാ ലോകത്തും സൃഷ്ടിച്ച ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. വെറും 42 വയസുള്ള ഷെഫാലിയുടെ അപ്രതീക്ഷിത മരണത്തിന്റെ കാരണങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. യൗവനത്തെ തിരിച്ചുപിടിക്കാനുള്ള ഷെഫാലിയുടെ ശ്രമങ്ങള്‍ ആണോ മരണത്തിന് കാരണമായതെന്ന് സംശയം ഉയരുന്നുണ്ട്
പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവത്വം നിലനിര്‍ത്താനുള്ള മരുന്നുകള്‍, വിറ്റാമിന്‍ ഗുളികകള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. ഷെഫാലി മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് എടുത്ത ആന്റി-ഏജിങ് കുത്തിവയ്പ്പും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്.

മുംബൈയിലെ വീട്ടില്‍ വച്ചാണ് കഴിഞ്ഞ ദിവസം ഷെഫാലി കുഴഞ്ഞുവീണു മരിച്ചത്. രാത്രി പത്തരയോടെ ബെല്ലെവ്യൂ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവിധ പൂജകള്‍ക്കു വേണ്ടി ഉപവാസം എടുത്തിരുന്ന ഷെഫാലി ഭക്ഷണം കഴിക്കാതെ വിവിധ മരുന്നുകളും ആന്റി-ഏജിങ് കുത്തിവയ്പ്പും എടുത്തത് ആരോഗ്യം മോശമാകാന്‍ കാരണമായി. രക്തസമ്മര്‍ദ്ദം താഴ്ന്നാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് പരാഗ് ത്യാഗി മൊഴി നല്‍കിയിട്ടുണ്ട്.
ഷെഫാലിയുടെ മരണത്തോടെ ആന്റി-ഏജിങ് ചികിത്സകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും സജീവമായി. വാര്‍ധക്യം ശരീരത്തെ പിടികൂടുന്നത് വൈകിപ്പിക്കാനും യുവത്വം നിലനിര്‍ത്താനുമുള്ള ചികിത്സകള്‍ എത്രത്തോളം അപകടകരമാണെന്ന് ഷെഫാലിയുടെ മരണം ചൂണ്ടിക്കാട്ടുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സ്റ്റിറോയിഡുകള്‍, ഹോര്‍മോണ്‍ കുത്തിവയ്പുകള്‍ എന്നിവ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. ക്രമേണ ഇത് ഹൃദ്രോഗത്തിലേക്കു നയിക്കും. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമാകാം.
നിരവധി നടിമാരാണ് ഷെഫാലിയുടെ പാത പിന്തുടര്ന്ന് ആന്റി-ഏജിങ് ചികിത്സകള്‍ സ്വീകരിക്കുന്നത്. ഷെഫാലിയുടെ കാര്യത്തില്‍ ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞ വയറ്റില്‍ മരുന്നുകള്‍ കഴിച്ചപ്പോള്‍ അപകടസാധ്യത ഇരട്ടിയായി. യുവത്വം നിലനിര്‍ത്താന്‍ ഷഫാലി എടുത്ത ആന്റി ഏജിങ് കുത്തിവയ്പുകളെ കുറിച്ചും പരിശോധിക്കുന്നുണ്ട്. ഇത്തരം കുത്തിവെപ്പുകള്‍ സുരക്ഷിതമാണെന്ന് അവകാശപ്പെടുമ്പോഴും ഇവ ഹൃദയരോഗ്യത്തെ എങ്ങനെ ബാധിക്കും എന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
കുത്തിവയ്പ്പിന് ഒപ്പം പലതരം മരുന്നുകള്‍ ഒരുമിച്ചു കഴിച്ചതും ഉപവാസം സ്വീകരിച്ചതും ഷെഫാലിയുടെ അകാല മരണത്തിന് കാരണമായതായി നിഗമനങ്ങളുണ്ട്. അതേസമയം ഈ നിഗമനങ്ങളില്‍ അന്തിമ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും സൗന്ദര്യ ചികിത്സകള്‍ സൃഷ്ടിക്കുന്ന അപകടസാധ്യതകളിലേക്കാണ് ഷെഫാലിയുടെ മരണം വിരല്‍ ചൂണ്ടുന്നത്.
2000-ല്‍ 'കാന്ത ലഗ' എന്ന മ്യൂസിക് വീഡിയോയിലൂടെ ഷെഫാലി ജരിവാല ദേശീയ പ്രശസ്തി നേടി. പിന്നീട് ബിഗ് ബോസ് 13 ല്‍ മത്സരാര്‍ത്ഥിയായി. ശനിയാഴ്ച ഓഷിവാര ശ്മശാനത്തില്‍ വെച്ചാണ് സംസ്കാരം നടന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications