മുഖത്ത് ചുളിവ് വീണോ? പ്രായക്കൂടുതൽ തോന്നുന്നുണ്ടോ?; ചെറുപ്പം നിലനിർത്താം, പതിവാക്കാം ഈ ജ്യൂസുകൾ..
25 വയസ് കഴിഞ്ഞാൽ പിന്നെ ശരീരത്തിൽ കൊളാജൻ ഉത്പാദനത്തിന്റെ തോത് കുറയും. കൊളാജൻ കുറഞ്ഞാൽ സ്വാഭാവികമായും ചർമ്മത്തിൽ ചുളിവുകൾ സംഭവിക്കും, ചർമ്മം ഇടിഞ്ഞ് തൂങ്ങും. 40 കളിലും ശരീരത്തിന്റെ ചെറുപ്പം നിലനിർത്തണമെങ്കിൽ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചേ തീരു. അത്തരത്തിലുള്ള ചില ജ്യസുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
പൈനാപ്പിൾ-ഇഞ്ചി ജ്യൂസ്
വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് പൈനാപ്പിൾ. ഇത് കൊളാജൻ ഉത്പാദനത്തിന് സഹായിക്കും. ഇഞ്ചിയിലാകട്ടെ ചർമ്മത്തിന് ദോഷകരമായ യുവി കിരണങ്ങളെ തടുക്കാനുള്ള കഴിവുണ്ട്. അതുവഴി ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും പിഗ്മെന്റേഷനും തടയും.

കക്കിരി-ചെറുനാരങ്ങ ജ്യൂസ്
കക്കിരിയും ചെറുനാരങ്ങയും ചർമ്മത്തിന് ഉന്മേഷം പകരും. ഇവ ഒരുമിച്ച് ചേർക്കുന്നത് ചർമ്മത്തിന് തിളക്കം ലഭിക്കാൻ സഹായിക്കും. ഇവ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ചർമ്മത്തിലെ ചുളിവുകൾ കുറക്കുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യും.
ബീട്ടുറൂട്ട്-തക്കാളി ജ്യൂസ്
ബീറ്റലൈനുകളുടെ മികച്ച ഉറവിടാണ് ബീട്ടുറൂട്ട്. ഇവ രക്തചംക്രമണം മെച്ചപ്പെടുത്തുകയും കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മം മിനുസവും മൃദുലവുമാക്കാൻ തക്കാളി ബെസ്റ്റാണ്.
കിവി-സ്ട്രോബറി ജ്യൂസ്
അൽപം വിലക്കൂടിയ പഴങ്ങളാണെങ്കിൽ വാങ്ങുന്നതിയിൽ ഒരു നഷ്ടവും തോന്നാത്ത പഴമാണ് രണ്ടും. ചർമ്മത്തിൻ്റെ ഇലാസ്തികതയും ഘടനയും വർദ്ധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ കുറക്കാനും ഈ ജ്യൂസ് നല്ലതാണ്.
കറ്റാർവാഴ- പപ്പായ ജ്യൂസ്
ആരോഗ്യകരമായ ചർമ്മത്തിന് ഉത്തമമാണ് ഇവ. ശരീരത്തിൽ ജലാംശം നിലനിർത്താനും കൊളാജൻ ഉത്പാദനത്തിനും സഹായിക്കുന്നതിനോടൊപ്പം ചർമ്മത്തിന്റെ ചെറുപ്പവും തിളക്കവും പ്രദാനം ചെയ്യുകയും ചെയ്യും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications