Get Updates
Get notified of breaking news, exclusive insights, and must-see stories!

തടിയൊക്കെ വളരെ സിമ്പിളായി കുറക്കാം.. ഇതാണ് നിങ്ങൾ തേടി നടന്ന ആ പാനീയം;12 ആഴ്ചക്കുള്ളിൽ ഫലം ഉറപ്പ്

സിനിമതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളിൽ പലരും തങ്ങളുടെ ദിവസം തുടങ്ങുന്നത് തന്നെ ആപ്പിൾ സിഡാർ വിനേഗർ ഉപയോഗിച്ചാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. വെറും വയറ്റിൽ ആപ്പിൾ സിഡാർ വിനേഗർ ചേർത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറക്കാൻ സഹായിക്കുമത്രേ. തടി കുറക്കാൻ ഇവ മികച്ചതാണെന്നാണ് ചില പഠനങ്ങളും പറയുന്നത്.

ആപ്പിൾ സിഡാർ വിനേഗർ നാല് മുതൽ 12 ആഴ്ചകൾക്കിടയിൽ ദിവസേന കുടിക്കുന്നത് ബോഡി മാസ് ഇൻഡക്സ്, ഭാരം, ശരീരത്തിലെ കൊഴുപ്പ് അനുപാതം (ബിഎഫ്ആർ), അരക്കെട്ടിൻ്റെയും ഇടുപ്പിൻ്റെയും ചുറ്റളവ്, ഫാസ്റ്റിംഗ് ബ്ലഡ് ഗ്ലൂക്കോസ്, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് ഗണ്യമായി കുറക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. കുറഞ്ഞത് എട്ട് ആഴ്‌ചയെങ്കിലും 15 മില്ലി എസിവി കഴിക്കുന്നത് അമിതവണ്ണമുള്ളവരിൽ രക്തത്തിലെ പഞ്ചസാര, ട്രൈഗ്ലിസറൈഡ് ,കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറക്കാൻ സഹായിക്കുമെന്ന് ബിഎംജെ ന്യൂട്രീഷൻ, പ്രിവൻഷൻ ആൻഡ് ഹെൽത്ത് എന്ന മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

acv2-

എങ്ങനെയാണ് ആപ്പിൾ സിഡാർ വിനേഗർ നിങ്ങളുടെ ശരീരഭാരം കുറക്കാൻ സഹായിക്കുകയെന്ന് നോക്കാം

ഇവയിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ആസിഡ് ആണ് ശരീരഭാരം കുറക്കാനുള്ള നിങ്ങളുടെ യാത്രയെ എളുപ്പമാക്കുന്നത്. ഇവ ലെപ്റ്റിൻ, അഡിപോനെക്റ്റിൻ തുടങ്ങിയ ചില ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വയറ് നിറഞ്ഞിരിക്കുന്നതായി തോന്നാൻ ഇവ സഹായിക്കും. കൂടാതെ അസ്റ്റിക് ആസിഡ് ചില എൻസൈമുകളുടെ പ്രവർത്തനം വർദ്ധിപ്പിച്ച് കൊഴുപ്പ് കത്തിച്ച് കളയുകയും ചെയ്യും. പൂർണത നൽകുന്നുവെന്നത് തന്നെയാണ് എസിവിയുടെ പ്രധാന ഗുണം.

ഭക്ഷണത്തിൽ എങ്ങനെ ആപ്പിൾ സിഡർ വിനേഗർ ഉൾപ്പെടുത്താം

വെള്ളത്തിലോ ചായ അല്ലെങ്കിൽ സ്മൂത്തി പോലുള്ള പാനീയങ്ങളിലോ ആപ്പിൾ സിഡാർ വിനേഗർ ചേർത്ത് കഴിക്കാം. സാലഡുകളിലും ഇവ ധൈര്യമായി ഉപയോഗിക്കാം. എട്ട് ഔൺസ് വെളഅളത്തിൽ രണ്ട് ടേബിൾ സ്പൂൺ വരെ ആപ്പിൾ സിഡാർ വിനേഗർ എന്നതാണ് ശരിയായ അളവ്. ഉയർന്ന അസിഡിറ്റി ഉള്ളതിനാൽ നേർപ്പിക്കാത്ത എസിവി കഴിക്കുന്നത് പല്ലുകൾക്കും അന്നനാളത്തിനും ഹാനികരമാണ്.

ശരീരഭാരം കുറക്കാൻ ആപ്പിൾ സിഡാർ വിനേഗർ സഹായിക്കുമെങ്കിലും അതുകൊണ്ട് മാത്രം തടികുറക്കുക എളുപ്പമല്ലെന്ന് മനസിലാക്കേണ്ടതുണ്ട്. കൃത്യമായ ജീവിതക്രവും വ്യായാമവുമെല്ലാം ശരീരഭാരം കുറക്കാൻ അത്യാവശ്യമാണ്. മാത്രമല്ല ന്യൂട്രീഷണലിസ്റ്റുകൾ ഉൾപ്പെെ വിദഗ്ദരുടെ നിർദ്ദേശത്തോടെ മാത്രമായിരിക്കണം ഡയറ്റ് ഉൾപ്പെടെയുള്ളവ തിരഞ്ഞെടുക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+