എന്തൊക്കെ ചെയ്തിട്ടും തലയിലെ താരൻ മാറുന്നില്ലേ? ഇതാ താരനെ വേഗത്തിൽ തുരത്താനുളള മാജിക്
എന്തൊക്കെ ചെയ്തിട്ടും തലയിലെ താരന്‍ പോകുന്നില്ലെന്ന് പരാതിപ്പെടുന്നവരുടെ കൂട്ടത്തിലാണോ നിങ്ങള്‍. താരന്‍ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ചില വഴികള്‍ പരീക്ഷിക്കാവുന്നതാണ്. ആപ്പിള്‍ സിഡര്‍ വിനാഗിരിയാണ് നിങ്ങളുടെ താരന്‍ പ്രശ്‌നത്തിനുളള പരിഹാരം.
പല വിധത്തില്‍ താരനെതിരെ ആപ്പിള്‍ സിഡര്‍ വിനാഗിരി ഉപയോഗിക്കാവുന്നതാണ്. താരനെ തുരത്താന്‍ ഏത് വഴി തിരഞ്ഞെടുത്താലും ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആപ്പിള്‍ സിഡര്‍ വിനാഗിരി ഉപയോഗിക്കുമ്പോള്‍ പൊള്ളലോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ തന്നെ ഉപയോഗം നിര്‍ത്തണം.

1. താരനെ തുരത്താന്‍ സാധാരണയായി സ്വീകരിച്ച് വരുന്ന ഒരു വഴിയാണിത്. വേണ്ടത് ഒരു കപ്പ് വെള്ളവും രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരിയും മാത്രമാണ്. വെള്ളവും ആപ്പിള്‍ സിഡര്‍ വിനാഗിരിയും തമ്മില്‍ യോജിപ്പിക്കുക. തല കഴുകിയതിന് ശേഷം ഈ മിശ്രിതം തലയില്‍ ഒഴിച്ച് മസ്സാജ് ചെയ്യുക. ഏതാനും മിനുറ്റുകള്‍ക്ക് ശേഷം കഴുകി കളയുക. ഇത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ പരീക്ഷിച്ച് നോക്കൂ, താരന്‍ പമ്പ കടക്കും.
2
താരനകറ്റാന്‍ മിടുക്കുളള മറ്റൊരു മിശ്രിതം ഇതാ. ഇവിടെ വേണ്ടത് ആപ്പിള്‍ സിഡര്‍ വിനാഗിരിക്കൊപ്പം ടീ ട്രീ ഓയില്‍ ആണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരിയില്‍ മൂന്ന് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ക്കുക.ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. പത്ത് മിനുറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിലൊരിക്കല്‍ ഉപയോഗിച്ചാല്‍ ഫലം കാണാം.
3
തലമുടിയുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിനും ഒഴിവാക്കാനാവാത്ത ഒന്നാണ് കറ്റാര്‍ വാഴ. താരന് പ്രത്യേകിച്ചു. 5 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എടുക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ സിഡര്‍ വിനാഗിരിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക. തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 20 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് ആഴ്ചയിലൊരിക്കല്‍ ചെയ്യാവുന്നതാണ്.

4
ആപ്പിള്‍ സിഡര്‍ വിനാഗിരിയും ബേക്കിംഗ് സോഡയും ചേര്‍ന്ന മാസ്‌ക് ആണ് താരനെ തുരത്താനുളള മറ്റൊരു പോംവഴി. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരിയും 2 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡയും യോജിപ്പിക്കുക. പേസ്റ്റ് പരുവത്തിലാക്കിയ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. 5 മിനുറ്റിന് ശേഷം കഴുകി കളയുക.
5
താരനെതിരെയുളള മറ്റൊരു പ്രതിവിധി ആപ്പിള്‍ സിഡര്‍ വിനാഗിരി സ്േ്രപ ആണ്. കാല്‍ കപ്പ് ചൂട് വെള്ളം, കാല്‍ കപ്പ് ആപ്പിള്‍ സിഡര്‍ വിനാഗിരി, 6 തുള്ളി ടീ ട്രീ ഓയില്‍, 5 ആസ്പിരിന്‍ ഗുളിക എന്നിവ നന്നായി യോജിപ്പിച്ച ശേഷം ഒരു സ്േ്രപ ബോട്ടിലില്‍ നിറയ്ക്കുക. ആഴ്ചയില്‍ ഒരു തവണ കുളിക്കുന്നതിന് മുന്‍പ് തലയില്‍ സ്േ്രപ ചെയ്യുക. 20 മിനുറ്റ് കഴിഞ്ഞ് കഴുകി കളയുക.












Click it and Unblock the Notifications