തണുത്ത തൈര് മുഖത്ത് പുരട്ടൂ; നല്ല കുളിര്‍മയ്‌ക്കൊപ്പം ബോണസായി തിളങ്ങുന്ന ചര്‍മവും സ്വന്തമാക്കാം
ശുദ്ധമായ തൈരിന് സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രധാന്യമുണ്ട്. മുഖത്തെ അഴുക്കുകള്‍ നീക്കി വൃത്തിയാക്കാനും കരുവാളിപ്പില്‍ നിന്ന് ആശ്വാസം ലഭിക്കാനുമൊക്കെ തൈര് ഏത് കോസ്‌മെറ്റിക് ഉല്‍പന്നങ്ങളേക്കാള്‍ ഗുണം ചെയ്യും. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്ന കാര്യം പങ്കുവയ്ക്കാറുമുണ്ട്.
എന്നാല്‍ മുഖത്ത് നല്ല തണുത്ത തൈര് ഉപയോഗിക്കുന്നത് ഇരട്ടി ഫലം ചെയ്യുമെന്നാണ് സൗന്ദര്യ വിദഗ്ധര്‍ പറയുന്നത്. തണുത്ത തൈര് മുഖത്ത് പുരട്ടുന്നതിലൂടെ കരുവാളിപ്പ് നീങ്ങി തിളങ്ങുന്ന ചര്‍മ്മം സ്വാഭാവികമായി നേടാന്‍ കഴിയും.
അന്തരീക്ഷത്തിലെ പൊടി, സൂര്യപ്രകാശം, ചൂട് എന്നിവ മുഖത്തിന്റെ തിളക്കവും ഓജസും ഇല്ലാതാക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്. തിളക്കം വീണ്ടുകിട്ടാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ ചെലവേറിയ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ക്കു പിന്നാലെ പോകുന്നവരാണ് മിക്കവരും. എന്നാല്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തൈരിന് ഈ കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയും.

കൃത്രിമമായ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കാതെ തൈര് പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ നിന്ന് മുഖത്തിന്റെ തിളക്കവും മൃദുത്വവും വീണ്ടെടുക്കാന്‍ കഴിയും. മുഖത്ത് തണുത്ത തൈര് പുരട്ടേണ്ട രീതിയും അതിന്റെ ഗുണങ്ങളുമാണ് ഇവിടെ പറയുന്നത്.
ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തൈര് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ അത് മുഖത്തിന് കൂടുതല്‍ ഗുണം ചെയ്യും. സാധാരണ തൈരും പുരട്ടാമെങ്കിലും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തണുത്ത തൈരിന് മുഖത്തിന് തണുപ്പും മറ്റ് നിരവധി ഗുണങ്ങളും നല്‍കുന്നു.
ഫ്രിഡ്ജില്‍ സൂക്ഷിച്ച തണുത്ത തൈര് ദിവസം രണ്ടോ മൂന്നോ തവണ മുഖത്ത് പുരട്ടുകയാണെങ്കില്‍ ചര്‍മ്മത്തിന് ചൂടില്‍ നിന്ന് വലിയ ആശ്വാസം ലഭിക്കും. അതിനൊപ്പം ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതാക്കി തിളക്കം വര്‍ധിപ്പിക്കുന്നു.
തൈര് പുരട്ടേണ്ട ശരിയായ രീതി?
തൈര് മുഖത്ത് പുരട്ടുന്നതിന് മുന്‍പ് കുറഞ്ഞത് 20 മിനിറ്റെങ്കിലും ഫ്രിഡ്ജില്‍ വയ്ക്കുക. മുഖം കഴുകുകയോ നനയ്ക്കുകയോ ചെയ്യാതെ മുഖത്ത് തൈര് പുരട്ടുക, തുടര്‍ന്ന് 10 മിനിറ്റെങ്കിലും വിരലുകള്‍ ഉപയോഗിച്ച് മുഖത്തിന്റെ എല്ലാ ഭാഗങ്ങളും മൃദുവായി വട്ടത്തില്‍ മസാജ് ചെയ്യുക.
മുഖത്ത് എത്ര സമയം തൈര് പുരട്ടണം?
മുഖത്ത് തൈര് ഉപയോഗിച്ച് കുറഞ്ഞത് 10 മിനിറ്റെങ്കിലും മസാജ് ചെയ്ത ശേഷം അത് ഉടന്‍ കഴുകരുത്. 10 മുതല്‍ 15 മിനിറ്റ് വരെ തൈര് ചര്‍മ്മത്തില്‍ നിലനിര്‍ത്തുക. ഇതിനു ശേഷം മുഖം ശുദ്ധമായ വെള്ളത്തില്‍ കഴുകുക, ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ചെറുതായി തുടയ്ക്കുക. തൈര് ഉപയോഗിച്ചതിന് ശേഷം കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഫേസ് വാഷോ മറ്റേതെങ്കിലും ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നമോ ഉപയോഗിക്കരുത്.












Click it and Unblock the Notifications