വിറ്റാമിന്‍ ഇ ഗുളികയിലെ എണ്ണ ഇങ്ങനെ പുരട്ടൂ; കണ്ണിനു ചുറ്റുമുള്ള കറുപ്പ് എളുപ്പത്തില്‍ അകറ്റാം
ഇന്നത്തെ കാലത്തെ സൗന്ദര്യ പ്രശ്‌നങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. ഉറക്കക്കുറവും ജനിതകമായ ഘടകങ്ങളും ക്ഷീണവും അമിതമായ സ്‌ക്രീന്‍ ഉപയോഗവും ഒക്കെ കണ്ണിനു ചുറ്റും കറുപ്പ് പടരാന്‍ കാരണമാകാറുണ്ട്. കണ്ണിനു ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങള്‍ മുഖത്തിന് ക്ഷീണവും തോന്നിപ്പിക്കും. ഈ കറുപ്പ് മാറ്റുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്.
വിപണിയില്‍ കിട്ടുന്ന ക്രീമുകളൊന്നും കണ്ണിന് ചുറ്റുമുള്ള കറുപ്പിന് പൂര്‍ണ പരിഹാരം നല്‍കാറില്ല. ഇവിടെയാണ് വിറ്റാമിന്‍ ഇ ഗുളികയുടെ പ്രസക്തി. കണ്ണിനടിയിലുള്ള കറുപ്പിന് വലിയൊരു അളവ് വരെ പരിഹാരമുണ്ടാക്കാന്‍ വിറ്റാമിന്‍ ഇ ഗുളികയ്ക്ക് ഉള്ളിലെ എണ്ണയ്ക്ക് കഴിയും. അകാല വാര്‍ദ്ധക്യം തടയുന്നതിനും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ഇ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

വിറ്റാമിന്‍ ഇയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ചര്‍മ്മത്തിലെ ചുളിവുകളെ ചെറുക്കുന്നത്. കണ്ണിനു ചുറ്റുമുള്ള കറുപ്പിന്റെ തീവ്രത കുറയ്ക്കാനും വിറ്റാമിന്‍ ഇ ഗുളികയ്ക്ക് സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ വിറ്റാമിന്‍ ഇയുടെ മോയിസ്ചറൈസിങ് ഗുണങ്ങള്‍ ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങി പ്രവര്‍ത്തിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യും. '
വിറ്റാമിന്‍ ഇ ഓയില്‍ എങ്ങനെ പുരട്ടാം
ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. അതിനു ശേഷം വിറ്റാമിന്‍ ഇ ഗുളിക ഒരു വൃത്തിയുള്ള പിന്‍ കൊണ്ട് പൊട്ടിച്ച് അതിനുള്ളിലെ എണ്ണ പുറത്തെടുക്കുക. കിടക്കുന്നതിനു മുമ്പ് ഈ എണ്ണ കണ്ണിന് താഴെയുള്ള ഭാഗത്ത് സൗമ്യമായി മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഈ എണ്ണ ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യാന്‍ അനുവദിക്കുക.












Click it and Unblock the Notifications