വേദനയില്ലാത്ത ശസ്ത്രക്രിയ; സ്ത്രീകള്‍ക്ക് ആശ്വാസമായി റോബോട്ടിക് ഗൈനക്കോളജി സര്‍ജറി; ഇനി ഭയം വേണ്ട
'ഓപ്പറേഷന്' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരാളുടെയും മനസില്‍ ആദ്യം ഓടിയെത്തുന്നത് വലിയ മുറിവുകളും അതിനോടനുബന്ധിച്ചുള്ള കഠിനമായ വേദനയുമാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആഴ്ചകളോളം നീളുന്ന വിശ്രമവും ദൈനംദിന ജീവിതത്തിലേക്കുള്ള മന്ദഗതിയിലുള്ള തിരിച്ചുവരവും പലരെയും, പ്രത്യേകിച്ച് സ്ത്രീകളെ ചികിത്സ തേടുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കാറുണ്ട്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രം ഇന്ന് ഈ ഭയത്തിന് വിരാമമിട്ടിരിക്കുകയാണ്. മുറിവുകളും വേദനയും കുറച്ച്, അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ പോലും അതീവ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന റോബോട്ടിക് സര്‍ജറി ഇന്ന് സ്ത്രീകളുടെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.
സ്ത്രീകളുടെ ആരോഗ്യത്തിലെ അവഗണന
നമ്മുടെ സമൂഹത്തില്‍ ഭൂരിഭാഗം സ്ത്രീകളും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ സ്വന്തം ആരോഗ്യം മറന്നുപോകുന്നവരാണ്. ചെറിയ വേദനകളോ അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ പോലും അത് കാര്യമാക്കാതെ മുന്നോട്ട് പോകും. പലപ്പോഴും രോഗം സങ്കീര്‍ണമായ അവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് ഡോക്ടറെ കാണാന്‍ തയ്യാറാകുന്നത്.
ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:
തുറന്നുപറയാനുള്ള മടി: ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയോ ജനനേന്ദ്രിയ സംബന്ധമായ അസ്വസ്ഥതകളോ പുറത്തുപറയാന്‍ പലര്‍ക്കും ഇന്നും നാണക്കേടാണ്. ഇതൊക്കെ പ്രായമാകുമ്പോള്‍ സ്വാഭാവികമാണ് എന്ന് കരുതി സ്ത്രീകള്‍ വേദന സഹിക്കുന്നു.
കിടപ്പിലാകുമോ എന്ന ഭയം: താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായാല്‍ വീട്ടിലെ കാര്യങ്ങള്‍ ആര് നോക്കും എന്ന ആശങ്കയാണ് പല സ്ത്രീകളെയും ചികിത്സ തേടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ആഴ്ചകളോളം നീളുന്ന വിശ്രമവും മറ്റൊരാളുടെ സഹായം തേടേണ്ടി വരുന്നതും അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല.
ഈ സാഹചര്യത്തിലാണ് റോബോട്ടിക് സര്‍ജറി അനുഗ്രഹമാകുന്നത്. ശസ്ത്രക്രിയ കഴിഞ്ഞു പിറ്റേ ദിവസം തന്നെ വീട്ടിലേക്ക് മടങ്ങാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സാധാരണ വീട്ടുജോലികളിലേക്കു പ്രവേശിക്കാനും സാധിക്കുമെന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.

എന്താണ് റോബോട്ടിക് സര്‍ജറി?
പലരിലുമുള്ള തെറ്റിദ്ധാരണ റോബോട്ട് സ്വയം ഓപ്പറേഷന് ചെയ്യുന്നു എന്നതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, വിദഗ്ധനായ ശസ്ത്രക്രിയാ വിദഗ്ധന്റെ നിയന്ത്രണത്തില്‍ റോബോട്ടിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയയാണിത്. ശസ്ത്രക്രിയാ വിദഗ്ധന്റെ കൈകളുടെ ചലനങ്ങളെ അതിസൂക്ഷ്മമായി അനുകരിക്കാന്‍ ഈ ഉപകരണങ്ങള്‍ക്ക് സാധിക്കും. ഇതുവഴി മനുഷ്യന്റെ നഗ്ന നേത്രങ്ങള്‍ക്കോ കൈകള്‍ക്കോ എത്താന്‍ പ്രയാസമുള്ള ശരീരഭാഗങ്ങളില്‍ പോലും അതീവ കൃത്യതയോടെ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുന്നു.
ഗൈനക്കോളജിയിലെ റോബോട്ടിക് വിപ്ലവം
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ പലപ്പോഴും സങ്കീര്‍ണമാണ്. എന്‍ഡോമെട്രിയോസിസ്, വലിയ ഫൈബ്രോയിഡുകള്‍, ഗര്‍ഭാശയം താഴേക്കിറങ്ങുന്ന അവസ്ഥ (Pelvic Organ Prolapse), ഗര്‍ഭാശയ കാന്‍സറുകള്‍ എന്നിവ ഇതില്‍ ചിലതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ റോബോട്ടിക് സര്‍ജറി നല്കുന്ന ഗുണങ്ങള്‍ നിരവധിയാണ്:
കൃത്യത (Precision): 3D+HD ദൃശ്യവിസ്മയം നല്‍കുന്നതിലൂടെ രക്തക്കുഴലുകളെയും നാഡീവ്യൂഹങ്ങളെയും കൃത്യമായി തിരിച്ചറിയാനും അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനും സാധിക്കുന്നു.
ചെറിയ മുറിവുകളിലൂടെ ശസ്ത്രക്രിയ നടത്തുന്നതിനാല്‍ രക്തനഷ്ടം വളരെ കുറവാണ്.
വേദനയില്ലാത്ത അവസ്ഥ: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 'പെയ്ന് സ്കോര്‍' പൂജ്യമാണെന്ന് തന്നെ പറയാം. രോഗികള്‍ക്ക് വേദനസംഹാരികളുടെ ഉപയോഗം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
പരമ്പരാഗത ശസ്ത്രക്രിയകള്‍ കഴിഞ്ഞ് ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വരുമ്പോള്‍, റോബോട്ടിക് സര്‍ജറി കഴിഞ്ഞവര്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തന്നെ വീട്ടിലേക്ക് മടങ്ങാനും സാധാരണ ജീവിതത്തിലേക്ക് വേഗത്തില്‍ തിരിച്ചെത്താനും സാധിക്കുന്നു.
വന്ധ്യതാ ചികിത്സയിലും അവയവ സംരക്ഷണത്തിലും റോബോട്ടിക് സര്‍ജറി
സ്ത്രീകളില്‍ ഗര്ഭപാത്രത്തിലുണ്ടാകുന്ന മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. വന്ധ്യതാ ചികിത്സയുടെ ഭാഗമായി നടത്തുന്ന ശസ്ത്രക്രിയകളില്‍ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഗര്‍ഭപാത്രത്തിന്റെ ഭിത്തികള്‍ കൂടുതല്‍ കൃത്യതയോടെ തുന്നിച്ചേര്‍ക്കാനും ഭാവിയില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അവയവങ്ങള്‍ നീക്കം ചെയ്യാതെ തന്നെ രോഗാവസ്ഥ പരിഹരിക്കാന്‍ ഈ നൂതന രീതി കരുത്തു പകരുന്നു. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ മുന്നൂറിലധികം റോബോട്ടിക് ഗൈനക് സര്‍ജറികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
ജനനേന്ദ്രിയമില്ലാത്ത യുവതിക്ക് റോബോട്ടിക് സര്‍ജറിയിലൂടെ അത് പുനര്‍നിര്‍മിച്ച് നല്കി. കാന്‍സര്‍ ചികിത്സ മുതല്‍ മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ (Stress Urinary Incontinence) വരെയുള്ള സങ്കീര്‍ണമായ കേസുകളില്‍ ഇന്ന് റോബോട്ടിക് സര്‍ജറി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ചുരുക്കത്തില്‍, ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയം ഇനി വേണ്ടതില്ല. അത്യാധുനികമായ ഡാവിഞ്ചി എക്സ് ഐ (Da Vinci Xi) പോലുള്ള റോബോട്ടിക് സംവിധാനങ്ങള്‍ ഇന്ന് സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തില്‍ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ജോര്‍ജ് പോള്‍
മിനിമലി ഇന്‍വേസീവ് & റോബോട്ടിക് ഗൈനക്കോളജിസ്റ്റ്
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍, അങ്കമാലി
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications