Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുണ്ട് നല്ല തത്തമ്മ ചുണ്ട് പോലെ ചുവക്കും; കറുപ്പകറ്റാൻ ഇതാ നെയ്യ് ഉപയോഗിച്ചൊരു പൊടിക്കൈ

ചർമ്മ സൗന്ദര്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് നെയ്യ്. നെയ്യിൽ അടങ്ങിയിരിക്കുന്ന അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ശരീരം വരണ്ട് പോകുന്നത് തടയാനും ഉത്തമമാണ് നെയ്യ്.

ചുണ്ടുകളുടെ നിറം വർധിപ്പിക്കാനും നെയ് ധൈര്യമായി ഉപയോഗിക്കാം. മാത്രമല്ല ചുണ്ട് വരണ്ട് കീറുന്നത് അടക്കമുള്ള പ്രശ്നങ്ങളും നെയ്യിലൂടെ പരിഹാരിക്കാനാകും. മോയ്സ്ചറൈസിങ് ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ചുണ്ടുകൾ മിനുസമുള്ളതാക്കനും ഇവ സഹായിക്കും. ഇന്ന് ചുണ്ടിന്റെ കറുത്ത നിറം എങ്ങനെ നെയ് ഉപയോഗിച്ച് ഇല്ലാതാക്കാമെന്ന് അറിയാം

lips1-

ലിപ് ഓയിൽ

ചുണ്ടിലെ കറുത്ത നിറം ചിലരെ സംബന്ധിച്ച് ആത്മവിശ്വാസം കെടുത്തുന്നതാണ്. ചിലർക്ക് ലിപ്സ്റ്റിക്കിന്റെ അമിത ഉപയോഗവും ചുണ്ടിന്റെ കറുപ്പ് നിറത്തിന് കാരണമാകാറുണ്ട്. കൂടുതൽ ലിപ്സ്റ്റിക്ക് ഇട്ട് ചുണ്ട് ചുവപ്പിക്കാൻ നിൽക്കാതെ നെയ് ഉപയോഗിച്ച് എളുപ്പം പരിഹാരം കാണാം. ഇതിനായി നെയ്യ് ബ്രൗൺ ഷുദറിനൊപ്പം ചേർത്ത് ചുണ്ടിൽ പുരട്ടാം. നന്നായി തേച്ച് കൊടുക്കണം.

ചുണ്ടിന് മിനുസവും ഈർപ്പവും ലഭിക്കാൻ ലിപ് ഓയിൽ

ആദ്യം തേനോ പഞ്ചസാരയോ ഉപയോഗിച്ച് സ്ക്രെബ് ചെയ്ത ശേഷം വിരലറ്റത്ത് അൽപം നെയ് എടുത്ത് ചുണ്ടിൽ നന്നായി തേച്ച് കൊടുക്കാം. ഒന്നോ രണ്ടോ മിനിറ്റ് മസാജ് ചെയ്ത് കൊടുക്കണം. വൃത്താകൃതിയിൽ തന്നെ മസാജ് ചെയ്യാം. രാത്രി മുഴുവൻ വെച്ച് രാവിലെയോടെ കഴുകി കളയാം.

നെയ് ലിപ് ബാം

ഒരു പാത്രത്തിൽ തുല്യ അളവിൽ നെയ്യും വെളിച്ചെണ്ണയും എടുക്കാം. നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ ലിപ് ബാം തയ്യാർ. വിണ്ടുകീറിയ ചുണ്ടുകൾക്ക് ഇവ മികച്ചതാണ്.

ബീറ്റ്റൂട്ട് ചേർത്തും ലിപ് ബാം തയ്യാറാക്കാം. ഇതിനായി ബീറ്റ്റൂട്ടും നെയ്യും തുല്യ അളവിൽ എടുത്ത് യോജിപ്പിച്ച് ചുണ്ടിൽ ഉപയോഗിക്കാം. ഇത് ചുണ്ടിന് ചുവപ്പ് നിറം ലഭിക്കാൻ സഹായിക്കും. അതോടൊപ്പം തന്നെ ചുണ്ടിൽ ജലാംശം നിലനിർത്തുകയും മൃദുവാകാൻ സഹായിക്കുകയും ചെയ്യും.

അതേസമയം നെയ് കൂടാതെ നാരങ്ങാ നീര്, റോസ് വാട്ടർ, മാതള നാരങ്ങ, മഞ്ഞൾ എന്നിവയെല്ലാം ചുണ്ടിന് ഉത്തമമാണ്. ചെറുനാരങ്ങാ നീര് ദിവസേന അൽപം തേച്ച് കൊടുക്കാം. റോസ് വാട്ടർ ഉപയോഗിക്കുന്നത് ചുണ്ട് മൃദുവാകാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+