വെയിലും പൊടിയും ഇത്ര പ്രശ്‌നമാണോ? അന്തരീക്ഷത്തിലെ മാലിന്യം ചര്‍മത്തിനുണ്ടാക്കുന്ന ഏഴ് പ്രശ്‌നങ്ങള്‍
ഇന്ന് വായു മലിനീകരണം ലോകം നേരിടുന്ന ഒരു ഗുരുതരമായ പ്രശ്‌നമാണ്. വാഹനങ്ങളില്‍ നിന്നും മറ്റും ഉയരുന്ന പുക ശ്വാസകോശത്തെ ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ വായു മലിനീകരണം ചര്‍മത്തിനും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അന്തരീക്ഷത്തിലെ പൊടിയും വാഹനങ്ങളില്‍ നിന്നുള്ള പുകയും വ്യാവസായിക വിഷവസ്തുക്കളും ചേര്‍ന്ന് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുകയും കൊളാജനെ നശിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ പറയുന്നു. ഇത് ചര്‍മ്മത്തില്‍ അകാല വാര്‍ധക്യം പിടിപെടുന്നതിന് കാരണമാകുന്നു.
സ്ഥിരമായ ചര്‍മ സംരക്ഷണത്തിലൂടെയാണ് വായു മലിനീകരണത്തെ പ്രതിരോധിക്കേണ്ടത്. ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് ചര്‍മ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും തിളക്കമുള്ള, ആരോഗ്യകരവും പ്രതിരോധശേഷിയുള്ളതുമായ ചര്‍മ്മം നിലനിര്‍ത്താനും കഴിയുമെന്ന് സൗന്ദര്യ വിദഗ്ധര്‍ പറയുന്നു.

മലിനീകരണം സ്ഥിരമായി ശരീരത്തില്‍ ഏല്‍ക്കുമ്പോള്‍ ചര്‍മ്മം ക്ഷീണിച്ചതും മങ്ങിയതും പ്രായമായതുമായി കാണപ്പെടും. ഇടയ്ക്കിടെ മുഖക്കുരു ഉണ്ടാകുകയും ചെയ്യും. മലിനീകരണം കാരണം ഉണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ ഇവയാണ്?
മലിനീകരണം കാരണം ഉണ്ടാകുന്ന സാധാരണ പ്രശ്നങ്ങള്‍ ഇവയാണ്:
ചര്‍മ്മത്തിന്റെ തിളക്കം കുറഞ്ഞ് ക്ഷീണിച്ച അവസ്ഥയിലാകുക.
അകാല വാര്‍ദ്ധക്യം
ഹൈപ്പര്‍പിഗ്മെന്റേഷന്‍ (കറുത്ത പാടുകള്‍).
മുഖക്കുരു
ജലാംശം കുറഞ്ഞ് ചര്‍മം വലിയുക
ചര്‍മ്മത്തിന്റെ ഘടനയില്‍ വ്യത്യാസം
ചര്‍മത്തിലെ സുഷിരങ്ങള്‍ അടയുക
മലിനീകരണത്തില്‍ നിന്ന് ചര്‍മ്മത്തെ എങ്ങനെ സംരക്ഷിക്കാം?
ആന്റിഓക്സിഡന്റുകള്‍ (ഉദാഹരണത്തിന് വിറ്റാമിന്‍ സി) അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.
വെയിലത്ത് പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കുക.
സൗമ്യമായ ക്ലെന്‍സറുകള്‍, കട്ടി കുറഞ്ഞ മോയിസ്ചറൈസറുകള്‍, ബാരിയര്‍-റിപ്പയര്‍ ക്രീമുകള്‍ എന്നിവ ഉപയോഗിക്കുക.
ശരിയായ ജലാംശം ഉറപ്പാക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ചെയ്യുക.
വര്‍ഷത്തില്‍ 365 ദിവസവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അന്തരീക്ഷത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ രാത്രിയിലെ ക്ലെന്‍സിംഗ് ഒഴിവാക്കരുത്. രാവിലെ ആന്റിഓക്സിഡന്റുകളും രാത്രിയില്‍ ചര്‍മ്മത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക, ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇലക്കറികള്‍, ബെറികള്‍ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക.
ഡിസ്‌ക്ലെയിമര്‍ - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications